?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

പോയി . ആ വാക്കുകൾ കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ഞാൻ നോക്കിയപ്പോൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ് ലക്ഷ്മി  .

ഞാൻ കൈ കൊണ്ട് എന്താ എന്ന് ആംഗ്യം കാണിച്ചതിന് കണ്ണുകളടച്ച് തോളുപൊക്കി ഒന്നുമില്ല എന്ന തരത്തിലുള്ള ആംഗ്യമായിരുന്നു മറുപടി.

” അവിടെയിരുന്ന് ആക്ഷൻ സോങ് കളിക്കാതെ എണീറ്റ് വാടാ  . ”

കഴിച്ച പാത്രവും കയ്യിലെടുത്ത് എന്നെയും ലക്ഷ്മിയെയും നോക്കി നിന്നു കൊണ്ടാണ് വിനോദ് അത് പറഞ്ഞത് . വേഗം ഞാനും കഴിച്ച് കയ്യും കഴുകി പുറത്തിറങ്ങി . തിരിച്ച് എന്റെ റൂമിലേക്ക് പോയി കട്ടിലിൽ കിടന്ന് ഒരോന്ന് ആലോചിച്ചു.

‘ ഇന്നലെ വരെ എന്റെ മനസ്സ് ഒരു കടലു പോലെ തിരയടിച്ചു കൊണ്ടിരുന്നു പക്ഷെ ഇപ്പൊ ലക്ഷ്മിയുടെ മുഖവും അവളുടെ സന്തോഷമൊക്കെ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം . ഇനിയും ജീവിക്കണമെന്ന ഒരു തോന്നൽ   . എനിക്ക് അവളോട് പ്രണയമാണോ ? അറിയില്ല …..’

എന്റെ മനസ്സിലൂടെ പല ചിന്തകളും വന്ന് പോയി.

” എന്താടാ രാവിലെ കിടന്ന്  ഒരു ദിവാ സ്വപ്നം കാണുന്നേ ..? ”

ഞാൻ കട്ടിലിൽ കിടന്ന്  എന്തോ ആലോചിക്കുന്നത് ഡോറിനടുത്ത് നിന്ന് നോക്കി നിന്നുകൊണ്ട് വിനോദ് ചോദിച്ചു.

” എന്താടാ നല്ല സന്തോഷത്തിലാണല്ലോ… എത്ര ദിവസത്തിന് ശേഷമാടാ നിന്നെ ഇങ്ങനെ കാണുന്നേ  ….. ”

എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് വിനോദ് കാര്യം തിരക്കി…

” എടാ അത് ഇന്നലത്തെ കാര്യമൊക്കെ ആലോചിച്ച് ഞാൻ വട്ടായിരിക്കുവായിരുന്നു  . പക്ഷെ ഇപ്പൊ പ്രശ്നമൊന്നുമില്ലല്ലോ ….   ”

” അതൊക്കെ വിട്ട് കള ഹരീ….. ഞാൻ പറഞ്ഞില്ലേ ഒരു എടുത്ത് ചാട്ടക്കാരിയാണ് പിന്നീട് വന്ന് സോറി പറയുന്നതാണ് അവളുടെ സ്വഭാവമൊന്ന് . ഇന്ന് അവള് നിന്റോടെ സോറി പറഞ്ഞില്ലേ അത് ഞാൻ കണ്ടു. ഇനിയെന്താ പരിപാടി , കഴിഞ്ഞ ആറ് മാസമായി ബാങ്കിലെ നിന്റെ പൈസ കൊണ്ട് നീ കുടിച്ച് കൂത്താടി നടന്നു. ഇനി നീ എങ്ങനെ ജീവിക്കും ഒരു ജോലി വേണ്ടേ ? ”

വിനോദ് ഞാനിരുന്ന കട്ടിലിൽ വന്നിരുന്ന് എന്നോട് ചോദിച്ചു.

” എടാ അത് ഞാനും അലോചിക്കുവാ , നിന്റെ ജോലി എങ്ങനെയാ പോയത് അത്  നീ പറഞ്ഞില്ലല്ലോ , ഇനിയെന്താ പരിപാടി. ”

” എടാ അവിടെ തല്ക്കാല വേക്കൻസിയിലല്ലേ ഞാൻ പോയത്  . സമയം കഴിഞ്ഞപ്പോ അവർ പറഞ്ഞു വിട്ടു. ഇന്നലെ വിളിച്ചപ്പോൾ ഞാൻ അച്ഛനോട് കാര്യം പറഞ്ഞു. അച്ഛന്റെ പരിചയം വച്ച് ഗൾഫിൽ തന്നെ എന്തെങ്കിലും പണി തരപ്പെടുത്തി തരാമെന്ന്  പറഞ്ഞു.  അതൊക്കെ വിട് നിനക്ക് ബോറടിക്കുന്നില്ലേ എനിക്ക് വട്ട് പിടിക്കുന്നു.”

നാട്ടിൽ ഏതു നേരവും കറങ്ങിനടക്കുന്ന അവന്റെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റുമായിരുന്നു ….

” നീ വാ….. ”

ഞാനവനെയും  വിളിച്ച് പുറത്തിറങ്ങി.

” എങ്ങോട്ടാടാ ”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.