✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

                           …………………………

 

 

റെയിൽവേ കോളനി ….

 

ആ കോളനിയുടെ നടുവിലൂടെയുള്ള മൺറോഡിലൂടെ പൊടി പറത്തി കൊണ്ട് വേഗത്തിൽ ഒരു പഴയ മോഡൽ ബുള്ളറ്റ് പാഞ്ഞു …. മുന്നോട്ട് പോയ ആ ബുള്ളറ്റ് ഒടുവിൽ കോളനിക്ക് പുറക് വശത്തായി കാട് പിടിച്ച് കിടക്കുന്ന ഒരു പഴയ കെട്ടത്തിന് പുറത്തായി ചെന്ന് നിന്നു ,

 

അതിൽ നിന്ന് അൽപ്പം വണ്ണമൊക്കെയുള്ള ഒരു ഇരുണ്ട മനുഷ്യൻ താഴേയ്ക്ക് ഇറങ്ങി …. മുഖത്ത് പലയിടത്തും എപ്പോഴോ മുറിവ് പറ്റി തുന്നിക്കെട്ടിയതിന്റെ തഴമ്പിച്ച പാടുകൾ , എപ്പോഴും രക്തവർണ്ണമാർന്ന കണ്ണുകൾ . വായിൽ നിറഞ്ഞിരുന്ന പാക്ക് ചവയ്ച്ച് പുറത്തേയ്ക്ക് തുപ്പിക്കളഞ്ഞ ശേഷം അയാൾ അകത്തേയ്ക്ക് നടന്നു . അയാളുടെ പേര് ജബ്ബാർ .

 

അതിനകത്തായി ചീട്ടുകളിയും മദ്യപാനവുമൊക്കെയായി ഇരിക്കുകയായിരുന്നു അവർ മൂന്ന് പേർ മാർട്ടിൻ , ലിജോ , ജോൺസൻ . അകത്തേയ്ക്ക് കയറി വരുന്ന ജബ്ബാറിനെ കണ്ടതും അവർ വേഗം നിലത്ത് നിന്നെണീറ്റു …..

 

” എന്താ ഇക്കാ ഒരു മുന്നറിയിപ്പുമില്ലാതെ …. വിളിച്ചിരുന്നെങ്കിൽ ഞങ്ങൾ അങ്ങോട്ട് വരുമായിരുന്നല്ലോ …. ”

മാർട്ടിൻ ഉടനെ പറഞ്ഞു . ജബ്ബാർ ചുറ്റുമെന്ന് നോക്കി ….

 

” ഒന്നൊഴിക്കട്ടെ ഇക്കാ .. ”
ലിജോ ഉടനെ തന്നെ ചോദിച്ചു ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.