✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

?⇐ ” ചെറ്റേ … ഒരച്ഛനോട് മോളുടെ മാനത്തിന്റെ വില പറയുന്നോടാ നായേ ….. ഇതിന് നീ അനുഭവിക്കും …. അനുഭവിപ്പിക്കും ഞാൻ ഓർത്ത് വച്ചോ …. ”

വിശ്വൻ ശബ്ദമുയർത്തി …

 

?⇒ ” വേണ്ട വക്കീലെ വേണ്ട , ഒന്നിന്റെ അനുഭവം മുന്നിൽ തന്നെയില്ലേ ….. ഇതിപ്പം നമ്മളിൽ ചിലർക്കേ അറിയൂ , താനെന്തിനെങ്കിലും തുനിഞ്ഞാൽ ഇത് പിന്നെ ലോകം മുഴുവൻ കണ്ട് രസിക്കുന്ന ഒന്നാവും . അതിനുള്ളത് എന്റെ കയ്യിലുണ്ട് … എല്ലാം മറന്ന് കളഞ്ഞേക്ക് ഇല്ലെങ്കിൽ പലരും വെറും ഓർമ്മകളാകും . ചുവരിൽ ഫ്രെയിം ചെയ്ത് വെപ്പിക്കും ഈ ജെറി … ”

അത്രയും പറഞ്ഞ ശേഷം ജെറി കോൾ കട്ട് ചെയ്തു ….. ഒരു മരണ വീടിന് തുല്യമായി കഴിഞ്ഞിരുന്നു ആ വീട് …. അച്ഛനായിരുന്നിട്ടും കൂടി സ്വന്തം മകളെ സംരക്ഷിക്കാനോ അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനോ കഴിഞ്ഞില്ല എന്ന കുറ്റബോധത്തോടെ വിശ്വനാഥിന് തളർന്നിരിക്കാനേ കഴിഞ്ഞുള്ളൂ … അതേ മാനസിക അവസ്ഥയിലായിരുന്നു ലക്ഷ്മിയും ….

 

 

                           …………………………

 

 

റോഡ് സൈഡിലായി നിർത്തിയിട്ടിരിക്കുന്ന കാറിനടുത്ത് ജെറി നിൽക്കുന്നത് കണ്ടതും തന്റെ ബൈക്കും അതിനടുത്തായി നിർത്തിയ ശേഷം രാഹുൽ വേഗം ആ ബാഗുമായി അവന്റെ അടുത്തേയ്ക്ക് നടന്നു .

 

” എല്ലാം ഓക്കെ അല്ലേ …. ”

 

” മ് അതെ …. ”

രാഹുൽ അതും പറഞ്ഞ് ആ ബാഗ് ജെറിയുടെ കയ്യിലേയ്ക്ക് കൊടുത്തു ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.