💓പ്രാണസഖി 💓 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 177

Views : 12887

പ്രാണസഖി
Pranasakhi | Author : Chekuthane Pranayicha Malakha

 

എല്ലാവർക്കും നമസ്കാരം …… 

………….

ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ  മൂന്നാമത്തെ ബിൽഡിങിലെ വിസിറ്റേഴ്സ് ഏരിയയിൽ ഇരിക്കുമ്പോൾ എന്റെ നെഞ്ച് പിടയ്ക്കുകയാണ് . അവളേക്കാൾ വേദന മാനസികമായി അനുഭവിക്കുന്നത് ചിലപ്പോൾ ഞാനായിരിക്കും. അവൾ അനുഭവിക്കുന്ന ശാരീരിക വേദനയെക്കാൾ എത്രയോ ഇരട്ടി എന്റെ ഹൃദയം വേദനിക്കുന്നു.

മുകളിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല , ആരും ഒന്നും വന്ന് പറയുന്നുമില്ല. ഗതികെട്ട് ഞാൻ രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പ് കയറി. മുകളിൽ തന്നെ നിൽപ്പുണ്ട് ഒരു അൻപത് വയസ്സ് തോന്നിക്കുന്ന ലേഡി സെക്യൂരിറ്റി . എന്നെ കണ്ടതും അവർ കണ്ണും മിഴിച്ച് നോക്കി.

” തന്നോടല്ലേ നേരത്തെ പറഞ്ഞത് താഴെയിരിക്കാൻ …. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നഴ്സ് വന്ന് വിളിക്കും.
താൻ പോയി താഴെ ഇരിക്ക് ….. ”

ഞാൻ എന്തെങ്കിലും പറഞ്ഞ് തുടങ്ങുന്നതിന് മുൻപ് തന്നെ അവർ എടുത്തടിച്ച പോലെ എന്നോട് പറഞ്ഞു. താഴെ നിന്ന ചിലർ അത് കേട്ടു എന്ന് എനിക്ക് മനസ്സിലായി. ഞാൻ വീണ്ടും തിരിച്ച് പഴയ സ്ഥലത്ത് വന്നിരുന്നു. എന്റെ ഉള്ളിലെ ആദി അവർക്ക് അറിയില്ലല്ലോ . ജീവിതത്തിൽ കൂടുതലും ദു:ഖമനുഭവച്ച എനിക്ക് ഓരോ നിമിഷവും  പേടിയാണ് കാരണം എന്നെ സ്നേഹിച്ചിട്ടുള്ളവരെല്ലാം എന്നെ വിട്ട് പോയിട്ടേ ഉള്ളൂ……

എന്തോ ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു ആംബുലൻസിന്റെ  നിലവിളി ശബ്ദം എന്നെ ഉണർത്തിയത്. ആ ആംബുലൻസ് തൊട്ടപ്പുറത്തുള്ള ക്യാഷുവാലിറ്റിക്കു മുന്നിൽ നിർത്തി. എന്താണ് കാര്യം എന്നറിയാൻ ഞാൻ എണീറ്റ് അങ്ങോട്ടേക്ക് ചെന്നു. ഒരു ചെറുപ്പക്കാരനെ ആംബുലൻസിൽ നിന്ന് എടുത്ത് വീൽചെയറിൽ  ഇരുത്തി  അകത്തേക്ക് കൊണ്ടു പോകുന്നു , ആ ചെറുപ്പക്കാരന്റെ ശരീരം ചിലയിടത്തൊക്കെ മുറിഞ്ഞിട്ടുണ്ട് .

“ആക്സിഡന്റാണ് . കുടിച്ചോണ്ട് ബൈക്ക് ഓടിച്ചതാ , നല്ല ഫിറ്റാ …..   എന്തോ ഭാഗ്യത്തിന് വലിയ പരിക്കില്ല ..”

ആംബുലൻസ് ഓടിച്ചിരുന്ന ചേട്ടൻ ഹോസ്പിറ്റലിലെ സെക്യൂരിറ്റിയോട് വിളിച്ചു പറഞ്ഞത് എന്റെ ചെവികളിൽ മുഴങ്ങി.

ഞാൻ തിരിച്ച് പഴയ സ്ഥലത്തു വന്നിരുന്നു .

മദ്യപാനം ജീവിതം നശിപ്പിക്കുമെന്ന് ഒരുപാട് തവണ കേട്ട വ്യക്തിയാണ് ഞാൻ . പക്ഷെ എന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ സന്തോഷകരമായിരിക്കാൻ ഒരു തരത്തിൽ കാരണക്കാരനായത് മദ്യം എന്ന വിഷം തന്നെയാണ്.

കസേരയിൽ ചാരി ഇരുന്ന് ഞാൻ  ഒന്ന് കണ്ണടച്ചു . എന്റെ മനസ്സിൽ പഴയ നിമിഷങ്ങൾ വന്നു നിറഞ്ഞു , ഞാൻ കുറച്ച് മാസങ്ങൾ  പുറകിലോട്ട് പോയി , എന്റെ ഭൂതകാലത്തിലേക്ക് ……

Recent Stories

The Author

Vichu

14 Comments

Add a Comment
  1. നല്ല story ബ്രോ 😍😍

  2. ❤️❤️❤️

  3. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro🙏🙏🙏💖💖💖

    1. Thanks bro🙏🙏🙏💖💖💖

  4. ❤️

  5. Thankyou for this wonderful story

    1. Thanks bro💓💓💓

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com