✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1137

 

 

” എന്ത് ഡാറ്റാസ് …. ? ”

രാഹുൽ ആകാംഷയോടെ ചോദിച്ചു ….

 

” 15 നും 25 നും ഇടയിലുള്ള പെൺകുട്ടികളുടെ മിസ്സിങ് കേസ്സുകളുടെ ഡീറ്റൈൽ …. ”

അയാൾ പറഞ്ഞ് നിർത്തി …. അത് കേട്ടതും രാഹുൽ ഒന്ന് ഞെട്ടി …..

 

” എനിവെ താങ്ക്സ് …. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാം ….. ”

 

രാഹുൽ അതും പറഞ്ഞ് പോക്കറ്റിൽ നിന്ന് രണ്ടായിരത്തിന്റെ ഒരു കെട്ട് നോട്ടെടുത്ത് റ്റേബിളിന് പുറത്ത് വച്ചു … അത് കണ്ടതും അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങി , പരവേശത്തോടെ ആ പണം വേഗമെടുത്ത് ബാഗിൽ വച്ചു … രാഹുലിനെ നോക്കി നന്ദിയോടെ ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അയാൾ അവിടുന്ന് തിരികെ മടങ്ങി … അയാളുടെ പേര് വർക്കി , വിശ്വനാഥിന്റെ ഓഫീസിലെ ഒരു സ്റ്റാഫ് .

 

രാഹുൽ വേഗം തന്നെ തന്റെ ബൈക്കുമെടുത്ത് അവിടുന്ന് തിരിച്ചു , ജെറിയെ നേരിൽ കാണാനായി .

 

ആ ബിൽഡിങ്ങിന്റെ മുന്നിൽ ബൈക്ക് നിർത്തിയ ശേഷം രാഹുൽ വേഗമിറങ്ങി , പക്ഷെ തൊട്ട് മുന്നിൽ കിടക്കുന്ന ആ കാറ് കണ്ടതും ഒരു നിമിഷത്തേയ്ക്കെങ്കിലും അവനൊന്ന് സ്തംഭിച്ച് നിന്നു പോയി …..

 

” ഷെട്ടി സാർ ഇന്നും വന്നിട്ടുണ്ടല്ലോ ….. ? ”

ഭയം നിറഞ്ഞ മുഖത്തോടെ അവൻ അതും മനസ്സിലോർത്ത് മുന്നോട്ട് നടക്കാനൊരുങ്ങിയതും പെട്ടെന്ന് ആ കാറിന്റെ ഡ്രൈവിങ് സീറ്റ് തുറന്ന് ഒരാൾ പുറത്തേയ്ക്കിറങ്ങി ….. ആ ആളിനെ കണ്ടതും അവനൊന്ന് ഞെട്ടി …..

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.