✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1138

 

 

” നീ വെറുതെ പേടിക്കാതെ …. ഫോൺ ചാർജ് തീർന്ന് ഓഫായതായിരിക്കും …. പിന്നെ ബസ്സിലല്ലേ വരുന്നേ , ചിലപ്പൊ ബസ്സ് മിസ്സാവുകയോ ലേറ്റ് ആവുകയോ ചെയ്തു കാണും …. ”

വിശ്വനാഥ് ഉടനെ മറുപടി പറഞ്ഞു .

 

” അതല്ല ഏട്ടാ …. ഇതുവരെ അവളുടെ ഫോൺ ചാർജ് തീർന്ന് ഓഫായിട്ടില്ല . മാത്രമല്ല വൈകിയാൽ ഫോൺ ചെയ്ത് പറയുന്നതല്ലേ , അങ്ങനെയെങ്കിൽ കൂട്ടുകാരിയുടെ ഫോണിൽ നിന്നെങ്കിലും …. ”

ലക്ഷ്മി ഉടനെ പറഞ്ഞു

 

” മോളുടെ കൂടെ പഠിച്ച അവളുടെ ഏതോ ഒരു കൂട്ടുകാരി അവിടെ സീനിയറായി പഠിക്കുന്നു എന്ന് അവൾ ഇടയ്ക്ക് പറഞ്ഞില്ലേ , മാത്രമല്ല അവർ ഒരു ബസിലല്ലേ വരുന്നതും പോകുന്നതും … നീ ആ കുട്ടിയെ ഒന്ന് വിളിച്ച് നോക്ക് ….. ”

വിശ്വൻ പറഞ്ഞതും ലക്ഷ്മി വേഗം ഫോണെടുത്ത് ആ പെൺകുട്ടിയെ വിളിച്ച് സംസാരിച്ചു ….

 

” ഏട്ടാ …. ആ കുട്ടി പറഞ്ഞത് മോള് സ്റ്റോപ്പിൽ ഇറങ്ങിയെന്നാ അതും ഒത്തിരി നേരത്തെ , ഏകദേശം മുക്കാൽമണിക്കൂറായി കാണുമെന്ന് ….. അവൾക്ക് അവിടുന്ന് ഇവിടെ എത്താൻ പത്ത് മിനിട്ട് പോരെ …. എട്ടാ എനിക്കെന്തോ പേടി തോന്നുന്നു …. ”

ലക്ഷ്മി ആശങ്കയോടെ പറഞ്ഞു ….

 

” നീ പേടിക്കാതെ … ഞാൻ പോയി നോക്കിയിട്ട് വരാം … നീ അച്ചായനെ വിളിച്ച് ഇവിടം വരെ ഒന്ന് വരാൻ പറ …. ”

വിശ്വൻ അതും പറഞ്ഞ് വേഗം കാറിന്റെ താക്കോലുമെടുത്ത് പുറത്തിറങ്ങിയ ശേഷം കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു …

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.