✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

” കാര്യങ്ങൾ കൈവിട്ട് പോകുവാ സാറെ …. ആ വിശ്വനാഥ് എന്തോ പ്ലാൻ ചെയ്യുന്നുണ്ട് . ഇന്നയാൾ ലീവായിരുന്നു , അതുപോലെ നാളെയും … പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പെൺകുട്ടികളുടെ മിസ്സിങ് കേസുകളുടെ ഡീറ്റൈൽസും മറ്റും അയാൾ ശേഖരിക്കുന്നുണ്ട് ….

 

ഒന്നുറപ്പാ സാറെ ആ ബാലചന്ദ്രൻ എല്ലാ തെളിവുകളും വക്കീലിന് കൈമാറിയിട്ടുണ്ട് …. എനിക്ക് തോന്നുന്നു നാളെ കൂടി കഴിഞ്ഞ് അയാൾ ഡയറക്ട് കോർട്ട് വഴി മൂവ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നാ . അതിനുള്ള മുന്നൊരുക്കത്തിനാകാം ഈ രണ്ട് ദിവസത്തെ ലീവ് . അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ ഒന്നും നമ്മുടെ കയ്യിൽ നിൽക്കില്ല …. ഒരു തരത്തിലും ഊരിവരാനും കഴിയില്ല ….

 

ഇനി അഥവാ ശിക്ഷ കിട്ടി ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ പോലും നമ്മളെ കൊന്ന് തള്ളാൻ മുൻ നിരയിലുണ്ടാകും ആ ഷെട്ടിയും കൂട്ടരും . ചിന്തിച്ചിരിക്കാൻ സമയമില്ല , എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ വേഗം ചെയ്യണം അധികം സമയം നമ്മൾക്കില്ല ….. ”

രാഹുൽ ഗൗരവത്തോടെ കാര്യങ്ങൾ പറഞ്ഞു .
അത് കേട്ടതും ജെറി ഒരു നിമിഷത്തേയ്ക്ക് ഒന്നാലോചിച്ചു …..

 

” ആ വിശ്വനാഥിന്റെ ഫോൺ നമ്പർ പറ …. ”

ജെറി അതും പറഞ്ഞ് തന്റെ ഫോൺ കയ്യിലെടുത്തു . രാഹുലും തന്റെ ഫോണെടുത്ത് അതിൽ നിന്ന് ഫോൺ നമ്പർ അവന് പറഞ്ഞ് കൊടുത്തു , നമ്പർ ഡൈൽ ചെയ്ത ശേഷം ജെറി കോൾ ബട്ടൺ അമർത്തി …..

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.