?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

ഞാൻ നോക്കിയപാടെ വിനോദ് ചോദിച്ചു.

” ഇവിടെ എത്തിയപ്പോ ഇന്നലെ രാത്രിയായി പിന്നെ നിങ്ങളെ ബുദ്ധി മുട്ടിക്കണ്ട എന്ന് കരുതി ഞാൻ….  ”

” ഓ ഒരു ബുദ്ധിമുട്ട്   .. ശരി ….. ഇതുവഴിപോയപ്പോൾ മുറ്റത്ത് കാറ് കിടക്കുന്നു  . അങ്ങനെ അല്ലേ ഞാൻ സംശയം തോന്നി കയറി നോക്കിയത് . എടാ ആ കാറ് ? ”

വിനോദ് ഒരു സംശയത്തോടെ ചോദിച്ചു.

” ആ കാറ് തന്നെയാടാ … ശരിയാക്കിയെന്ന് ലിജോ ചേട്ടൻ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ഇന്നലെ വരുന്ന വഴി ഷോറൂമിൽ കയറി അതിങ്ങ് കൊണ്ട് പോന്നു. ”

” ഇതെന്താടാ …. ഇതെങ്ങനെ ഇവിടെ വന്നു …. ഇവിടെ ഉണ്ടായിരുന്നതെല്ലാം ശ്രീ മാറ്റിയതാണല്ലോ  ? ”

ടേബിളിന്റെ പുറത്ത് ഞാനെടുത്ത് വച്ച കുപ്പി കണ്ട് വിനോദ് തിരക്കി.

” എടാ …. അത്. …… അതിവിടെ ലോക്ക് ചെയ്ത് വച്ചിരുന്ന അലമാരയ്ക്കകത്ത് ഇരുന്നതാ … തുണിയെടുത്ത് വയ്ക്കാൻ അലമാര തുറന്നപ്പോൾ കണ്ട്  എടുത്ത് പുറത്ത് വച്ചതാ …. ”

ഞാനവനോട് കള്ളം പറഞ്ഞു . ഞാനത് വാങ്ങി കൊണ്ട് വന്നതാണ് എന്നറിഞ്ഞാൽ അവൻ എന്നെ പിന്നെ വച്ചേക്കില്ല.

”  നീ പറഞ്ഞത് ഞാൻ വിശ്വസിച്ചോട്ടേ …. ? ”

ഒരു സംശയത്തോടെ അവൻ ചോദിച്ചു .

” അതെ ഞാൻ പറഞ്ഞത് സത്യമാടാ … ”

” എങ്കിൽ പിന്നെ ഇതിനി ഇവിടെ വേണ്ട ഞാൻ കളഞ്ഞോളം …. അല്ലെങ്കിൽ എന്തിനാ വെറുതെ പൈസ കൊടുത്ത് വാങ്ങിയ സാധനം കളയുന്നെ മറിച്ച് വിൽക്കാം . ഫോറിൻ  സാധനമല്ലേ നല്ല വില കിട്ടും . എന്താടാ കുറച്ച് ദിവസമായി നിന്റെ സ്വഭാവത്തിൽ നല്ല മാറ്റുണ്ടല്ലോ ഞാൻ വിളിക്കുമ്പോഴൊക്കെ ഒരു ഒഴിഞ്ഞ് മാറ്റം …….. എന്താ  ? ”

ആ കുപ്പി കയ്യിൽ എടുത്ത ശേഷം എന്റെ മുഖത്തേക്ക് ഒരു കള്ള നോട്ടം നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

” എടാ …. ഒന്നുമില്ല ജോലി തിരക്കും പിന്നെ അതിന്റെ ടെൻഷനും …. ”

ഞാനവനോട് പറഞ്ഞു.

” പറയുന്നത് കേട്ടാൽ തോന്നും നീ ആ കമ്പനിയുടെ ഓണർ ആണെന്ന് ഒരു ടെൻഷനടി . ഒന്നു പോയേടാ ……. ”

വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു .

” എടാ … നീ എന്നാ വന്നേ , എത്ര ദിവസം ലീവ് ഉണ്ട് . ”

ഞാൻ വിനോദിനോട് ചോദിച്ചു

“എടാ വന്നിട്ട് രണ്ട് ദിവസമായി , മൊത്തം 1 മാസത്തെ ലീവ് . പിന്നെ നീ വരുമെന്ന് പറഞ്ഞതു കൊണ്ട് ഒരുമിച്ച് പോകാം എന്ന് കരുതിയാ ഞങ്ങൾ പിന്നെ വെയിറ്റ് ചെയ്തത് . ”

” എടാ …. അപ്പൊ എന്നാ പോകുന്നേ ….. ”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.