✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

                           …………………………

 

 

അടുത്ത ദിവസം രാവിലെ ….. ,

 

” എന്താ വിശ്വാ നീ ഈ പറയുന്നേ ….. ? എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല .
ചെറിയാൻ ഫിലിപ്പിന്റെ മകൻ ഇത്രയ്ക്കും വലിയ ഒരു ക്രിമിനലാണോ ……? ഇന്നലെ വന്നയാളുടെ മകളെ ആ ജെറിയുടെ ആൾക്കാർ കൊന്നു എന്നൊക്കെ പറയുമ്പോൾ , ചെറിയാനും ഇതിലൊക്കെ പങ്ക് കാണില്ലേ …. അടുത്ത ഇലക്ഷന് വീണ്ടും മാന്ത്രിസ്ഥാനം വരെ കിട്ടാൻ ആ ചെറിയാന് ചാൻസുണ്ട് …..

 

വിശ്വാ നീയിത് വിട്ടേയക്ക് …. നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുന്ന എതിരാളികളല്ല മറുവശത്ത് നിൽക്കുന്നത് . നീയാ ബാഗിങ്ങെടുത്ത് താ ആ ബാലചന്ദ്രന്റെ വീട് തേടിപ്പിടിച്ച് ഞാനത് അയാളുടെ കയ്യിൽ തിരികെ കൊടുത്തേക്കാം ….. ഇത്രയൊക്കെ ചെയ്യാൻ കെൽപ്പുള്ളവന്മാർ സ്വയരക്ഷയ്ക്ക് വേണ്ടി ആരുടെ കഴുത്തറുക്കാനും മടിക്കില്ല ….. ”

ആന്റണി അൽപ്പം ടെൻഷനോടെ പറഞ്ഞു …..

 

“അങ്ങനെയല്ല അച്ചായാ വേണ്ടത് ….. അവന്റെ മുഖം മൂടി വലിച്ച് കീറി അവന്റെ തനി നിറം സമൂഹത്തിന് മുന്നിൽ കൊണ്ട് വരുക തന്നെ വേണം . എത്രയോ പെൺകുട്ടികളുടെ ജീവിതവും ജീവനും ആ ദുഷ്ടനും അവന്റെ കൂടെയുള്ളവരും ചേർന്ന് നശിപ്പിച്ച് കാണും …. എത്രയോ മാതാപിതാക്കൾ തങ്ങളുടെ മകൾ എവിടെ എന്ന് പോലുമറിയാതെ ഇപ്പോഴും വിഷമിച്ച് ജീവിക്കുന്നുണ്ടായിരിക്കും ….

 

ഇതൊക്കെ പുറം ലോകത്ത് കൊണ്ടുവരാൻ ശ്രമിച്ചതിന് ഒരു പാവം പെൺകുട്ടിയെ ഒരു മനുഷ്യ ജീവനെന്ന വില പോലും കൽപ്പിക്കാതെ കൊന്ന് കളഞ്ഞില്ലേ അവന്മാർ …. പോരാത്തതിന് പിള്ളേരുടെ ഇടയിലുള്ള ഡ്രഗ്സ് വിൽപ്പനയും …..

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.