✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

” വേണ്ടെടാ ….. നിനക്കിപ്പൊ എങ്ങനെയുണ്ട് … ? അല്ല അവനെപ്പറ്റി വല്ല വിവരവും കിട്ടിയോ …. അറിഞ്ഞാൽ പറയണം , എനിക്കൊന്ന് കാണണം അവനെ …. ”

ജബ്ബാർ ഉറച്ച സ്വരത്തിൽ പറഞ്ഞു …

 

” ഇല്ല ഇക്കാ …. അവനെപ്പറ്റി ഒരുപാട് അന്വേഷിച്ചു
പക്ഷെ നോ രക്ഷ …. വൈദ്യനെ കാണാൻ ചെന്നപ്പൊ അങ്ങേർ പറഞ്ഞത് ഇനി അവന്റെ മുന്നിൽ പോയി പെടരുതെന്നാ … കൃത്യമായി മർമ്മത്തിൽ പ്രയോഗിക്കാൻ കഴിവുള്ളവരൊക്കെ മൺമറഞ്ഞ് പോയി ഒരു ചെറുപ്പക്കാരൻ അത് കൃത്യമായി ചെയ്തെങ്കിൽ അവനെ സൂക്ഷിക്കണമെന്നും പറഞ്ഞു .

 

കൃത്യം രണ്ട് മർമ്മസ്ഥാനം ഉള്ളതിൽ മരണഹേതുവാകേണ്ട മർമ്മത്തിൽ തൊടാതെ തൊട്ടടുത്ത മർമ്മത്തിൽ തൊട്ടാ അവൻ എന്റെ ശ്വാസനാളത്തിന് ക്ഷതം ഏൽപ്പിച്ചത് …. ഞാൻ ചുമയ്ച്ചതിന് കണക്കില്ല …. ആ വൈദ്യരുടെ മരുന്നിൽ ഒന്ന് പിടിച്ച് നിൽക്കുന്നു എന്നേ ഉള്ളൂ , ഒരു നേരം മരുന്ന് മുടങ്ങിയാൽ പിന്നെ നിർത്താതെ ശ്വാസംമുട്ടലും ചുമയുമാ … കണ്ടു കിട്ടിയാൽ വെറുതെ വിടില്ല ഞാൻ അവനെ …. ”

ലിജോ ദേഷ്യത്തോടെ പറഞ്ഞു ….

 

” നമുക്ക് നോക്കാടാ നീ വിഷമിക്കണ്ട … പിന്നെ ഞാനിപ്പൊ വന്നത് ഒരു ജോലി നിങ്ങളെ ഏൽപ്പിക്കാനാ …. ”

ജബ്ബാർ പറഞ്ഞ് നിർത്തിയതും എല്ലാവരും ശ്രദ്ധയോടെ കേട്ട് നിന്നു …

 

” ഒരു പെൺകൊച്ചിനെ പൊക്കണം …. ഇവിടത്തെ ലോ കോളേജിൽ പഠിക്കുന്നു , പേര് അനശ്വരനാഥ് .

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.