✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

അനു ഉടനെ ഉറക്കെ നിലവിളിക്കാൻ തുടങ്ങി ഉടനെ തന്നെ ലിജോ അനുവിന്റെ തോളിൽ കിടന്ന ഷാൾ ഉപയോഗിച്ച് അവളുടെ വാ മൂടിക്കെട്ടി .

 

” ടാ …….. പിടിക്ക് … ”

ലിജോ പറഞ്ഞതും ജോൺസൻ അനുവിന്റെ കൈകൾ പുറകിൽ വച്ച് മുറുക്കെ പിടിച്ചു , ഉടനെ തന്നെ ലിജോ സിറിഞ്ചിൽ നിറച്ച് വച്ചിരുന്ന മരുന്നെടുത്ത് അനുവിന്റെ കയ്യിൽ കുത്തിവയ്ച്ചു … തന്റെ സർവ്വ ശക്തിയുമെടുത്ത് അവളത് എതിർക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല …..

 

പതിയെ പതിയെ അനുവിന് തന്റെ ശരീരം തളരുന്ന പോലെ തോന്നി , തലകറങ്ങുന്ന പോലെ ബോധം മറയുന്ന പോലെ … ഒന്ന് രണ്ടു മിനിട്ടുകൾ കഴിഞ്ഞതും അവൾക്ക് ബോധം പൂർണ്ണമായും നഷ്ടപ്പെട്ടു ….

 

” ഹൊ …… അങ്ങനെ അതും ഓക്കെ …. ”

ജോൺസൻ ആശ്വാസത്തോടെ പറഞ്ഞു കൊണ്ട് അനുവിന്റെ ബാഗ് തുറന്ന് അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചു , മുന്നിലിരിക്കുന്ന മാർട്ടിനും അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു …. ലിജോയുടെ ശ്രദ്ധ മുഴുവനും മയങ്ങി കിടക്കുന്ന അനുവിലേയ്ക്ക് തന്നെയായിരുന്നു ….

 

” എത്ര എണ്ണത്തിനെ ഇതുപോലെ പൊക്കിയിട്ടുണ്ട് പക്ഷെ ഇതുപോലെ ഒന്നിനെ കണ്ടിട്ട് കൂടിയില്ല , കണ്ടിട്ട് കടിച്ച് തിന്നാൽ തോന്നുവാ …. ”

ഒരു വഷളൻ ചരിയോടെ ലിജോ പറഞ്ഞ ശേഷം ആർത്തി നിറഞ്ഞ നോട്ടത്തോടെ അവളെ തന്നെ നോക്കിയിരുന്നു ….

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.