?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

വിനോദ് ഉടനെ ആന്റിയോട് പറഞ്ഞു .

പുറത്തു നിന്ന് വന്ന വിനോദിന്റെ അച്ഛനും എന്നോട് ഒരു പാട് കാര്യം സംസാരിച്ചു . ജോലിയുടെ കാര്യവും എന്റെ മാറ്റവും എല്ലാം കണ്ട് ദിനേശൻ മാമൻ എന്റെ തോളിൽ കൈവച്ചു പറഞ്ഞു .

” നന്നായി മോനേ ….. എനിക്കിപ്പോഴാ സന്തോഷമായത്. ”

വിനോദിന്റെ അച്ഛൻ അതും പറഞ്ഞ് അകത്തേക്ക് പോയി ….

ഞാൻ അവിടുന്ന് കാപ്പിയൊക്കെ കഴിച്ച് തിരിച്ച് വീട്ടിൽ വന്ന് പിറ്റന്നത്തേക്ക് കൊണ്ടു പോകാനുള്ള ബാഗൊക്കെ റെഡിയാക്കി വച്ചു …..

രാത്രി ഉറങ്ങാൻ നേരം മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു. പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്ന്  എങ്ങനെയോ നേരം വെളുപ്പിച്ചു. അവളെ , ലക്ഷ്മിയെ എങ്ങനെ ഫെയ്സ് ചെയ്യും എന്നായിരുന്നു മനസ്സ് മുഴുവൻ. പിന്നെ എന്റെ മനസ്സ് കൈവിട്ട് പോകുമോ… എന്നുള്ള പേടിയും..

രാവിലെ എണീറ്റ് റെഡിയായി ബാഗും എടുത്ത് കാറിന്റെ ഡിക്കിയിൽ വച്ച് കാറെടുത്ത് നേരെ വിനോദിന്റെ വീട്ടിലേക്ക് തിരിച്ചു. …. കാറ് വിനോദിന്റെ വീടിനുമുന്നിൽ നിർത്തി ഞാൻ അകത്തേക്ക്  കയറി .

” ആ മോനേ കാപ്പി എടുത്ത് കഴിക്ക് ഞങ്ങൾ ഇപ്പൊ റെഡിയാകാം . ”

വിനോദിന്റെ അമ്മ അതും പറഞ്ഞ് റൂമിലേക്ക് പോയി .  ഞാൻ ഡൈനിംങ് ടേബിളിൽ എടുത്ത് വച്ചിരുന്ന കാപ്പി എടുത്ത്  കഴിക്കാൻ തുടങ്ങി .

” ആ വേഗം കഴിക്ക് ഇപ്പൊ ഇറങ്ങിയാലേ ഉച്ച കഴിയുമ്പോ അവിടെ എത്തു . ”

ഷർട്ടിന്റെ കയ്യും മടക്കിക്കൊണ്ട്  വിനോദ് എന്നോട് പറഞ്ഞു .

കുറച്ച് കഴിഞ്ഞ് ഞങ്ങൾ അവിടുന്ന് ഇറങ്ങി …

” എടാ കാറ് ഞാനെടുക്കണോ …. ? ”

ഇറങ്ങാൻ നേരം വിനോദ് തിരക്കി .

” എന്താടാ ഞാനോടിക്കുന്നതിൽ നിനക്ക് പേടിയുണ്ടോ ? ”

” എന്ത് പേടി ….. ഒന്നു പോടാ …… ”

വിനോദ് അതും പറഞ്ഞ് ചിരിച്ചു കൊണ്ട് കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറി . വിനോദിന്റെ അച്ഛനും അമ്മയും ശ്രീയും പുറകിലും . ഞാൻ കാറെടുത്തു . അത്യാവശ്യം സ്പീഡിൽ തന്നെ കാറ് റോഡിലൂടെ പറപ്പിച്ചു . ഉച്ചയ്ക്ക് ഒരു ഹോട്ടലിൽ കയറി ഊണും കഴിച്ചു.

ഒരു മൂന്ന് മണിയോടെ കാറ് ആ സുന്ദരമായ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. ആ ചെറിയ ടാറിട്ട റോഡിലൂടെ പോയി ലക്ഷ്മിയുടെ വീടിനുമുന്നിൽ ഞാൻ കാറ് നിർത്തി .

കാറിൽ നിന്ന് പുറത്ത് ഇറങ്ങി നോക്കിയപ്പോൾ വിവാഹ ഒരുക്കത്തിന്റെ ഒരു ലക്ഷണവും ആ വീട്ടിലോ … പരിസരത്തോ ഇല്ല ….

‘ ഇന്ന് കഴിഞ്ഞാൽ ഇനി ആകപ്പാടെ രണ്ട് ദിവസമല്ലേ ഉള്ളൂ … ‘

ഞാൻ മനസ്സിൽ ഓർത്തു.

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.