✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

ഏട്ടാ നമ്മൾക്കും ഒരു മകളുള്ളതാ അതോർക്കണം ….. സ്വന്തം മകളെ നഷ്ടപ്പെട്ട ഒരച്ഛനാ നീതിക്ക് വേണ്ടി കരഞ്ഞ് കൈകൂപ്പി സഹായം ചോദിച്ചുകൊണ്ട് ഇവിടുന്ന് ഇന്നലെ ഇറങ്ങി പോയത് . അയാൾ പറഞ്ഞത് പോലെ ആ മോളുടെ ജീവന്റെ വിലയല്ലേ ആ തെളിവുകൾ , അപ്പൊ ആ ജീവനല്ലേ ഇന്നലെ അയാൾ വിശ്വാസത്തോടെ ഏട്ടനെ ഏൽപ്പിച്ച് മടങ്ങി പോയത് ….

 

ഇനി എന്തൊക്കെ വന്നാലും ഏട്ടൻ ഈ കേസുമായി മുന്നോട്ട് പോകണം , അതിനി എന്ത് പ്രശ്നങ്ങൾ നേരിട്ടാലും …. ”

ട്രേയിൽ കൊണ്ടുവന്ന ചായക്കപ്പുകൾ ടീപ്പോയുടെ പുറത്ത് വച്ച ശേഷം ലക്ഷ്മി വിശ്വനോട് പറഞ്ഞു …. എല്ലാം കേട്ട് കഴിഞ്ഞതും ഒരാലോചനയോടെ വിശ്വൻ ഒരു ചായക്കപ്പ് കയ്യിലെടുത്തു ഒപ്പം ഒരു കപ്പ് ചായ ആന്റണിയും .

 

” ലക്ഷ്മി പറഞ്ഞത് തന്നെയാ അതിന്റെ ശരി ….. എനിക്കിന്നലെ രാത്രി ഒന്ന് കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല , ഉറങ്ങാനായി കിടക്കുമ്പോഴൊക്കെ കണ്ണിൽ തെളിയുന്നത് എന്റെ മുന്നിൽ കൈ കൂപ്പി തൊഴുത് നിന്ന ആ മനുഷ്യന്റെ രൂപമാ ….

 

എന്നെ അത്രയ്ക്ക് വിശ്വാസം ഉള്ളതു കൊണ്ടല്ലേ ഒരു മുൻപരിചയവുമില്ലാത്തെ എന്റെ കയ്യിൽ അത്രയും വിലപ്പെട്ട ആ തെളിവുകൾ അയാൾ ഏൽപ്പിച്ച് മടങ്ങിയത് …. ആ വിശ്വാസം അത് നഷ്ടപ്പെടുത്തരുത് , മറിച്ച് സംഭവിച്ചാൽ ഈ വിശ്വൻ പിന്നെ ഇല്ല …. ഇങ്ങനെ ഉള്ളവന്മാർക്ക് ശിക്ഷ വാങ്ങി കൊടുത്തില്ലേൽ പിന്നെ ഞാനെന്തിനാ വക്കീൽ കോട്ടിടുന്നത് …. ”

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.