✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1137

 

 

” ആദ്യം ബാഗ് താ …. ”

ആ ബൈക്കിലിരുന്നയാൾ വീണ്ടും അതു തന്നെ പറഞ്ഞു , അത് കേട്ടതും വിശ്വൻ ആന്റണിയുടെ മുഖത്തേയ്ക്ക് നോക്കി …

 

” കൊടുത്തേയ്ക്ക് വിശ്വാ …. ”

ആന്റണി പറഞ്ഞതും വിശ്വൻ ആ ബാഗ് അയാൾക്ക് കൊടുത്തു …. അയാൾ ആ ബാഗ് തുറന്ന് ഡോക്യുമെന്റ്സ് ഒക്കെ കറക്ട് ആണോ എന്ന് നോക്കി ഉറപ്പ് വരുത്തി ….. എല്ലാം തിരികെ വച്ച് അയാൾ ആ ബാഗ് തോളിലിട്ടു ….

 

” എന്റെ മോള് …. ”

വിശ്വൻ വീണ്ടും സങ്കടത്തോടെ ചോദിച്ചു … ഉടനെ ബൈക്കിൽ വന്നയാൾ തന്റെ ഫോൺ കയ്യിലെടുത്ത് ഒരു വീഡിയോ വിശ്വന് കാണിച്ച് കൊടുത്തു .

 

ഒരു കാറ് തന്റെ വീടിന് പുറത്തായി വന്ന് നിൽക്കുന്നു അതിൽ നിന്ന് മാസ്ക് ധരിച്ച രണ്ട് പേർ പുറത്തിറങ്ങി ശേഷം കണ്ണൊക്കെ മൂടിക്കെട്ടിയ നിലയിൽ തന്റെ മകളെയും പുറത്തിറക്കുന്നു , ഗേറ്റ് തുറന്ന് അവളെ അകത്തേയ്ക്ക് തള്ളിയിട്ട ശേഷം അവർ വേഗം ആ കാറിൽ കയറി മടങ്ങുന്നു ….

 

ആ വീഡിയോ കാണിച്ച് കൊടുത്ത ശേഷം അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ അവിടെ നിന്ന് പോയി ….

 

” അച്ചായാ വേഗം വണ്ടിയെടുക്ക് … ”

വിശ്വൻ അതും പറഞ്ഞ് കാറിലേയ്ക്ക് കയറി , ആന്റണി വേഗം കാറ് സ്റ്റാർട്ട് ചെയ്ത് തിരിച്ച് മുന്നോട്ടെടുത്തു .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.