✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

” വിശ്വൻ സാറെ , സാറ് വിഷമിക്കാതെ …. മോളെ നമുക്ക് കണ്ട് പിടിക്കാം …. ചിലപ്പൊ ഏതെങ്കിലും ഫ്രണ്ട്സിന്റെ വീട്ടിൽ പോയതായാലുമാകാം …. സാറൊരു റിട്ടൻ കംപ്ലൈന്റ് എഴുതി താ … ഞാനന്വേഷിക്കാം ….. സാറ് പേടിക്കാതെ …. ”

SI രാജീവ് അതും പറഞ്ഞ് ജീപ്പിനടുത്തേയ്ക്ക് നടന്നു … ജീപ്പിനുളളിൽ നിന്ന് പേപ്പറും പേനയും മറ്റുമെടുത്ത് അയാൾ വിശ്വന് നൽകി . സങ്കടത്തോടെ അതിലുപരി ഭയത്തോടെ അയാൾ പരാതിയെഴുതി രാജീവിന് നൽകി …

 

” സാറ് പേടിക്കണ്ട , മോളുടെ ഫോട്ടോ എന്റെ ഫോണിലേയ്ക്ക് ഒന്ന് വാട്സ് ആപ്പ് ചെയ്തേക്ക് . പിന്നെ റിലേറ്റീവ്സ് അറിയാവുന്ന മോളുടെ സുഹൃത്തുക്കളാരെങ്കിലുമുണ്ടെങ്കിൽ അവരെയൊക്കെ ഒന്ന് വിളിച്ച് തിരക്കിയേക്ക് …. മോളുടെ ഫോൺ സ്വിച്ച് ഓഫെന്നല്ലേ പറഞ്ഞത് , നോക്കാം ….. സാറ് ടെൻഷനടിക്കണ്ട ഞാൻ വിളിക്കാം …. ”

രാജീവ് വിശ്വനോട് പറഞ്ഞ ശേഷം പരാതി എഴുതി കിട്ടിയ പേപ്പറുമായി വേഗം ജീപ്പിലേയ്ക്ക് കയറി ….

 

അപ്പോഴേയ്ക്കും വിശ്വന്റെ ഫോണിലേയ്ക്ക് ഒരു കോൾ വന്നു …

 

?⇒ ” ഏട്ടാ മോളെ കണ്ടോ ? എന്തായി … ? ”

പരവേശത്തോടെ അതിലുപരി ഭയത്തോടെ ലക്ഷ്മി തിരക്കി ….

 

?⇐ ” ഇല്ല ലക്ഷ്മി ….. മോളെ കണ്ടില്ല , രാജീവിനെ കണ്ടിരുന്നു ഒരു റിട്ടൻ കംപ്ലൈന്റ് കൊടുത്തു അവനന്വേഷിക്കാമെന്നും പറഞ്ഞു …. എനിക്കറിയില്ല ലക്ഷ്മി എന്താ ചെയ്യേണ്ടതെന്ന് , എന്റെ കയ്യും കാലുമൊക്കെ അങ്ങ് തളർന്ന് പോകുവാ … നീ പേടിക്കണ്ട ഞാനങ്ങോട്ട് വരാം …. ”

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.