?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

” എടാ അന്ന് ബീച്ചിൽ വച്ച് ഒരു പെൺകുട്ടിയുമായി പ്രശ്നമായില്ലേ അത് അവളാ ലക്ഷ്മി….”

ഞാൻ മനസ്സിൽ അൽപം പേടിയോടെ പറഞ്ഞു. കാരണം ലക്ഷ്മി അവന്റെ അനിയത്തിയാണ്. ഈ കാരണം മതി കൂട്ടുകാരനെന്ന ബന്ധം മറന്ന് എന്റെ കരണത്ത് ഒന്ന് തരാൻ . പക്ഷെ എന്റെ ചിന്തകളെ തെറ്റിച്ചു കൊണ്ട് പൊട്ടി ചിരിക്കുന്ന വിനോദിനെയാണ് ഞാൻ കണ്ടത്.

” നീ വാ….”

അവൻ അതും പറഞ്ഞ് മുൻപേ നടന്നു . ഞങ്ങൾ അങ്ങനെ കുളത്തിന്റെ പടിക്കെട്ടിൽ എത്തി. അപ്പോഴും വിനോദ് എന്നെ നോക്കി നിന്ന് ചിരിക്കുകയാണ് ….

” എടാ നീ എന്തിനാ ചിരിക്കുന്നേ, നിനക്ക് വട്ടായോ…. ഞാൻ പറഞ്ഞത് സത്യമാ……”

ഞാൻ വിനോദിന്റെ പ്രതികരണം കണ്ട് ഒന്നും മനസ്സികാതെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.

എടാ അതല്ല  ….. ഞാൻ അവളെ ലക്ഷ്മിയെ ഓർത്താ ചിരിച്ചത്. വർഷങ്ങൾക്കു ശേഷമാ ഞാൻ ഇവിടെ വരുന്നത്. പണ്ട് ഇവിടെ വരുമ്പോ ഓടി വന്ന് എന്റെ തോളിൽ കേറുന്ന പെണ്ണാ . ഞാനും ലക്ഷ്മിയും ശ്രീയും ഒരുമിച്ചാ കുട്ടിക്കാലത്ത് ഇവിടെ  കളിച്ച് വളർന്നത്  . പിന്നീട് പപ്പ ഗൾഫിൽ നിന്ന് ജോലി ഉപേക്ഷിച്ച് വന്നപ്പോൾ പുതിയ വീട് വച്ച് നിന്റെ നാട്ടിൽ സെറ്റിലായി. അല്ലെങ്കിൽ ഇവിടെ വന്നാൽ എന്നോട് വാ തോരാതെ സംസാരിക്കുന്ന പെണ്ണ് എന്നോട് ഇന്ന് ഒന്നും മിണ്ടാത്തതെന്തെന്ന് ഞാൻ ആലോചിക്കുവായിരുന്നു  . ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്. നിന്നോടുള്ള ദേഷ്യമാ എന്നോട് തീർക്കുന്നത്…. ”

അവൻ അതും പറഞ്ഞ് ചിരിച്ച് തളർന്ന് നെഞ്ചത്ത് കൈയ്യും വച്ച് നിന്നും.

” എടാ പ്രശ്നമാകുമോ? ”

എന്റെ മനസ്സിലെ ആവലാതി ഞാനവനോട് ചോദിച്ചു.

” എന്ത് പ്രശ്നം. അതിന് നീ മന:പൂർവ്വം ഒന്നും ചെയ്തിട്ടില്ലല്ലോ …… വന്ന് കുളിക്കടാ നേരം വൈകുന്നു. ”

വിനോദ് അതും പറഞ്ഞ് ഡ്രസ്സും മാറി ഒരു തോർത്തും ഉടുത്ത് കുളത്തിലേക്ക് ചാടി ….

” വാടാ …. ഇങ്ങനയൊക്കെ ഒന്ന് കുളിച്ച കാലം മറന്നു. ”

വിനോദ് അത് പറഞ്ഞ് തീർന്നതും ഞാനും ഡ്രസ്സൊക്കെ മാറി ഒരു തോർത്തും ഉടുത്ത് കുളത്തിലേക്ക് ചാടി . സാമാന്യം വലിയ കുളമാണ്  . ചുറ്റുപാടും തെങ്ങുകൾ തിങ്ങി നിൽക്കുന്നു.

” എടാ ഇവിടെ വേറെയാരും കുളിക്കാൻ വരാറില്ലേ. ”

വെള്ളത്തിൽ മുങ്ങി നിവർന്ന്കൊണ്ട് ഞാൻ വിനോദിനോട് ചോദിച്ചു.

” ഇല്ലടാ … ഇതിന് ചുറ്റുമുള്ള വയലൊക്കെ ചെറിയമ്മയുടെയും അമ്മയുടെയും പേരിലാ . ഈ കുളം ഞങ്ങളുടെ വകയാടാ ….. എന്റെ മുത്തച്ഛൻ ഈ നാട്ടിലെ പ്രമാണിയായിരുന്നു. ഇപ്പോ സ്വത്തൊക്കെ ഭാഗം വച്ച് വന്നപ്പോ മിച്ചം ഈ രണ്ടു വീടും ഇത്രയും പാടവും മാത്രം ബാക്കി. ഞങ്ങളല്ലാതെ വേറാരും പണ്ടുമുതലേ ഈ കുളം ഉപയോഗിക്കാറില്ല. ഇവിടെ വരുമ്പോൾ എന്റെ പ്രധാന സ്ഥലം ഇതാ..”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.