?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

” വിനോദേട്ടാ… ഇതാരാ…..?”

അത്രയും നേരം മിണ്ടാതെ നിന്ന ശ്രീലക്ഷ്മി വിനോദിനോട് ചോദിച്ചു.

“അപ്പൊ ചെറിയമ്മ ഒന്നും പറഞ്ഞില്ലേ …. ഇതെന്റെ കൂട്ടുകാരനാ ഹരി കൃഷ്ണൻ . ഞങ്ങൾ കുറച്ച് ദിവസം അപ്പുറത്തെ വീട്ടിൽ കാണും . ”

വിനോദ് അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ദേഷ്യം മിന്നിമറയുന്നത് ഞാൻ കണ്ടു. ആ കണ്ണുകളോടെ  എന്നെ നോക്കിയ ശേഷം അവൾ അകത്തേക്ക് കയറി പോയി.

അപ്പോഴേക്കും ആന്റി രണ്ട് കപ്പുകളിൽ ചായയുമായി വന്നു.

ഞങ്ങൾ അത് കുടിക്കുന്നതിനിടയ്ക്ക് ആന്റി ഒരു താക്കോൽ കൂട്ടം അവന്റെ കയ്യിൽ കൊടുത്തു.

” മോനേ വീട് അടിച്ച് വാരി വൃത്തിയാക്കി ഇട്ടുണ്ട്.
അവളെവിടെ ……”

” ചെറിയമ്മേ …. അവൾ അകത്തേക്ക് പോയി…”

വിനോദ് മറുപടി പറഞ്ഞു.

“നീ വരുന്നൂന്ന് അറിഞ്ഞ് ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ …… ഈ പെണ്ണിന് ഇത് എന്തുപറ്റി. നിങ്ങൾ പോയി കുളിച്ച് വാ അപ്പോഴേക്കും ഞാൻ ഭക്ഷണം ഒരുക്കാം. ”

ചായ കുടിച്ച ശേഷം ഞങ്ങൾ പുറത്തിങ്ങി അൽപം അകലത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു വീട്ടിലേക്ക് നടന്നു. വിനോദ് താക്കോലുപയോഗിച്ച് കതകു തുറന്നു . പഴയ ടൈപ്പ് ഓടിട്ട തീരെ ചെറുതല്ലാത്ത വീട് . നേരെ കയറിയത് ഒരു ഹാളിലേക്കാണ്. ആവശ്യത്തിന് ഫർണിച്ചർ, TV മറ്റുള്ളവയെല്ലാം തന്നെ ഉണ്ട്.

” എടാ നീ ആ മുറി എടുത്തോ , പിന്നെ മാറാനുള്ള തുണിയും സോപ്പും ഒക്കെ എടുത്തോ നമുക്ക് അടുത്തുള്ള ഒരു കുളത്തിൽ പോവാം , എന്നിട്ട് വിശാലമായ ഒരു കുളി… ”

വിനോദ് അതും പറഞ്ഞ്  അവൻ എനിക്കായി ചൂണ്ടി കാണിച്ച മുറിയുടെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കയറി പോയി.

ഞാൻ എന്റെ ബാഗുമെടുത്ത് ആ മുറിയിലേക്ക് കയറി . മനസ്സ് മുഴുവൻ അസ്വസ്തമാണ് . വന്നിറങ്ങിയപ്പോഴുള്ള സന്തോഷം എന്റെ മനസ്സിന് ഇപ്പോൾ ഇല്ല. കയ്യിലെ ബാഗ് എടുത്ത് കട്ടിലിൽ വച്ച ശേഷം ഡ്രെസ് മാറി ഒരു പേശയും ഉടുത്ത് ടി ഷർട്ടും ഇട്ടു. കുളിക്കാനുള്ള തോർത്തും സോപ്പുമൊക്കെ എടുത്ത് ഞാൻ പുറത്തിറങ്ങി.

വിനോദ് എന്നെയും കാത്ത് നിൽക്കുകയാണ്.

“എടാ വാ…”

അവൻ എന്നെയും വിളിച്ചോണ്ട് പുറത്തിറങ്ങി. വീടിന് പുറകിലൂടെ ഞങ്ങൾ ചെറിയ ഒരു വഴിയിലൂടെ നടന്നു നീങ്ങി.
അവൻ മുൻപേ നടക്കുകയാണ് .
ഇരുവശവും നെൽപ്പാടമാണ്… നടുക്ക്  നടക്കാനുള്ള ചെറിയ പാടവരമ്പിലൂടെയാണ് ഞങ്ങളുടെ നടത്തം .  ഇരുകരയിലും തെങ്ങുകൾ തിങ്ങി നിൽക്കുന്നു . സമയം വൈകുന്നേരമായതു കൊണ്ടാകാം പക്ഷികൾ കൂട്ടത്തോടെ തിരിച്ച് കൂടുകളിലേക്ക് ശബ്ദമുണ്ടാക്കി പറന്നു പോകുന്നു. വിനോദ് എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്. പക്ഷെ എന്റെ ചെവിയിൽ ഒന്നും കയറുന്നില്ല. എന്തോ വല്ലാത്ത ഒരു മൂഖത പോലെ .

പെട്ടെന്ന് വിനോദ് നടത്തം നിർത്തി എന്നെ തിരിഞ്ഞ് നോക്കി.

” ഞാൻ പറയുന്നത് വല്ലതും നീ കേട്ടോ…. നിന്റെ മനസ്സ് ഇവിടെന്നുമല്ലല്ലോ? ഞാൻ കുറേ നേരമായി നിന്നെ ശ്രദ്ധിക്കുന്നു. ഇവിടെ വന്നപ്പോൾ നീ ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ? ഇപ്പൊ എന്തു പറ്റി …. ലക്ഷ്മിയെ കണ്ടതു മുതൽ പന്തം കണ്ട പെരുച്ചാഴിയുടെ അവസ്ഥയാണ് നിനക്ക് . ഞാനത് ശ്രദ്ധിച്ചു. എടാ സത്യം പറ നിനക്ക് അവളെ മുൻപ് പരിചയമുണ്ടോ?…….”

വിനോദിന്റെ ആ ചോദ്യം കേട്ട ഞാൻ ഒന്ന് നടുങ്ങി.

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.