?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

വിനോദ് അതും പറഞ്ഞ് കയ്യും വീശി മുൻപേ ഒരു വഴികാട്ടിയെ പോലെ  നടക്കുകയാണ്.

ഭൂമിയിലെ വെളിച്ചം കൂടി വന്നപ്പോൾ ഗ്രാമപദേശങ്ങളിലെ ചില സ്ഥിരം കാഴ്ചകൾ ഞാൻ കണ്ടു. രാവിലെ തന്നെ വീട്ടിലേക്ക് പാത്രവും പാലുമൊക്കെ എത്തിക്കുന്ന  ചില ചേന്മാർ , കൂടുകളിൽ നിന്ന് തീറ്റ തേടി ശബ്ദമുണ്ടാക്കി പറന്നു പോകുന്ന കിളികൾ . ചെറിയ കാറ്റിൽ ആടി ഉലയുന്ന നെൽക്കതിരും  അങ്ങനെ  ചില കാഴ്ചകൾ .

ടാറിട്ട ആ ചെറിയ റോഡിലൂടെ നടന്ന് ഞങ്ങൾ ഒരു ആൽ മരം നടുക്കും അതിന് ചുറ്റും ചെറിയ കട മുറികളും ഉള്ള ആ ചെറിയ കവലയിൽ എത്തി.
ഒരു ചായക്കടയുടെ മുന്നിലെ ബഞ്ചിൽ ചായയും കുടിച്ച് പത്രവും വായിച്ച് ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്ന ചിലരെ കണ്ടപ്പോൾ എനിക്ക് എന്തോ സന്തോഷം കൊണ്ട്   മുഖത്ത് പുഞ്ചിരി നിറഞ്ഞു.

“എടാ വാ…. ”

ഞാൻ വിനോദിനെയും കൂട്ടി ആ ചായക്കടയിൽ കയറി .

“ചേട്ടാ രണ്ട് സ്ടോങ്ങ് ചായ ”

ചായക്കടയിലെ ആ ചേട്ടനോട് ഞാൻ വിളിച്ച് പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ ചൂടേറിയ ചായ ഞങ്ങളുടെ മുന്നിലെത്തി . പതിയെ ആ ചായയും കുടിച്ച് അതിന്റെ കാശും കൊടുത്ത് തിരിച്ച് വീട്ടിലേക്ക് നടന്നു. അപ്പോഴേക്കും സമയം നന്നേ പുലർന്നിരുന്നു.

“എടാ നീ ഒറ്റ ദിവസം കൊണ്ട് വല്ലാണ്ട് മാറിയിരിക്കുന്നു. ആ പഴയ ഹരിയായ പോലെ എനിക്ക് തോന്നുന്നു. ഞാനാടാ തെറ്റ്കാരൻ നിന്നെ ഒറ്റയ്ക്ക് വിടാൻ പാടില്ലായിരുന്നു എങ്കിൽ നീ ഈ അവസ്ഥയിലാകുമായിരുന്നില്ല പറഞ്ഞിട്ട് കാര്യമില്ല ഞാൻ ആ സമയം ഗൾഫിലായിപ്പോയില്ലേ ഒന്ന് ലീവ് എടുക്കാൻ പോലും പറ്റാതെ . ”

തിരിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടയ്ക്ക് വിനോദ് എന്നോട് പറഞ്ഞു.

” അത് നീ വിട്ട് കള എല്ലാം കഴിഞ്ഞില്ലേ ….. എടാ എനിക്കിപ്പൊ തോന്നുന്നു അന്ന് സങ്കടം വന്നപ്പോൾ ഇതു പോലെ എങ്ങോട്ടെങ്കിലും കുറച്ച് ദിവസം മാറി നിന്നെങ്കിൽ ഞാൻ ഒരു കൂടിയനായി നാട്ടുകാർക്ക് മുൻപിൽ നാണംകെടില്ലായിരുന്നു എന്ന് . ”

ഞാൻ ഒരു ചെറുപുഞ്ചിരിയോടെ വിനോദിനോട് പറഞ്ഞു . എന്റെ മറുപടി കേട്ടതും അവന്റെ കൈ എന്റെ തോളിലൂടെ ഇട്ടു .

“എല്ലാം നല്ലതിനെന്ന് ചിന്തിച്ചാൽ മതിയെടാ…..”

ചിരിച്ചു കൊണ്ട് വിനോദ് അതും പറഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി.

ഞങ്ങൾ നടന്ന് തിരിച്ച് വീട്ടിൽ എത്തി . അപ്പോഴാണ് ലക്ഷ്മി  മുറ്റം അടിച്ച് വാരികൊണ്ട് നിൽക്കുന്നത് ഞങ്ങൾ കണ്ടത്.

” ആരെ വായിൽ നോക്കാൻ പോയതാ ഇത്രയും നേരത്തെ രണ്ടും പേരും കൂടെ…… ”

നടന്നു വരുന്ന ഞങ്ങളെ കണ്ടപാടെ  കയ്യിലിരുന്ന ചൂല് ശരിയാക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ   വിനോദിന്റെ മുഖത്ത് നോക്കി ലക്ഷ്മി അത് ചോദിച്ചു. അവളുടെ ആ മുഖം കണ്ടാൽ ഇന്നലെ ഒരു സംഭവവും നടന്നിട്ടില്ല എന്ന മട്ടാണ്…

” ആഹാ ….. അപ്പൊ നിന്റെ പിണക്കമൊക്കെ മാറിയോ …. ”

അവളുടെ ചോദ്യം കേട്ട് വിനോദ് തിരക്കി

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.