?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

ഞാൻ അവളെയും വിളിച്ച് ആ തട്ടുകടയ്ക്ക് ഉള്ളിൽ കയറി . നല്ല ചൂട് പൊറോട്ടയും ചിക്കനും തട്ടിയ ശേഷമാണ് ഞങ്ങൾ അവിടെ നിന്ന് തിരിച്ചത് . ഉച്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ വീട്ടിലെത്തി. വീടിന്റെ ഉമ്മറത്തു തന്നെ ലക്ഷ്മിയുടെ  അമ്മ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു .
ഞാൻ ബൈക്ക് നിർത്തിയതും ലക്ഷ്മി ചാടി  ഇറങ്ങി …

” വാ മോനേ കഴിച്ചിട്ട് പോകാം .”

ഞാൻ ബൈക്ക് പോർച്ചിൽ കയറ്റി വച്ചതും ലക്ഷ്മിയുടെ അമ്മ പറഞ്ഞു.

” ഇപ്പൊ വേണ്ട ആന്റി ഞങ്ങൾ കഴിച്ചു. ശരി…..”

ഞാനതും പറഞ്ഞ് വീട്ടിലേക്ക് നടന്നു. റൂമിൽ കയറി ഡ്രെസ് ഒക്കെ മാറി ഒരു റ്റിഷർട്ടും പേന്റും ഇട്ട് കട്ടിലിൽ കയറി കിടന്നു. ഫോണെടുത്ത് ഗ്യാലറി ഓപ്പൺ ആക്കിയപ്പോൾ കണ്ടത് കുറച്ച് ഫോട്ടോകളാണ് അന്ന് വീട്ടുകാരോടൊപ്പം പുറത്തു പോയപ്പോൾ എടുത്ത ഫോട്ടോകൾ . അന്ന് അത്രയും സന്തോഷിച്ചപ്പോൾ അറിഞ്ഞില്ലല്ലോ ഇത്രയും വലിയ ദുഃഖം എനിക്ക് ദൈവം തരുമെന്ന് .ഞാൻ കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുടച്ചുമാറ്റി… ശരീരത്തിൽ മുഴുവൻ നല്ല കുളിര് പോലെ ഞാൻ പുതപ്പും വലിച്ച് മൂടി കട്ടിലിൽ കയറി കിടന്നു.

……………

“ഹരിയേട്ടാ എന്താ … എന്തു പറ്റി …….? എണീക്ക് …..”

ലക്ഷ്മിയുടെ വിളികേട്ടാണ്  ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത് . കണ്ണിലൂടെയും മൂക്കിലൂടെയും ചൂട് ആവി പറക്കുന്നു. ശരീരം മുഴുവൻ തണുത്ത് വിറയ്ക്കുകയാണ് , ശരീരമാകെ ചെറിയ വേദനയും ഉണ്ട് . ഞാൻ കട്ടിലിൽ തന്നെ കിടന്നു .

ലക്ഷ്മി പതിയെ അവളുടെ കൈ എന്റെ നെറ്റിയിൽ വച്ചു.

” ഭഗവതീ …. നല്ല പനിയുണ്ടല്ലോ …… ഞാൻ ദാ വരുന്നു …. ”

ലക്ഷ്മി അതും പറഞ്ഞ് പുറത്തേക്ക് ഓടി .
ഉടനെ തന്നെ ലക്ഷ്മി അവളുടെ അമ്മയെയും കൂട്ടി വന്നു .

” എന്താ മോനേ എന്തുപറ്റി . ”

ലക്ഷ്മിയുടെ  അമ്മ അതും ചോദിച്ച് എന്റെ നെറ്റിയിൽ കൈവച്ച് നോക്കി .

” സാരമില്ല മോനേ …. ഇത് ഒരു ചുക്ക് കാപ്പി കുടിക്കുമ്പോഴേക്കും മാറും …. ”

ലക്ഷ്മിയുടെ അമ്മ ഉടനെ പുറത്തേക്ക് പോയി . കുറച്ച് കഴിഞ്ഞപ്പോൾ ഒരു കപ്പ് കാപ്പിയുമായി വന്നു .

” മോനിത് കുടിക്ക് . ”

അവർ അതും പറഞ്ഞ് എന്നെ കട്ടിലിൽ എണീപ്പിച്ച് ഇരുത്തി ആ കപ്പ് എന്റെ കയിൽ തന്നു.
നല്ല ചൂട് കാപ്പി മറ്റെന്തൊക്കെയോ ചേർത്തിട്ടുണ്ട് ഒരു പുതിയ രുചി , ഞാൻ പതിയെ അത് മുഴുവനും കുടിച്ചു.

” മോൻ കിടന്നോ ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും എല്ലാം മാറും. ”

ഞാൻ വീണ്ടും കട്ടിലിൽ പുതപ്പും വലിച്ച് മൂടി കിടന്നു ഉടനെ ഉറങ്ങിപ്പോയി .

………..

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.