?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

രാവിലെ വിനോദ് തട്ടി വിളിച്ചപ്പോഴാണ് ഞാനുണർന്നത്  …

” എന്താടാ നടക്കാൻ പോകാനാണോ നിൽക്ക് ഒന്ന് മുഖം കഴുകിക്കോട്ടേ….. നീ എന്താ റെഡിയായി ഒരുങ്ങി നിൽക്കുന്നേ എന്താടാ കാര്യം ? ”

ദേഹത്ത് മൂടിയിരുന്ന പുതപ്പ് വലിച്ച് മാറ്റിക്കൊണ്ട് ഞാനവനോട് ചോദിച്ചു . ഞാൻ പതിയെ കട്ടിലിൽ നിന്ന് എണീറ്റു ….

” എടാ നടക്കാനല്ല . ഇന്നലെ രാത്രി അച്ഛൻ വിളിച്ചിരുന്നു. എനിക്ക് ഗൾഫിൽ എന്തോ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് ആരെയോ കാണണം പോലും ഇന്ന് എന്റോടെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എടാ ഞാൻ നാളെ വൈകിട്ട് മടങ്ങിയെത്താം , ഞാൻ പൊയ്ക്കോട്ടെ ….. നിനക്ക് ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ മടിയുണ്ടോ … ”

വിനോദ് അത് എന്നോട് പറഞ്ഞപ്പോൾ എന്നെ തനിച്ചാക്കുന്നതിൽ ഉള്ള സങ്കടം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.

” എടാ അതിനെന്താ നീ പോയിട്ട് വാ …. എനിക്ക് കുഴപ്പമില്ല . ”

” എന്നാൽ  ശരിയെടാ ഇപ്പൊ പോയാലേ ഉച്ച കഴിയുമ്പോൾ അവിടെയെത്തു. ചെറിയമ്മയോട് ഞാൻ പറയുന്നില്ല സമയം 5 ആയതല്ലേ ഉള്ളൂ … നീ ഒന്ന് പറഞ്ഞേക്ക് . പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണേ ടാ …. ”

” ശരി നീ പോയിട്ട് വാ…”

വിനോദ്  ബൈക്കിന്റെ താക്കോലെടുത്ത് പുറത്തിറങ്ങി . ബൈക്ക് സ്റ്റാർട്ടാക്കി എന്റെ നേരെ കൈകാണിച്ച ശേഷം അവൻ ബൈക്കോടിച്ച് പോയി ….

ഞാൻ തിരിച്ച് പോയി കട്ടിലിൽ ഇരുന്നു .

‘ ഇനി ഇന്നും നാളെയും എങ്ങനെ തള്ളിനീക്കും അവന്റെ കൂടെ പോയാൽ മതിയായിരുന്നു. ‘

ഞാൻ ഓരോന്ന് ആലോചിച്ചിരുന്നപ്പോഴാണ് എന്റെ ഓർമ്മയിലേക്ക് രാത്രി സ്വപ്നത്തിൽ കേട്ട ആ വാക്കുകൾ ഓർമ്മ വന്നത്.

” ഈശ്വരാ എനിക്ക് ഇനിയും സങ്കടമാണോ നീ കല്പിച്ച് വച്ചിരിക്കുന്നത്. ”

ഞാനതും മനസ്സിൽ പറഞ്ഞ് വീണ്ടും പതിയെ കട്ടിലേക്ക് കിടന്നു.

……

മുറ്റത്ത് നിന്ന് പല്ലും തേച്ച് കാഴ്ചകളും കണ്ടു നിന്നപ്പോഴാണ് ലക്ഷ്മി എന്റെ അടുത്തേക്ക് വന്നത് .

” ആഹാ ….  ഇന്ന്  നടക്കാൻ പോയില്ലെ . മറ്റെയാൾ എവിടെ കാണാനില്ല അകത്താണോ . ”

എന്നെ കണ്ടപാടെ ലക്ഷ്മി തിരക്കി .

” അവൻ എന്തോ ജോലിയുടെ കാര്യത്തിന് ആരെയോ കാണാൻ വേണ്ടി വെളുപ്പിലേ നാട്ടിലേക്ക് പോയി . നാളെ വരും … ”

ഞാൻ ദൂരത്തേക്ക് നോക്കി നിന്നു കൊണ്ട് പറഞ്ഞു.

” ഓ ….. അതാണ് ചേട്ടന്റെ  മുഖത്തെ മൂഖതയ്ക്ക് കാരണം ല്ലേ…. സാരമില്ല ….. ചേട്ടൻ  വാ കാപ്പി എടുത്ത് വച്ചിരിക്കുവാ ….. ”

ലക്ഷ്മി അതും പറഞ്ഞ് തിരിച്ച് നടന്നു. ഞാൻ മുഖവും കഴുകി  ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി.

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.