✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

അൽപ്പ നേരം ചിന്തിച്ചിരുന്ന ശേഷം വിശ്വൻ പറഞ്ഞു ….

 

” വിശ്വാ ….. അവന്മാരെ വെറുതെ വിടണമെന്നല്ല ഞാൻ പറഞ്ഞത് . ഒന്ന് ചെയ്യുന്നതിന് മുൻപ് എല്ലാ വശവും ചിന്തിക്കണമെന്ന് ഓർമ്മപ്പെടുത്തി എന്നേ ഉള്ളൂ ….. നിന്റെ തീരുമാനം അതെന്ത് തന്നെയായാലും ഞാനുണ്ട് കൂടെ , നീ പറ എന്താ അടുത്ത് …..? ”

ആന്റണി ആകാംഷയോടെ ചോദിച്ചു ….

 

” രജിസ്റ്റർ ചെയ്യപ്പെട്ട മിസ്സിങ് കേസ്സുകളുടെ ഡീറ്റെയിൽസ് എടുക്കണം , അതും 15 നും 25 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ ….. ആ ഡീറ്റെയിൽസും മറ്റും വച്ച് കേസ്സുകളുടെ തുടരന്ന്വേഷണത്തിന് വേണ്ടി കോടതിയിൽ കേസ്സ് ഫയൽ ചെയ്യാം ഒപ്പം ഈ തെളിവുകൾ കൂടി ഹാജരാക്കുമ്പോൾ പിന്നെ താനെ ഈ കാര്യങ്ങൾ മീഡിയ വഴി പുറം ലോകത്ത് വരും അതോടു കൂടി ഇതിന്റെ പിന്നിലുള്ളവരെല്ലാം കുടുങ്ങുകയും ചെയ്യും ….

 

സ്വാഭാവികമായും തുടരന്വേഷണത്തിനുള്ള പ്രഷർ വർദ്ധിക്കും ….. ഈ വിഷയമൊക്കെ പ്രതിപക്ഷത്തിന്റെ കയ്യിൽ കിട്ടിയാൽ പിന്നെ നാടൊന്ന് ഇളകും , അതോടു കൂടി രക്ഷപ്പെടാനുള്ള എല്ലാ വഴിയും അവന്മാർക്ക് മുന്നിൽ അടയും …. ചുരുക്കത്തിൽ പറഞ്ഞാൽ പഴുതടച്ചുള്ള നീക്കം ….. ഇതിന്റെ പിന്നിലുള്ളവരെല്ലാം കുടുങ്ങുകയും തുടരന്വേഷണം ശക്തമാവുകയും ചെയ്യും ….

 

അച്ചായാ ഓഫീസിലെ ജീവനെ വിളിച്ച് ഡീറ്റെയിൽസ് കളക്ട് ചെയ്യത് തുടങ്ങാൻ പറ ….. മാക്സിമം രണ്ട് ദിവസം അതിനുള്ളിൽ എല്ലാം പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി കേസ്സ് ഫയൽ ചെയ്യണം ….. എല്ലാ കരുക്കളും വേഗത്തിൽ നീക്കണം എതിരെ നിൽക്കുന്നവന്മാർക്ക് ഒന്ന് ചിന്തിക്കാൻ പോലും സമയം കിട്ടരുത് ….. ”

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.