?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

അവൻ അതു പറഞ്ഞപ്പോൾ ഞാൻ ബൈക്കിൽ നിന്ന്  താഴേക്ക് പുറത്തിറങ്ങി. ഭംഗിയേകുന്ന കാഴ്ചകൾ എന്റെ ശാരീരിക അസ്വസ്തതയെ മാറ്റിയിരിക്കുന്നു. ഞാൻ ആ കാര്യം പോലും മറന്നിരിക്കുന്നു.

“ഇപ്പൊ കുഴപ്പമില്ല  ….”

ഞാൻ വിനോദിനോട് പറഞ്ഞ ശേഷം ചറ്റുപാടും നിരീക്ഷിച്ചു.

അടുത്തടുത്തായി നില കൊള്ളുന്ന അത്യാവശ്യം വലിപ്പമുള്ള രണ്ട് ഓടിട്ട പഴയ വീടുകൾ അതാണ് എന്റെ കാഴ്ചയിൽ പെട്ടത്.

“എങ്ങനെയുണ്ട് സ്ഥലം ”

” ഒരു രക്ഷയും ഇല്ല അടിപൊളി ”

എന്റെ മനസ്സിലെ സന്തോഷം  വാക്കുകളിലൂടെ പുറത്തുവന്നു.  സത്യത്തിൽ മാസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ മനസ്സ് തുറന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നത് , മനസ്സിൽ ഇത്രയ്ക്ക് സന്തോഷം തോന്നുന്നത്.

” ഹരീ വാ….”

അവൻ എന്നെ വിളിച്ച ശേഷം മുന്നേ നടന്നു . വീടിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കോളിങ് ബെല്ലിൽ വിരൽ അമർത്തി.

ഒരു സ്ത്രീ വന്ന് കതക് തുറന്നു . കാണാൻ ഏകദേശം വിനോദിന്റെ അമ്മയെപോലെയുണ്ട്. അത് അവന്റെ ചെറിയമ്മയാണെന്ന് എനിക്ക് മനസ്സിലായി. തൊട്ടുപിന്നിൽ ഒരു ഹാഫ്സാരി ഉടുത്ത ഒരു സുന്ദരി വന്ന് നിൽക്കുന്നത് ഞാൻ കണ്ടു . അവൾ വിനോദിനെ നോക്കിയ ശേഷം അവന്റെ പുറകിൽ നിന്ന എന്നെ സൂക്ഷ്മമായി നോക്കുകയാണ്.

ഞാൻ എവിടെയോ കണ്ട മുഖം , നല്ല പരിചയം. ഞാൻ എന്റെ ഓർമ്മയിൽ ഒന്നു ചികഞ്ഞ് നോക്കി . അതെ അന്ന്  കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കിയ ആ പെൺകുട്ടി . അന്ന് ഞാൻ കാരണം ബീച്ചിൽ വച്ച് നാണക്കേട് അനുഭവിക്കേണ്ടി വന്നവൾ  . ഒരു ഇടി മിന്നൽ തലയിൽ വീണപോലെ തോന്നി എനിക്ക് , ഞാനവളെ തന്നെ നോക്കി നിന്നു പോയി……

അവൾ എന്നെ നോക്കുകയാണ്. അവളുടെ മുഖത്തെ ഭാവ വ്യത്യാസത്തിൽ നിന്ന് എന്നെ അവൾക്ക് മനസ്സിലായി എന്ന് എനിക്ക് പിടികിട്ടി.

” വിനോദേ … അകത്തേക്ക് കയറി വാ… എത്ര നാളായി കണ്ടിട്ട് . ”

വിനോദിന്റെ ചെറിയമ്മയുടെ സ്വരം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി . പെട്ടെന്ന് തന്നെ ഞാൻ ശ്രദ്ധ മാറ്റി.

” നോക്കി നിൽക്കാതെ കൂട്ടുകാരനെയും വിളിച്ചോണ്ട് അകത്തേക്ക് വാടാ…. ”

വിനോദിന്റെ ചെറിയമ്മ അതും പറഞ്ഞ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

“ടാ വാ….”

വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി വീടിനകത്തേക്ക് കയറി.

” ഹരീ… ഇതാണ് എന്റെ ചെറിയമ്മ , പേര്   പത്മജ  . ”

വിനോദ് അവന്റെ ചെറിയമ്മയെ എനിക്ക് പരിചയപ്പെടുത്തി തന്നു.
ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

” നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലുമെടുക്കാം .”

പത്മജ ആന്റി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. ഞങ്ങൾ അവിടെയുള്ള സെറ്റിയിൽ സ്ഥാനം പിടിച്ചു.

“ലക്ഷ്മീ നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ . ഹരീ…. ഇത് ചെറിയമ്മയുടെ ഒരേ ഒരു മകൾ ശ്രീലക്ഷ്മി . ”

അവൻ ഒരു റൂമിന്റെ വാതിലിന് അടുത്ത് ചാരി നിന്ന് എന്തോ ആലോചിച്ച് നിന്ന ആ പെൺകുട്ടിയെ എനിക്ക് പരിചയപ്പെടുത്തി തന്നു. പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തി എനിക്കില്ലായിരുന്നു.

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.