?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

“കുറച്ച് മാറി ….. രണ്ട് പേരുടെയും ഇനിയുള്ള സ്വഭാവം നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം . ഞാൻ ചോദിച്ചതിന് ഉത്തരം പറ രാവിലെ തന്നെ എങ്ങോട്ടാ പോയത് . ”

” ആ.. അതൊ, ഞങ്ങൾ രണ്ടു പേരും കൂടെ നിനക്ക് പറ്റിയ ഒരു ചെക്കനെ നോക്കി ഇറങ്ങിയതാ … ”

വിനോദ് അപ്പോൾ തന്നെ ചിരിച്ചു കൊണ്ട് ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുത്തു…

“എന്നിട്ട് കിട്ടിയോ…..? ”

”  ഉം…….. ഇല്ല ….. ”

അതും പറഞ്ഞ് എന്റെ തോളിൽ ചാരി പൊട്ടിചിരിക്കുന്ന വിനോദിനെയാണ് ഞാൻ കണ്ടത് . ഞാൻ അവർ സംസാരിക്കുന്നതും നോക്കി നിൽക്കുകയായിരുന്നു .

” ചേട്ടന്റെ കൂട്ടുകാരനെന്താ ചേട്ടനോട് മാതമേ സംസാരിക്കൂ…. അല്ല ഇതു വരെ ആ ശബ്ദം ഞങ്ങളാരും കേട്ടില്ല അതാ ….. ”

എന്റെ മുഖത്തു നോക്കിയുള്ള അവളുടെ ആ ചോദ്യം എന്നെ ഒന്ന് അമ്പരപ്പിച്ചു. ഒരു പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് അവളുടെ നിൽപ്പ് . എനിക്ക് എന്തോ അവൾ സക്ഷാൽ ലക്ഷ്മി ദേവി തന്നെയെന്ന് തോന്നിപ്പോയി. എത്ര സുന്ദരിയാണവൾ ..

” എടാ നിന്റോടയാ അവൾ ചോദിച്ചത് വല്ലതും സംസാരിക്ക് ഇല്ലെങ്കിൽ അത് മതി ഇന്നത്തെക്ക് അവൾക്ക് മുഖം വീർപ്പിക്കാൻ . ”

വിനോദ് എന്നോടതു പറഞ്ഞതും ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അപ്പോഴേക്കും ലക്ഷമിയുടെ അമ്മ അവിടെയെത്തി…..

” എന്താ മൂന്നു പേരും കൂടെ ഒരു ചർച്ച ?”

ഞങ്ങളെ കണ്ടപാടെ ഒരു കുശലന്വേഷണം കണക്കെ ലക്ഷ്മിയുടെ അമ്മ ചോദിച്ചു .

“അത് ചെറിയമ്മേ ഞങ്ങൾ ഇവളുടെ കല്യാണക്കാര്യം സംസാരിക്കുകയായിരുന്നു. പഠിപ്പൊക്കെ കഴിഞ്ഞില്ലേ ഇനി കെട്ടിച്ച് വിടാം….”

വിനോദ് അത് പറഞ്ഞതും ലക്ഷ്മിയുടെയും അവളുടെ അമ്മയുടെയും  മുഖത്തെ  സന്തോഷം മങ്ങുന്നത് ഞാൻ കണ്ടു …

” സോറി ചെറിയമ്മേ ഞാനതു മറന്നു ക്ഷമിക്കണം …  ”

ഉടനെ തന്നെ വിനോദ് ലക്ഷ്മിയുടെ അമ്മയോട് പറഞ്ഞു…

” അത് കുഴപ്പമില്ല വിനോദേ…. നിങ്ങൾ വാ കാപ്പി കുടിക്കാം ഇന്നലെ അത്താഴം പോലും കഴിച്ചില്ലല്ലോ . ”

ഞങ്ങളോടതും പറഞ്ഞ് മുഖത്ത് ഒരു സന്തോഷം വരുത്തിയ ശേഷം ലക്ഷ്മിയുടെ അമ്മ വീടിനകത്തേക്ക് പോയി. ലക്ഷ്മിയും പിന്നാലെ പോയി…

” എന്താടാ എന്താ കാര്യം ? നീ അങ്ങനെ പറഞ്ഞപ്പോ എന്താ അവർ അങ്ങനെ സന്തോഷം ഇല്ലാത്തതുപോലെ നിന്നത് , നീ എന്തിനാ അവരോട് സോറി പറഞ്ഞത് ? ”

എന്റെ മനസ്സിൽ വന്ന സംശയം ചോദ്യങ്ങളായി ഞാൻ വിനോദിനോട് ചോദിച്ചു.

” എടാ അത്….  അവളുടെ ഒരുപാട്  വിവാഹ ആലോചനകൾ മുടങ്ങിയതാണ് . ജാതക പ്രശ്നം അവൾക്ക് ഭർത്താവ് വാഴില്ല പോലും … അത് കാരണം ആരും

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.