?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

വിവാഹത്തിന് സമ്മതിക്കാറില്ല. ലോകം എത്ര ആധുനികവൽക്കരിക്കപ്പെട്ടു എന്ന് പറഞ്ഞാലും ഇതൊക്കെ കേൾക്കുമ്പോഴുള്ള മരണഭയം കൊണ്ടാകാം  ആരും തയ്യാറല്ല . അതുകൊണ്ടാ ഡിഗ്രി കഴിഞ്ഞ ശേഷം ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോ അവൾ വീണ്ടും പഠിക്കാമെന്ന് തീരുമാനിച്ചത് . ഇപ്പോ ആ കോഴ്സും ഏകദേശം പൂർത്തിയായി. ഞാൻ മുൻപത്തെ കാര്യം ഒരു നിമിഷത്തേക്ക് മറന്നു പോയി . ശേ…. അവർക്ക് അത് വിഷമമായികാണും . ”

വിനോദ് അതും പറഞ്ഞ് സ്വയം പഴിച്ച് താടിക്ക് കയ്യും കൊടുത്തുനിന്നു…

” എടാ വിനു … എനിക്ക് ഈ ജാതകത്തിലൊക്കെ വിശ്വാസം ഉണ്ടായിരുന്നു ആറ് മാസം മുമ്പ് വരെ . ഇപ്പൊ ഒട്ടും വിശ്വാസം ഇല്ല . അതിലെഴുതിയിരിക്കുന്നത് എല്ലാം ശരിയല്ല . എല്ലാം വിധിയാണ് . കാലം ആണ് എല്ലാം തീരുമാനിക്കുന്നത് . മനുഷ്യൻ തന്റെ തുശ്ചമായ അറിവുകൊണ്ട് എന്തൊക്കെയോ എഴുതി പിടിപ്പിക്കുന്നു. ഭൂമിയിൽ ജനിക്കുന്ന ഏതു ജീവിക്കും ദൈവം ഒരു ജാതകം എഴുതിയിട്ടുണ്ട് ചിലപ്പോൾ ഈശ്വരന് തന്നെ അത് മാറ്റി എഴുതാനും സാധിക്കും…. ”

” നീ ഇനി അതും പറഞ്ഞ് സെന്റി ആകണ്ട . നല്ല വിശപ്പുണ്ട് നീ വാ …… ”

വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി ലക്ഷ്മിയുടെ വീട്ടിനുള്ളിലേക്ക് കയറി . ഇന്നലെ ഇരുന്ന ആ ഡൈനിംഗ് ടേബിളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.

അപ്പോഴേക്കും ഞങ്ങൾക്ക് മുൻപിൽ ചൂട് പുട്ടും കടലയും എത്തി. ലക്ഷമി തന്നെ ഞങ്ങൾക്കത് വിളിമ്പി തന്നു. എനിക്ക് കാപ്പി വിളമ്പുന്നതിനിടയ്ക്ക് ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ”  സോറി  ”  അവളുടെ ചുണ്ടുകൾ ശബ്ദമുണ്ടാക്കാതെ എന്നെ നോക്കി മൊഴിഞ്ഞു. അത് എല്ലാത്തിനും ഉള്ള ഒരു മാപ്പ് പറച്ചിലായി എനിക്ക് തോന്നി.

” സത്യത്തിൽ ഞാനല്ലേ തന്നോട് സോറി പറയേണ്ടത് അന്ന് നടന്ന കാര്യങ്ങൾക്ക് , സോറി ”

ഞാനവളോട് പറഞ്ഞു.

” എന്താടാ എന്താ ഇപ്പൊ ഒരു സോറി പറച്ചിൽ ”

നടന്നതൊന്നും മനസ്സിലാകാതെ മുൻപിലിരുന്ന പുട്ട് തട്ടുന്നതിനിടയ്ക്ക് വിനോദ് എന്നോട് ചോദിച്ചു.

“ഒന്നുമില്ല ടാ … അന്ന് ബീച്ചിൽ വച്ച് നടന്ന കാര്യത്തിന് ഞാൻ ലക്ഷ്മിയോട് സോറി പറഞ്ഞതാ . ”

” ഓ… അങ്ങനെ അപ്പൊ പ്രശ്നം തീർന്നല്ലോ ? നീ ചൂട് തണുക്കുന്നതിന് മുൻപ് ആഹാരം കഴിക്ക്. ”

വിനോദ് അതും പറഞ്ഞ് അവന്റെ പരിപാടി തുടർന്നു.

” രണ്ടു പേരും വയറ് നിറച്ച് കഴിക്ക് . ”

ലക്ഷ്മിയുടെ അമ്മ അതും പറഞ്ഞ് എന്റെ അടുത്ത് വന്ന് നിന്നു .

“മോനേ ഇന്നലെ ചേച്ചിയെ വിനോദിന്റെ അമ്മയെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മോന്റെ കാര്യങ്ങളൊക്കെ അറിഞ്ഞത് . എല്ലാം വിധിയാണെന്ന് ഓർത്ത് സമാധാനിക്ക് മോനേ … നിനക്ക് ഇനിയും ജീവിതമുണ്ട് , ഇനി മോൻ കുടിക്കരുത്.  ദൈവം എത്ര ദുഃഖം ജീവിതത്തിൽ തന്നാലും പിന്നീട് ദു:ഖിച്ചതിലുപരി സന്തോഷം തരും മോനേ … കാത്തിരിക്കാനുള്ള ഒരു മനസ്സ് കാണിച്ചാൽ മതി…..”

എന്റെ തലമുടിയിഴകളിൽ തടവിക്കൊണ്ട് ലക്ഷ്മിയുടെ അമ്മ പറഞ്ഞു. എന്റെ അമ്മയുടെ വാത്സല്യം കരുതലും ഈ അമ്മയിലും ഞാൻ കണ്ടു.

“മോൻ കഴിക്ക് …”

അവർ അതും പറഞ്ഞ് തിരിച്ച് അടുക്കളയിലേക്ക്

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.