✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

സ്റ്റെപ്പിന് താഴെയുള്ള ടേബിളിന് ചുറ്റും നിന്ന് ചരണും കൂട്ടരും വലിയ പാക്കറ്റിലുള്ള ഡ്രഗ്സ് ചെറിയ പാക്കറ്റിലാക്കുന്ന തിരക്കിലായിരുന്നു …
ഷെട്ടിയും അഷ്റഫും വരുന്നത് കണ്ടതും ചരൺ മറ്റാർക്കും സംശയം തോന്നാത്ത വിധം അവരെ നോക്കി മുകളിലേക്ക് പോകാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച ശേഷം തന്റെ ജോലി തുടർന്നു ….

 

മുകളിലത്തെ നിലയിൽ ബിസിനസ്സിന്റെ ഓരോ കാര്യങ്ങൾ തമ്മിൽ സംസാരിച്ചിരിക്കുകയായിരുന്നു ജെറിയും രാഹുലും വിവേകും …… പെട്ടെന്നാണ് ഡോറ് തുറന്ന് ഷെട്ടി അകത്തേയ്ക്ക് കയറി വന്നത് , അയാളെ കണ്ടതും അവർ വേഗം ചെയറുകളിൽ നിന്നെണീറ്റു ….

 

” സാറെന്താ ഈ രാത്രി …..? ”

അൽപ്പം ഭയത്തോടെ ജെറി തിരക്കി ….

 

” വെറുതെ …… ഇന്നെന്തോ നല്ല ഹാപ്പി മൂഡാ ….. അതാ ഒന്നുകൂടി വന്നേ …. ഞാൻ നാളെ രാവിലെ തിരികെ പോകും അതിന് മുൻപ് ഒന്നു കൂടി വന്ന് പോകാമെന്ന് കരുതി ….. ”

ഷെട്ടി അതും പറഞ്ഞ് പതിയെ മുന്നോട്ട് നടന്ന് ആ റൂമിന്റെ വാതിലിനടുത്തെത്തിയതും

 

” സർ അവിടെ ആരുമില്ല ….. അവരെ ഷിപ്പിൽ കയറ്റി വിട്ടു ….. ”

ജെറി പെട്ടെന്ന് ഉറക്കെ പറഞ്ഞു …. അത് കേട്ടതും ഷെട്ടി അവനെ ഒന്ന് തിരിഞ്ഞ് നോക്കി ….

 

” എന്താ ജെറി ആകെ വിയർക്കുന്നുണ്ടല്ലോ , മുഖത്ത് ഒരു തരം പേടി പോലെ …. എന്താ എന്നോട് പറയാത്തതായി എന്തെങ്കിലുമുണ്ടോ ഇതിനകത്ത് ….”

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.