✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

ആ എവിഡൻസ് ഇപ്പോഴും അയാളുടെ കയ്യിൽ തന്നെയാ . മോളെ കുറിച്ച് ഓർത്താ അയാള് നമ്മുടെ വഴിക്ക് വന്നത് … ആ മോളുടെ മാനം നമ്മൾ കാരണം നശിച്ചു എന്നറിഞ്ഞാൽ അയാള് വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ ? ”

രാഹുൽ ഉടനെ ജെറിയോട് ചോദിച്ചു ….

 

” പിന്നെ ഞാനെന്ത് ചെയ്യാനാ …. ഷെട്ടിയെ വെറുപ്പിച്ചാൽ പിന്നെ നമുക്ക് ഈ ഫീൽഡിൽ പിടിച്ച് നിൽക്കാൻ പറ്റുമോ … അയാളിൽ നിന്ന് കിട്ടാനുള്ളത് ഒന്നും രണ്ടും രൂപയല്ല നാലര കോടി രൂപയാ പിന്നെ വരാനുള്ള കോടിക്കണക്കിന് രൂപയുടെ ഡ്രഗ്സും , അതുകൊണ്ട് നമുക്കിപ്പൊ അങ്ങേരുടെ എന്ത് തോന്നിവാസത്തിനും കൂട്ട് നിന്നേ പറ്റൂ …… പിന്നെ ആ പെണ്ണിന്റെയും വിശ്വനാഥിന്റെയും കാര്യം അതെന്ത് വേണമെന്ന് എനിക്കറിയാം …. നീ ഓരോന്ന് ഒഴിക്ക് …. ”

 

ജെറി അതും പറഞ്ഞ് ചെയറിൽ ചാരിയിരുന്നു കൊണ്ട് പോക്കറ്റിൽ നിന്ന് ഒരു ചെറിയ പാക്കറ്റെടുത്ത് അതിനുള്ളിലെ ഡ്രഗ്സ് ഉള്ളം കയ്യിലേയ്ക്ക് തട്ടിയ ശേഷം അവനത് മൂക്കിലൂടെ ഉള്ളിലേയ്ക്ക് വലിച്ച് കയറ്റി .
വിവേക് ഉടനെ തന്നെ ഷെൽഫിൽ നിന്ന് മദ്യക്കുപ്പിയും മറ്റും ടേബിളിൽ നിരത്തി വച്ചു …..

 

കുറച്ചധികം സമയം കഴിഞ്ഞ് പോയി ….

 

റ്റേബിളിന് മുകളിൽ കാലും കയറ്റി വച്ച് ചെയറിൽ ചാരി കിടക്കുകയാണ് ജെറിയും കൂട്ടരും , നിലത്തായി മറിഞ്ഞ് കിടക്കുന്ന കാലിയായ മദ്യക്കുപ്പിക്കൾ . മദ്യത്തിന്റെ കെട്ടിൽ പകുതി ബോധത്തിലാണ് എല്ലാവരും ….

 

ആ റൂമിന്റെ ഡോറ് തുറക്കുന്ന ശബ്ദം കേട്ടതും ജെറി പതിയെ മയക്കത്തിൽ നിന്നുണർന്നു …. ഉള്ളിൽ നിന്നിറങ്ങി വന്ന ഷെട്ടി നേരെ ജെറിയുടെ അടുത്തേയ്ക്ക് നീങ്ങി …..

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.