✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

” അനൂ ….. ”

അവനുറക്കെ വിളിച്ചതും അവൾ മുഖമയർത്തി അവനെ നോക്കി . . പക്ഷെ അവനെ കണ്ടതും അവളുടെ മുഖത്ത് മുൻപത്തെ പോലെ ഭയം നിറഞ്ഞു , കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴുകിയിറങ്ങി ….

 

” പോ …. ദൂരെ പോ …. എനിക്ക് പേടിയാ …. ഇവിടുന്ന് പോ ……”

ഭയം കലർന്ന സ്വരത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവൾ പുറകിലേയ്ക്ക് നീങ്ങിയിരുന്നു , അവനടുത്തോട്ട് ചെല്ലുന്തോറും അവൾ ഭയത്തോടെ പുറകിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു ….

 

” മോളെ ….. ”

ആദി അതും പറഞ്ഞ് അവളെ തൊടാൻ കൈ നീട്ടിയതും അവൾ ഉടനെ ഭയം കൊണ്ട് നിലവിളിച്ച് കരയാൻ തുടങ്ങി ….. അത് കണ്ടതും
ഒന്നും മനസ്സിലാവാതെ അവൻ പിന്നോട്ട് നീങ്ങി …
ഉടനെ ലക്ഷ്മി എണീറ്റ് അനുവിന്റെ അടുത്തായി ഇരുന്ന് അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു …. ഒരു കൊച്ച് കുട്ടിയെപ്പോലെ അനു തന്റെ അമ്മയുടെ നെഞ്ചിൽ കിടന്ന് ഭയത്തോടെ പൊട്ടിക്കരയാൻ തുടങ്ങി ….

 

” പോവാൻ പറ ….. അയാളോട് പുറത്ത് പോവാൻ പറ ….. എനിക്ക് പേടിയാ ….. എല്ലാരെയും പേടിയാ എന്നെ ഉപദ്രവിക്കും … ഇയാളും എന്നെ ഉപദ്രവിക്കും … ”

വിറയാർന്ന ശബ്ദത്തിൽ സങ്കടത്തോടെ അനു ലക്ഷ്മിയോട് പറഞ്ഞു കൊണ്ടേയിരുന്നു … അത് കേട്ടതും ആദി വേഗം പുറത്തേയ്ക്കിറങ്ങി .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.