?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

* നിന്റെ ജീവിതം മുന്നേ കുറിക്കപ്പെട്ട് കഴിഞ്ഞു ഹരീ.  നിനക്ക് കിട്ടേണ്ടതെങ്കിൽ കിട്ടും അത് എന്ത് തന്നെയായാലും . പക്ഷെ അതിന് മുൻപ് നീ വീണ്ടും സങ്കടകടലിൽ മുങ്ങും .*

ഒരു അശരീരി പോലെ എന്റെ ചെവികളിൽ ആ വാക്കുകൾ വീണ്ടും മുഴങ്ങി കേട്ടു ….

ഞാൻ ഞെട്ടി ഉണർന്നു. ഇതെന്താ ഞാനീ സ്വപ്നം വീണ്ടും കണ്ടത് … ഞാൻ കട്ടിലിൽ ഒരു വശത്ത് ഇരുന്ന ഫോണെടുത്ത് സമയം നോക്കി വെളുപ്പിലെ 5 മണി. ഇന്നലത്തെ പനിയൊക്കെ മാറിയിരിക്കുന്നു . എണീക്കാനായി പുതപ്പ് മാറ്റിയപ്പോഴാണ് എന്റെ കാലിൽ എന്തോ തട്ടിയത് നോക്കിയപ്പോൾ തറയിൽ ഇരുന്നു കൊണ്ട് തല കട്ടിലിൽ വച്ച് ഉറങ്ങുന്ന ലക്ഷ്മിയെയാണ് ഞാൻ  കണ്ടത്. അവളുടെ കൈയ്യാണ് എന്റെ കാലിൽ തട്ടിയത്.

‘ അപ്പൊ രാത്രി മുഴുവൻ ലക്ഷ്മി ഇവിടെ ആയിരുന്നോ  .’ ഞാനാലോചിച്ചു.

” ലക്ഷ്മീ…..  എണീക്ക്….. ”

ഞാനവളുടെ കയിൽ തട്ടി വിളിച്ചു. എന്റെ വിളികേട്ട് ഞെട്ടിയാണ് അവൾ ഉണർന്നത് , ഉടനെ തന്നെ അവൾ ചാടി എണീറ്റു.

” ഇപ്പൊ എങ്ങനെയുണ്ട് പനി കുറഞ്ഞോ  … ”

എണീറ്റ ഉടനെ അവൾ എന്നോട് ചോദിച്ചു.

” ആ പനിയൊക്കെ തന്റെ അമ്മയുടെ ഒറ്റമൂലി കാരണം പമ്പ വിട്ടു ….. താൻ എന്തിനാ ഇവിടെ ഇരുന്ന് ഉറങ്ങിയത് താൻ തന്റെ വീട്ടിൽ പോയി കിടന്ന് ഉറങ്ങാത്തതെന്താ … ?  ”

” അത് അമ്മ പറഞ്ഞു ചേട്ടൻ ഒറ്റയ്ക്കല്ലേ അതുകൊണ്ട് എന്റോടെ വിനോദേട്ടന്റെ റൂമിൽ കിടന്നോളാൻ . ഞാൻ ഉറങ്ങി കഴിഞ്ഞാൽ
ചിലപ്പോൾ ചേട്ടന് പനി കൂടിയാൽ അറിയില്ലല്ലോ അതാ ഇവിടെ വന്നിരുന്നത് പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി … ”

” ആ കൊള്ളാം എനിക്ക് കുഴപ്പമൊന്നുമില്ല താൻ പോയി കിടന്ന് ഉറങ്ങ്. ”

ഞാനത് പറഞ്ഞതും അവൾ എന്റെ നെറ്റിയിൽ കൈവച്ച് ചൂട് നോക്കി

” ശരിയാ പനി കുറഞ്ഞു . ചേട്ടാ അമ്മ എണീറ്റ് കാണും ഞാൻ പോകുവാ…. ”

ലക്ഷ്മി അതും പറഞ്ഞ് പുറത്തേക്ക് ഓടി. ഞാൻ ബാത്ത്റൂമിൽ പോയി തിരിച്ച് കട്ടിലിൽ വന്നിരുന്ന് ഫോൺ നോക്കി … വിനോദിന്റെ 5 മിസ്സ് കോൾ . ഫോൺ എങ്ങനെയോ സൈലന്റ് മോഡായി കിടക്കുവായിരുന്നു ഞാനതറിഞ്ഞതുമില്ല.

ഞാൻ വിനോദിനെ തിരിച്ച് വിളിച്ചു.

” ഹലോ ….. വിനോദേ ….. ”

” നീ ഒന്നും പറയണ്ട പുറത്തേക്ക് വാ …….”

വിനോദ് അതും പറഞ്ഞ് കോൾ കട്ട് ചെയ്തു .

എനിക്കൊന്നും മനസ്സിലായില്ല . ഞാൻ പുറത്തേക്ക് ചെന്നപ്പോൾ വിനോദ് പുറത്ത് നിന്ന് ലക്ഷ്മിയോട് സംസാരിക്കുകയാണ് ….

” എടാ നീ എപ്പൊ എത്തി .”

”  കൊള്ളാം  ഇന്നലെ അച്ഛൻ പറഞ്ഞ ആളിനെയും കണ്ട് വീട്ടിൽ എത്തി ഒരഞ്ചാറ് വട്ടം വിളിച്ചിട്ടും നീ ഫോണെടുക്കുന്നില്ല എന്താണെന്ന് അറിയാൻ ഇവളെ വിളിച്ചപ്പോഴല്ലേ നീ ഇവിടെ പനിച്ച് വിറച്ച് കിടക്കുന്നൂന്ന് അറിഞ്ഞത്. പിന്നെ എനിക്ക് ഇരിക്കപ്പൊറുതി കിട്ടുവോ പിന്നെ പാതി രാത്രി തന്നെ ഞാൻ അവിടെന്ന് തിരിച്ചു. ഇപ്പൊ എങ്ങനെയുണ്ട്…. ”

” ഇപ്പൊ കുഴപ്പമില്ല പനി മാറി . ”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.