?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

ഞാൻ അവസാനം തീരുമാനിച്ചു . ജോലിക്ക് തിരിച്ച് കയറിയിട്ട് ഒരു വർഷം മാത്രമേ ആയുള്ളൂ എങ്കിലും ഞാൻ ഒരു മാസത്തെ ലീവിന് അപ്ലെ ചെയ്തു നോക്കി . എന്തോ ഭാഗ്യത്തിന് കിട്ടി. വിനോദ് ഇടയ്ക്ക് വിവാഹ ദിവസം എന്നെ വിളിച്ച് അറിയിച്ചിരുന്നു. വിവാഹത്തിന്   നാല് ദിവസം മുൻപ് ഞാൻ നാട്ടിലേക്ക് തിരിച്ചു. ആരോടും ഞാൻ വരുന്ന വിവരം പറഞ്ഞിരുന്നില്ല , വിനോദിനോട് പോലും .

വൈകുന്നേരം എയർ പോട്ടിൽ ഫ്ളൈറ്റ് ഇറങ്ങി നേരെ പോയത് അന്ന് ഞാൻ കാർ എടുത്ത ഷോറൂമിലേക്കാണ്. ആ ഷോറൂമിന്റെ  ഓണർ എന്റെ ഒരു പരിചയക്കാരനായിരുന്നു , ലിജോ അതാണ് ആ ചേട്ടന്റെ പേര് . അന്ന് ആ ചേട്ടൻ പറഞ്ഞതാണ് ഇൻഷുറൻസ് ഒക്കെ  ഉണ്ടല്ലോ കുറച്ച് പണം കൂടെ അടച്ചാൽ അതേ മോഡലിൽ പുതിയ കാർ തരാമെന്ന് , പക്ഷെ ഞാൻ പറഞ്ഞു എത്ര പണം ചിലവായാലും ആ കാർ ശരിയാക്കി തന്നാൽ മതിയെന്ന് , അതിന് കാരണമുണ്ട് അന്ന് കാർ വാങ്ങിയ ദിവസം മനു അതിന്റെ അടുത്ത് നിന്ന് മാറിയിട്ടില്ലായിരുന്നു. തൊട്ടും തലോടിയും ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നും ….. അതൊക്കെ ഓർത്തപ്പോൾ ,  മനുവിന് ഏറെ ഇഷ്ടപ്പെട്ട ആ കാർ വിട്ട് കളയാൻ തോന്നിയില്ല. ഓർമ്മകൾ നശിച്ചാൽ പിന്നെ മനുഷ്യനെ എന്തിനു കൊള്ളാം …..

ഷോറൂമിൽ എത്തിയപ്പോൾ ആ കാറ് കണ്ട് ഞാൻ തന്നെ അതിശയിച്ച് പോയി . എല്ലാ കേടുപാടും തീർത്ത് പുതിയ വണ്ടി കണക്കെ . ലിജോ ചേട്ടനെ കണ്ട് സംസാരിച്ച് അതിന്റെ ബാലൻസ് പൈസയും കാർഡ് വഴി കൊടുത്ത് കാറുമെടുത്ത വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 9 കഴിഞ്ഞിരുന്നു.

കാറ് വീടിന്റെ ഗേറ്റ് തുറന്ന് പോർച്ചിൽ കയറ്റി വീടിന്റെ പുറകിൽ ഒരിടത്ത് മുൻപേ മാറ്റിവച്ചിരുന്ന വീടിന്റെ സ്പെയർ കീയും എടുത്ത് വീടിന്റെ കതകും തുറന്ന് ഞാൻ അകത്ത് കയറി . കുളിച്ച് ഫ്രഷായി ഡ്രസും മാറി നേരെ കട്ടിലിലേക്ക് കിടന്നു , യാത്രാക്ഷീണം കാരണം ഉടനെ ഉറങ്ങിപോയി …..

മൊബൈൽ ഫോണിലെ 6 മണിക്കുള്ള അലാറം കേട്ടാണ് ഞാൻ  എണീറ്റത് . വീടിന്റെ പുറത്തിറങ്ങി     വീടിന് ചുറ്റും വെറുതേ നടന്നു. ഞാൻ താമസിച്ചിരുന്ന സമയത്ത് അലങ്കോലമായി കിടന്ന വീട്  ഇപ്പോൾ നല്ല വൃത്തിയാണ് അകത്തും പുറത്തും . പാവം എല്ലാം ശ്രീവിദ്യയുടെയും ആന്റിയുടെയും പണിയായിരിക്കും. ഞാൻ ആ അസ്ഥിതറകൾക്ക് മുന്നിൽ ചെന്ന് നിന്നു . കണ്ണുകളടച്ചു പ്രാർത്ഥിച്ചു.

‘ നിങ്ങളുടെ ഈ മകനെ ദൈവം ഇപ്പോഴും പരീക്ഷികുകയാണ് , പക്ഷെ ഇനി പതറില്ല .തുടർന്ന്  ജീവിക്കാൻ നിങ്ങൾ സമ്മാനിച്ച ഓർമ്മകൾ മതി . ‘

ഞാനതും മനസ്സിൽ ഓർത്ത് തിരിച്ച് വീടിനുള്ളിലേക്ക് നടന്നു . നേരെ
ഞാൻ ബാത്ത് റൂമിൽ കയറി ഒന്ന് ഫ്രഷായി തിരിച്ച് റൂമിൽ വന്ന് ഞാൻ ലഗേജിൽ കൊണ്ടുവന്ന സാധനങ്ങൾ ഓരോന്നായി എടുത്തുവച്ചു. തുണികൾ ഓരോന്നായി എടുത്തപ്പോഴാണ് ആ സാധനം എന്റെ കയ്യിൽ തട്ടിയത് , ഒരു വില കൂടിയ വിദേശ മദ്യത്തിന്റെ കുപ്പി …. ഞാനതെടുത്ത് ടേബിളിൽ വച്ചിട്ട് അതിനെ തന്നെ നോക്കി നിന്നു . അവിടുന്ന് തിരിച്ചപ്പോൾ വാങ്ങിയതാണ് മനസ്സിനെ ഒട്ടും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ കുടിക്കാൻ വേണ്ടി ……

” ട് ട്……… ”

റൂമിന്റെ കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത് . നോക്കിയപ്പോൾ വാതിലിൽ ചാരി എന്നെ നോക്കി നിൽക്കുകയാണ് വിനോദ് .

” നീ എപ്പോഴാ വന്നത്. ഒന്ന് വിളിച്ച് കൂടി പറഞ്ഞില്ലല്ലോ …… ”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.