✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

റോഡിൽ മുഴുവൻ ചെക്കിങ് കാണും …. ഇനിയിപ്പൊ …. ഇവിടുന്ന് മാറ്റാൻ പറ്റില്ല .

 

ഇനി ഒരു വഴി മാത്രമേ ഉള്ളൂ , ഒരു കാരണവശാലും ഷെട്ടി ഇതറിയരുത് .. അവളെ കാണുകയും ചെയ്യരുത് ….. ”

ജെറി അവർക്ക് നിർദേശം നൽകി …

 

 

                           …………………………

 

 

വിശ്വനാഥിന്റെ വീട് ….

 

കഴിയാവുന്ന സ്ഥലത്തൊക്കെ തന്റെ മകളെ തിരക്കി നിരാശയോടും സങ്കടത്തോടുമാണ് വിശ്വനാഥ് വീട്ടിലെത്തിയത് , അയാളുടെ കാറ് വീട്ട് മുറ്റത്ത് എത്തിയതും ആന്റണിയും ബൈക്കിലവിടെ എത്തി …. കാറിന്റെ ശബ്ദം കേട്ട് ലക്ഷ്മിയും വേഗം പുറത്തേയ്ക്കിറങ്ങി വന്നു ….

 

” ഏട്ടാ …. നമ്മുടെ മോള് … ? അവൾ എവിടെയാ ? ”

കരഞ്ഞു കൊണ്ട് ലക്ഷ്മി വിശ്വന്റെ നെഞ്ചിലേയ്ക്ക് വീണു ….

 

” താൻ കരയാതെ … അവള് വരും … നമുക്ക് കണ്ട് പിടിക്കാം …. ”

വിശ്വൻ ഓരോന്ന് പറഞ്ഞു ലക്ഷ്മിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….

 

” വിശ്വാ പോയിട്ട് എന്തായി …. ഞാൻ അനുമോളുടെ കോളേജ് വരെ ഒന്ന് പോയി നോക്കി ഒരു സമാധാനത്തിന് ….. അവള് എവിടെ പോവാനാ …. എന്താ വിശ്വാ ഈ നടക്കുന്നേ …. ? ”

ആശങ്കയോടെ ആന്റണി ചോദിച്ചു …

 

” എനിക്കറിയില്ല അച്ചായാ….. ഒന്നുമറിയില്ല …. എവിടെയെന്ന് പറഞ്ഞ് പോയി തിരക്കാനാ , വഴിയിൽ വെച്ച് രാജീവിനെ കണ്ടു അവനൊരു പരാതി എഴുതി വാങ്ങിക്കുകയും ചെയ്തു …. എന്റെ മനസ്സും ശരീരവും തളർന്നു പോവുകയാ അച്ചായോ …. എന്റെ മോള് ? ”

വിശ്വൻ അത്രയും പറഞ്ഞ് ഒന്ന് വിതുമ്പി ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.