?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

ഞാനവനോട് തിരക്കി.

” നാളെ രാവിലെ പോകാം . മൂന്ന് ദിവസം കൂടിയല്ലെ ഉള്ളൂ ഒരുപാട് ജേലിയുണ്ട് അവിടെ … ”

” എടാ പയ്യനെന്താ ജോലി ….”

ഞാൻ വെറുതെ അവനോട് തിരക്കി .

” എഞ്ചിനീയറാ അവളെ കണ്ട് ഇഷ്ടപ്പെട്ട് ഇങ്ങോട്ട് പെണ്ണ് ചോദിച്ച് വന്നതാ … പക്ഷെ എനിക്ക് പിടികിട്ടാത്തത് ജാതകത്തിന്റെ കാര്യമാ … എന്തൊ ? ചിലപ്പോൾ രണ്ട് ജാതകവും ഒത്ത് വന്ന് കാണും .  ആ എന്തോ ? … എടാ നീ അവൾക്ക് കൊടുക്കാൻ ഒന്നും വാങ്ങിലേ …. ”

വിനോദ് എന്നോടത് ചോദിച്ചപ്പോൾ ബാഗിൽ ഇരുന്ന ഒരു ബോക്സ് എടുത്ത് ഞാൻ അവന്റെ നേരെ നീട്ടി…

” ഉം…… തുറന്ന് നോക്ക്. ”

വിനോദ് അത് വാങ്ങി തുറന്നു …

“ആഹാ കൊള്ളാമല്ലോ മാല  ….. രണ്ട് തട്ട് അല്ലേ , എന്തായാലും ഒരു എട്ട് പത്ത് പവൻ കാണുമല്ലോടാ ….. ”

അവൻ അതും പറഞ്ഞ് എന്നെ നോക്കി

” പത്ത് പവനാടാ  … ” ഞാനവനോട് പറഞ്ഞു.

” ആഹാ . ഇവിടെ എന്റെ അമ്മ തന്നെ നാല് പവന്റെ വളയാ വാങ്ങി വച്ചേക്കുന്നേ അപ്പൊ നീ പത്ത് കൊടുക്കുന്നോ … ? ”

അവൻ ഒരു അതിശയം കണക്കെ എന്റെ മുഖത്ത് നോക്കി ചോദിച്ചു.

” എടാ എനിക്ക് നിങ്ങളൊക്കെ അല്ലേ ഉള്ളൂ ….. വെറെ ആർക്ക് കൊടുക്കുനാ ……”

ഞാനവന്റെ തോളിൽ കൈവച്ച് പറഞ്ഞു.

” മ് മതി . ഇതെടുത്ത് വച്ചിട്ട്  നീ വാ വീട്ടിലേക്ക് പോകാം ഒന്നും കഴിച്ച് കാണില്ലല്ലോ . ”

കയ്യിലിരുന്ന ബോക്സ് എന്റെ നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു . ഞാൻ അതെടുത്ത് അലമാരയിൽ വച്ച് വീടും പൂട്ടി വിനോദിനൊപ്പം അവന്റെ വീട്ടിലേക്ക് നടന്നു.

………

” ആ  …… ഹരിയേട്ടാ ….. ഇത് എപ്പൊ എത്തി എന്താ വന്നിട്ട് ഞങ്ങളെ വിളിക്കാത്തെ …..”

വീടിന്റെ മുറ്റത്ത് നിന്ന ശ്രീവിദ്യ ഞാൻ വരുന്നത് കണ്ട പാടെ എന്റെ അടുത്തേക്ക് ഓടി വന്ന് എന്നോട്  തിരക്കി .

” എത്തിയപ്പോ ഇന്നലെ രാത്രിയായി ശ്രീ….. പിന്നെ നിങ്ങളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി . ”

ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

ഞാൻ നേരെ വിനോദിന്റെ വീടിനകത്തേക്ക് കയറി …..

” ആ മോനേ എപ്പോ എത്തി. ”

അടുക്കളയിൽ നിന്ന് വന്ന വിനോദിന്റെ അമ്മ എന്നോട് ചേദിച്ചു.

” ഇന്നലെ രാത്രി എത്തി ആന്റി . ”

” ആ അമ്മേ …. ഇവൻ കാറ് തിരിച്ച് എടുത്തിട്ടുണ്ട് നാളെ പോകാൻ വണ്ടിയായി . നമുക്ക് നാളെ പോകാൻ കാറ് കൊണ്ട് വരാൻ പറഞ്ഞ ചേട്ടനോട് വരണ്ട എന്ന് വിളിച്ച് പറയാൻ അച്ഛനോട് പറയണേ .. ”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.