✮കൽക്കി࿐ (ഭാഗം – 5) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1139

 

 

                           …………………………

 

 

അടുത്ത ദിവസം

 

തന്റെ മകളെ കുറിച്ചോർത്ത് ഉറങ്ങാനാവാതെ മനസ്സിലെ ആദിയോടെയാണ് വിശ്വനും ലക്ഷ്മിയും നേരം വെളുപ്പിച്ചത് …. രാത്രി പലതവണ വിശ്വൻ ജെറിയുടെ നമ്പറിലേയ്ക്ക് വിളിച്ചു എങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി ….. കരഞ്ഞ് തളർന്ന അവസ്ഥയിലായിരുന്നു ഇരുവരും , ആന്റണിയുടെ അവസ്ഥയും അതു തന്നെയായിരുന്നു ….

 

തന്റെ ഫോൺ മുഴങ്ങുന്ന ശബ്ദം കേട്ടതും വിശ്വൻ വേഗം കോൾ അറ്റന്റ് ചെയ്തു ….

 

?⇐ ” ഹലോ ….. ഹലോ …. ”

 

?⇒ ” ഹാ…… വിശ്വനാഥ് …. ഒരു പത്ത് മണിയാകുമ്പൊ താനാ ബാഗുമായി കേളേജിനപ്പുറത്തെ പാലത്തിന് മുകളിൽ നിന്നാൽ മതി ആള് വരും …. ”

അത്രയും പറഞ്ഞ് ജെറി കോൾ കട്ട് ചെയ്തു …

 

?⇐ “ഹലോ …… ഹലോ ”

കോൾ കട്ടായി എന്ന് മനസ്സിലായതും വിശ്വൻ തിരികെ ചെയറിൽ വന്നിരുന്നു തളർന്ന മാനസികാവസ്ഥയോടെ ….

 

പറഞ്ഞതിലും നേരത്തെ തന്നെ വിശ്വനും ആന്റണിയും ആ പാലത്തിന് മുകളിലെത്തി .. പറഞ്ഞ സമയം കഴിഞ്ഞതും അവരുടെ കാറിനടുത്തായി ജാക്കറ്റും ഹെൽമറ്റും ഒക്കെ ധരിച്ച ഒരാൾ ബൈക്കിലെത്തി ….

 

” ബാഗ് … ”

ബൈക്കിലിരുന്നു കൊണ്ട് തന്നെ ഹെൽമറ്റ് മാറ്റാതെ അയാൾ അവരോട് പറഞ്ഞു ….

 

” എന്റെ മോളെവിടെ ….? ആദ്യം അവളെ കാണിക്ക് …. ”

വിശ്വൻ സങ്കടത്തോടെ പറഞ്ഞു …

 

 

60 Comments

  1. കുഞ്ഞളിയൻ

    Interesting part bro

  2. Bro kazhinjo ezhuthi

    1. അടുത്ത ഭാഗത്തിന്റെ 75 % എഴുതി തീർത്തു ഇനി ബാക്കി ( മഴ നനത്ത് പനി പിടിച്ചു , എഴുതാനുള്ള ഒരു സ്ഥിതിയിലായിരുന്നില്ല ചില ദിവസം ) പിന്നെ എഡിറ്റിങ്ങും ഉണ്ട് . കഴിയുമെങ്കിൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ പറ്റുന്ന പോലെ …..

  3. Katta waiting for revenge part!!!!!!!!!!!!!!!

Comments are closed.