?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

” ആ അതാ ചെറിയമ്മയുടെ വൈദ്യം ഒരു വിധം പനിയൊക്കെ പുള്ളിക്കാരി പറ പറപ്പിക്കും . ഇനി ബാക്കി സംസാരം പിന്നീട് എനിക്കൊന്ന് ഉറങ്ങണം . ”

വിനോദ് അതും പറഞ്ഞ് അകത്തേക്ക് പോയി , ലക്ഷ്മി അവളുടെ വീട്ടിലേക്കും . ഞാനും കട്ടിലിൽ കയറി വെറുതേ കിടന്നു .

………..

” എടാ നീ പോയ കാര്യം എന്തായി . ”

ഞാൻ കുളത്തിന്റെ പടിക്കെട്ടിൽ ഇരുന്ന് കൊണ്ട് താഴെ വെള്ളത്തിൽ കിടന്ന് നീന്തി കുളിക്കുന്ന വിനോദിനോട് ചോദിച്ചു.

” എടാ ഒരു മാസം അതിനകം എല്ലാം ശരിയാക്കാവെന്നാ അയാൾ പറഞ്ഞത് . മുൻപത്തെ പണി തന്നെ ഐ റ്റി കമ്പനിയിൽ ….. ”

അവൻ അതും പറഞ്ഞ്  വീണ്ടും വെള്ളത്തിൽ നീന്താൻ തുടങ്ങി.

…………

അങ്ങനെ ഒന്നരയാഴ്ച വേഗം കടന്നു പോയി ഞാൻ ആ നാടും സ്ഥലവുമൊക്കെ മനസ്സിലാക്കി. കൂടുതലും സന്തോഷം നൽകിയത് ലക്ഷ്മിയുമായി സംസാരിച്ച് ഇരിക്കുമ്പോഴാണ് . ഞാൻ പൂർണ്ണമായും മദ്യപാനത്തിൽ നിന്ന് കരകയറി . ഇടയ്ക്ക് ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഞാനത് കാര്യമാക്കാറില്ല .

ഒരു ദിവസം ഞാനും വിനോദും ലക്ഷ്മിയും കൂടെ ടി.വി കണ്ടിരിക്കുമ്പോഴാണ് എന്നെത്തേടി ആ ഫോൺ കോൾ വന്നത് .

” ആരാടാ ഹരീ ”

ഞാൻ തിരിച്ച് കസേരയിൽ വന്നിരുന്നപ്പോൾ തന്നെ വിനോദ് കാര്യം തിരക്കി .

” എടാ ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന കമ്പനിയിൽ നിന്നാ . ജോലി കിട്ടി , പഴയപോസ്റ്റിലേക്ക് രണ്ടാഴ്ചയ്ക്കകം വിസയും ടിക്കറ്റും എത്തും . ”

ഞാനത് പറഞ്ഞപ്പോൾ എനിക്ക് ഒട്ടും സന്തോഷം ഇല്ലായിരുന്നു.

” ആഹാ കൊള്ളാല്ലോ നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്ത പോലെ … ”

വിനോദ്  എന്നോട് തിരക്കി ..

” എടാ നാളെ നമുക്ക് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വരും അവരുടെ കമ്പനിയുടെ ഇവിടത്തെ സ്റ്റാഫിന്റെ എന്തോ ഒരു വെരിഫിക്കേഷൻ .  ഞാൻ ലീവിന് വന്നിട്ട് മടങ്ങി പോയില്ലല്ലോ അതു കൊണ്ട്    . ”

” ഓ അതാണ് കാരണം നിനക്ക് ഈ നാട് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടതല്ലേ അതുകൊണ്ടാ . എടാ നീ ആശിച്ച് കിട്ടിയ ജോലി അത് പോയിട്ടും വീണ്ടും കിട്ടിയില്ലേ അതോർത്ത് സന്തോഷിക്ക്. ”

വിനോദ് അതും പറഞ്ഞ് വീണ്ടും റ്റി വി യിലേക്ക് ശ്രദ്ധതിരിച്ചു.

ലക്ഷ്മി ഒന്നും മിണ്ടാതെ ഞങ്ങൾ സംസാരിക്കുന്നതും നോക്കി ഇരിക്കുകയാണ്.

” കൺഗ്രാറ്റ്സ് .  ”

ഞാനവളെ നോക്കിയതും ഉടനെ ചിരിച്ച് കൊണ്ട് പറഞ്ഞു.

……….

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.