✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

” ടാ …… ലിജോ ….. വേണ്ട . ഇക്ക പറഞ്ഞത് ഓർമ്മയിൽ വച്ചോ , ഇല്ലെങ്കിൽ അങ്ങേരുടെ പിച്ചാത്തിക്ക് തീരും നീ … ഒന്ന് പിടയാൻ കൂടി സമയം തരാത്ത ജന്മമാ ….. ”

മാർട്ടിൻ ഉടനെ ശബ്ദമുയർത്തി . അത് കേട്ടതും ലിജോയുടെ മുഖത്ത് അൽപ്പം ഭയം നിറഞ്ഞു ….

 

വേഗത്തിൽ തന്നെ കാറ് മുന്നോട്ട് നീങ്ങി . ഒടുവിൽ കാറ് എടുത്തയിടത്ത് തന്നെ നിർത്തിയ ശേഷം അവർ തങ്ങളുടെ ബൈക്കുകളിൽ കയറി അവിടെ നിന്ന് തിരിച്ചു …. അവരവിടെ വരുന്നതും കാറ് നിർത്തിയ ശേഷം തങ്ങളുടെ ബൈക്കുകളിൽ കയറി പോകുന്നതും അൽപ്പം അകലെയായി ബൈക്കിലിരുന്ന രണ്ട് പേർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

 

അവർ അവിടെ നിന്ന് പോയി എന്ന് ഉറപ്പായതും ബൈക്കിന്റെ പുറകിലിരുന്നയാളിറങ്ങി കാറിനടുത്തേയ്ക്ക് നടന്നു . അവന്റെ പേര് ക്രിസ്റ്റോ , ഇവരുടെ കൂട്ടത്തിലെ മറ്റൊരുത്തൻ . കാറിനടുത്തെത്തിയതും അവൻ വേഗം കാറിൽ കയറി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി …

 

 

                           …………………………

 

 

വിശ്വനാഥിന്റെ വീട് ……

 

തന്റെ വർക്കിങ് റൂമിൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തിരക്കിലായിരുന്നു വിശ്വനാഥ് , അപ്പോഴാണ് ലക്ഷ്മി അവിടേയ്ക്ക് കയറി വന്നത് …..

 

” വിശ്വേട്ടാ …… മോളെത്തേണ്ട സമയം കഴിഞ്ഞു , അവളെ ഇതുവരെ കണ്ടില്ല . ഫോൺ ചെയ്തു നോക്കിയപ്പോൾ അവളുടെ ഫോൺ ഓഫെന്നാ പറയുന്നേ …. ”

ആശങ്കയോടെ ലക്ഷ്മി പറഞ്ഞു …

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.