?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

ഞാനതും പറഞ്ഞ് ബാറ്ററി ബൈക്കിൽ ഫിറ്റ് ചെയ്തു സ്റ്റാർട്ടാക്കാൻ നോക്കി . കുറച്ച് മാസങ്ങളായി അനക്കമില്ലാതിരുന്നതു കൊണ്ടാകാം പുള്ളിക്കാരൻ ആദ്യമൊക്കെ സ്റ്റാർട്ടാകാൻ മടി കാണിച്ചു. പിന്നീട് സ്റ്റാർട്ടിയി ആ ഗാംഭീര്യ ശബ്ദം സൈലൻസറിലൂടെ പുറത്തു വന്നു.

” ഞാൻ റെഡിയായിട്ട് വരാം .”

ലക്ഷ്മി അതും പറഞ്ഞ് അകത്തേക്ക് ഓടി . ഞാനും വീട്ടിൽ ചെന്ന് കുളിച്ച് ഡ്രെസ് ഒക്കെ മാറി വന്നു. ബൈക്കിൽ ചാരി നിന്ന് ഫോണിൽ വാട്സാപ്പും നോക്കി നിന്നപ്പോഴാണ്,

”  അമ്മേ….. ഞാൻ പോയിട്ട് വരാം . ”

ലക്ഷ്മി അതും പറഞ്ഞ് വീടിനകത്തു നിന്ന് വരുന്നത് കണ്ടത്. ഒരു കറുത്ത ചുരിദാറാണ് വേഷം കയ്യിൽ ചെറിയ ഒരു ബാഗും തലമുടിയൊക്കെ വിടർത്തിക്കെട്ടി , അവളെ അങ്ങനെ കണ്ടപ്പോൾ ലക്ഷ്മീ ദേവി പ്രത്യക്ഷപ്പെട്ടതു പോലെ എനിക്ക് തോന്നി .

” എന്താ ഇങ്ങനെ നോക്കി നിൽകണേ പോകാം . ”

ഞാനവളെത്തന്നെ നോക്കി നിൽക്കുന്നതു കണ്ട ലക്ഷമി പറഞ്ഞു .

” പോകാം . ”

ഞാനതും പറഞ്ഞ് ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ടാക്കി ഉടനെ അവളും പുറകിൽ കയറി .

” സൂക്ഷിച്ച് പോണേ മോനേ … ”

വാതിലിനടുത്തു നിന്ന ലക്ഷ്മിയുട അമ്മ വിളിച്ചു പറഞ്ഞു.

” ശരി ആന്റി ”

ഞാനതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു.
ലക്ഷ്മി അവളുടെ കൈ എന്റെ തോളിൽ വച്ചപ്പോൾ എനിക്ക് എന്തോ പോലെ ആദ്യമായിട്ട് ഒരു പെൺകുട്ടിയെയും കൊണ്ട് ബൈക്കിൽ പോകുന്നതു കൊണ്ടാകാം , എന്തോ…..

” ലക്ഷ്മി എങ്ങോട്ടാ എനിക്ക് ഈ ദേശത്തിലെ വഴിയറിയില്ല കേട്ടോ…. ”

” ചേട്ടാ … വഴി ഞാൻ പറഞ്ഞു തരാം ഇപ്പൊ മുൻപോട്ട് പോകട്ടെ … ”

അങ്ങനെ ലക്ഷ്മി പറഞ്ഞ വഴികളിലൂടെ ബുള്ളറ്റ് മുന്നോട്ട് കുതിച്ചു . എന്റെ തോളിൽ കൈവച്ചിട്ടുണ്ട് എങ്കിലും ഞങ്ങൾ തമ്മിൽ നല്ല അകലത്തിലാണ് ഇരിക്കുന്നത്. ബൈക്ക് ഗ്രാമത്തിൽ നിന്നും സിറ്റിയിലേക്ക് പ്രവേശിച്ചു . ഒടുവിൽ ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ മുൻപിൽ ബൈക്ക് എത്തി . ഞാൻ ബുള്ളറ്റ് അകത്തേക്ക് എടുത്തു പാർക്കിംഗ് ഏരിയയിൽ  ഒതുക്കി. ഏകദേശം ഒന്നര മണിക്കൂറത്തെ യാത്ര .

” ചേട്ടൻ വരുന്നില്ലേ….. ? ”

ബുള്ളറ്റിൽ നിന്ന് ഇറങ്ങിയ ലക്ഷ്മി എന്നോട് ചോദിച്ചു.

” ഇല്ല താൻ പോയിട്ട് വാ  …. ”

ഞാനതും പറഞ്ഞ് വണ്ടിയിൽ ചാരി നിന്നു . ലക്ഷ്മി അകത്തേക്ക് പോയി . ഞാൻ നടന്ന് അടുത്തുള്ള മരച്ചുവട്ടിൽ ഇരുന്നു. ക്ലാസ്സൊക്കെ കഴിഞ്ഞതുകൊണ്ടാകാം അധികം വിദ്യാർത്ഥിളൊന്നും ഇല്ല .

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.