?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

“പോട്ടേ …  ശ്രീ , ശരി പോയി വരാം ….

” എടാ എങ്ങനെയാ പോകുന്നേ. ബസിലാണോ…”

ഞാൻ വിനോദിനോട് ചോദിച്ചു.

” എടാ നമുക്ക് ഈ ബുള്ളറ്റിൽ പോകാം ”

” ഇത്രയും ദൂരമോ ”

” അതിനെന്താ … നമുക്ക് മാറിമാറി ഓടിക്കാം. ബൈക്ക് കൊണ്ടു പോയില്ലെങ്കിൽ ശരിയാകില്ലെടാ നമുക്ക് അവിടെയും ബൈക്ക് വേണമല്ലോ. ”

” ആ അതു ശരിയാ……”

അവൻ പറഞ്ഞോഴാണ് ഞാനും അത് ഓർത്തത്

അവൻ ബൈക്കെടുത്തതും ഞാൻ പുറകിൽ കയറി …..

“എന്നാൽ വിട്ടോ….”

ഞങ്ങൾ അങ്ങനെ യാത്ര തിരിച്ചു. പല ജില്ലകളിലൂടെയും പല നാടുകളിലൂടെയും ഞങ്ങൾ യാത്ര ചെയ്തു. ഞങ്ങൾ മാറി മാറിയാണ് ബൈക്ക് ഓടിച്ചത്. ഉച്ചയ്ക്ക് നല്ല നാടൻ ഊണ് ഒരു ഹോട്ടലിൽ കയറി കഴിച്ചു.

“എടാ എനിക്ക് തലവേദനക്കുന്നു എന്തോ
പോലെ കയ്യൊക്കെ വിറയ്ക്കുന്നു. ”

എന്റെ ശരീരത്തിൽ അസ്വസ്ഥത തോന്നിയപ്പോൾ ഞാൻ ബുള്ളറ്റ് റോഡരുകിൽ നിർത്തി.

“എടാ നീ രാവിലെ കുടിച്ചില്ല അല്ലേ ”

” ഇല്ല നിനക്കെങ്ങനെ മനസ്സിലായി ”

“എടാ നിന്റെ ബോഡി റിയാക്ട് ചെയ്തത് കണ്ടില്ലേ …നീ ഇനി ബൈക്ക് ഓടിക്കണ്ട .”

അവർ അതും പറഞ്ഞ് ബൈക്കെടുത്തു. ഞാൻ പുറകിൽ കയറി.

” എടാ നിന്റെ വിസയുടെ കാര്യം എന്തായി ”

ഞാൻ വിനോദിനോട് ചോദിച്ചു.

” എടാ ഇനി അത് പറഞ്ഞിട്ടൊന്നും കാര്യമില്ല എന്റെ അവിടുത്തെ പണി പോയി .”

“നീ എന്താ പറയുന്നേ എങ്ങനെ പോയന്നാ ”

” ഓ … അത് പിന്നെ പറയാം. ”

അവൻ അതും പറഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു.

ബൈക്ക് സിറ്റിയിൽ നിന്നു  ഒരു ഗ്രാമത്തിലേക്ക്  പ്രവേശിച്ചു . ഒരു ചെറിയ റോഡും ഇരുവശത്തും തെങ്ങുകൾ തിങ്ങി നിൽക്കുന്നു . കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഇരു വശത്തും നെൽപ്പാടങ്ങൾ പ്രത്യക്ഷപ്പെട്ടു . അരികിലൂടെ ഒഴുകുന്ന ചെറിയ തോടിലൂടെ നീന്തി തുടിക്കുന്ന ചെറു മത്സ്യങ്ങളും അവയെ പിടിക്കാൻ വെള്ളത്തിലൂടെ മുങ്ങാം കുഴിയിടുന്ന താറാവിൻ കൂട്ടങ്ങളും .  ശബ്ദമുണ്ടാക്കി പറന്ന് പോകുന്ന പലതരം പക്ഷികളും ഇരയെ സൂക്ഷ്മമായി വീക്ഷിച്ച് വേഗത്തിൽ കൊത്തിയെടുത്ത് പറക്കുന്ന പൊൻമാനും ഒറ്റക്കാലിൽ നിൽക്കുന്ന കൊക്കുകളും അങ്ങനെ കാഴ്ചകൾ പലതുണ്ട് കാണാൻ , കണ്ണിന് കൗതുകമേകാൻ. ഇതൊക്കെ കണ്ടപ്പോഴാണ് കേരളത്തിന്റെ ഗ്രാമഭംഗി പൂർണ്ണമായും നശിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായത് .

ബൈക്ക് നേരെ മറ്റൊരു ചെറു മൺ റോഡിൽ  പ്രവേശിച്ചു. കാണാൻ ഭംഗിയേകുന്ന കാഴ്ചകൾ ഏറെ നൽകുന്ന സ്ഥലം.

വിനോദ് ബുള്ളറ്റ്  ബ്രേക്കിട്ട് നിർത്തിയപ്പോഴാണ് കണ്ടു കൊണ്ടിരുന്ന കാഴ്ചകളിൽ  നിന്ന് ഞാൻ സ്വബോധത്തിലേക്ക് എത്തിയത്.

“എത്തി ഇറങ്ങ് .നിന്റെ തലവേദന മാറിയോ”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.