✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

അയാളതും പറഞ്ഞ് തളർന്ന മനസ്സുമായി കാറിൽ കയറി വണ്ടി മുന്നോട്ടെടുത്തു , മനസ്സിൽ മകൾക്കൊരു ആപത്തും വരരുതെ എന്ന പ്രാർത്ഥനയോടെ …

 

 

                           …………………………

 

 

ആ കറുത്ത കാറ് ജെറിയുടെ സങ്കേതത്തിന് പുറക് വശത്തായി വന്ന് നിന്നു …. ഡ്രൈവിങ് സീറ്റിൽ നിന്ന് ക്രിസ്റ്റാേ ഇറങ്ങിയപ്പോഴേയ്ക്കും മുകളിലത്തെ നിലയിൽ നിന്ന് വിവേകും താഴേയ്ക്ക് ഇറങ്ങി വന്നു .

 

” ആളിനെ കൊണ്ട് വന്നിട്ടുണ്ട് , ഇനിയെന്താ ? ”

ക്രിസ്റ്റോ വിവേകിനോട് തിരക്കി ….

 

” ഒന്നും പറഞ്ഞിട്ടില്ല , ജെറി സാറും രാഹുലും കുറച്ച് മുൻപ് പുറത്തേയ്ക്ക് പോയി , അവിനാഷ് സാറ് എന്തോ ബിസിനസ്സ് മീറ്റിങുണ്ടെന്ന് പറഞ്ഞ് പോയിരിക്കുവാ ഇനി രണ്ട് ദിവസ് കഴിഞ്ഞ് നോക്കിയാൽ മതി …. ഇവളെ കാറിൽ ഇട്ടേക്കുന്നത് സെയ്ഫല്ല … നീ പിടിക്ക് തൽക്കാലം മുകളിലത്തെ റൂമിലാക്കാം …. ”

വിവേക് മറുപടി നൽകി . ക്രിസ്റ്റോയും വിവേകും ചേർന്ന് അബോധ അവസ്ഥയിൽ കിടക്കുന്ന അനുവിനെയുമെടുത്ത് മുകളിലത്തെ നിലയിലേയ്ക്ക് നടന്നു ….

 

” എന്താടോ ഇത്രയ്ക്ക് നോക്കാൻ ….. ? ”

സ്റ്റെപ്പിനപ്പുറത്ത് നിൽക്കുകയായിരുന്ന ചരണിനോട് വിവേക് ചോദിച്ചു

 

ഒരു വഷളൻ ചിരിയോടെ ഒന്നുമില്ല എന്ന അർത്ഥത്തിൽ തല കുലുക്കി മറുപടി നൽകിക്കൊണ്ട് ചരൺ സ്റ്റെപ്പിറങ്ങി താഴേയ്ക്ക് നടന്നു ….

 

ചരൺ , ഷെട്ടിയുടെ മറ്റൊരു കൂട്ടാളി …. ജെറിയുടെയും കൂട്ടരോടുമൊപ്പമാണ് വാസമെങ്കിലും കൂടുതൽ ചായ്‌വ് ഷെട്ടിയോട് തന്നെയാണ് ,

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.