?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

അവൻ അതും പറഞ്ഞ് ആ താക്കോലെടുത്ത് പാന്റിന്റെ പോക്കറ്റിലിട്ടു.

“എടാ നിന്നെ അന്നേ ഞാൻ നോട്ടമിട്ടതാ … മരിയാതിക്ക് പറഞ്ഞാൽ അനുസരിക്കാൻ വയ്യ ചോദിച്ച് വാങ്ങിച്ചാൽ പിന്നെ എന്താ  ചെയ്യാ…..”

“ഠോ …… ”

ഞാനത്രയും പറഞ്ഞ് അവന്റെ കരണത്ത് ഒന്ന് കൊടുത്തു ….പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു . അവൻ അത് ഒട്ടും പ്രതീക്ഷിചില്ല . അവൻ കൈ അവന്റെ കരണത്ത്  പിടിച്ച് വേദന കൊണ്ട് നിൽക്കുയാണ്.

ഞാനന്റെ ഹർട്ടിന്റെ കോളറിൽ പിടിച്ച് കോളേജ് ബിൽഡിങ്ങിലെ ചുവരിൽ ചേർത്ത് നിർത്തി അവന്റെ പോക്കറ്റിൽ നിന്നും താക്കോലെടുത്തു . അപ്പോഴേക്കും അവന്റെ മറ്റ് രണ്ട് കൂട്ടുകാർ എന്നെ തല്ലാനായി വന്നു. ഞാൻ ഒരുത്തന്റെ വലത്തെ കയ്യിൽ പിടിച്ച് തിരിച്ച് ഞെരിച്ചു .അവൻ വേദനിച്ച് വിളിക്കുന്നത് കണ്ടതും മറ്റവൻ ഒന്ന് പരുങ്ങി..

” കോളേജല്ലേ ….  നിങ്ങൾ തമാശ കാണിച്ചതെന്ന് ഞാൻ വിജാരിച്ചോളാം ഇതിന്റെ പേരിൽ ഇവളെ ശല്യം ചെയ്താൽ ഞാൻ ഒന്നുകൂടെ വരും . ഒരിക്കൽ മരിക്കാൻ തയ്യാറായി നടന്നവനാ ഞാൻ എന്നെക്കൊണ്ട് കൂടുതൽ ഒന്നും   ചെയ്യിപ്പിക്കരുത്. ”

ഞാനത്രയും പറഞ്ഞ് അവന്റെ കൈവിട്ടു . ബുള്ളറ്റിൽ കയറി സ്റ്റാർട്ടാക്കി .

” ലക്ഷ്മി കയറ് … ”

ലക്ഷ്മി വന്ന് ബുള്ളറ്റിൽ കയറിയതും ഞാൻ ബൈക്ക് ഒന്ന് റൈസ് ചെയ്ത് മുന്നോട്ടെടുത്തു. ഈ കോളേജിനകത്തെ പാവപ്പെട്ട പിള്ളേരെ പേടിപ്പിച്ച് മാത്രം ശീലമുള്ള അവന്മാർ എന്റെ അപ്പോഴത്തെ ദേഷ്യം കണ്ട് പേടിച്ച് നിൽകുകയാണ് . മറ്റ് കുറച്ച് വിദ്യാർത്ഥികൾ എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ദൂരത്ത് നിന്ന് നോക്കുന്നുണ്ട്. ഞാൻ ബൈക്ക് റോഡിലേക്ക് ഇറക്കി അത്യാവശ്യം നല്ല സ്പീഡിൽ പറപ്പിച്ചു. എന്തോ ലക്ഷ്മി കുറച്ച് കൂടി ശക്തിയായി ആണ്  തോളിൽ കൈ പിടിച്ചിരിക്കുന്നത്.

ഞാൻ ഒരു തട്ടുകടയ്ക്ക് മുന്നിൽ ബുള്ളറ്റ് നിർത്തി .

” ലക്ഷ്മി ഇറങ്ങ് .”

ഞാൻ ഇറങ്ങി നോക്കിയപ്പോഴാണ് പുള്ളിക്കാരി ഇത്രയും നേരം കരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായത് .

” ലക്ഷ്മീ താനെന്തിനാ കരയുന്നേ ….. കണ്ണുനീർ തുടയ്ക്ക് ആരെങ്കിലും കാണും . ”

” അത്  ഞാൻ കാരണമല്ലേ ഇന്ന് ……. ”

അവൾ ചുരിദാറിന്റെ ഷോൾ കൊണ്ട് കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു .

” ഇതു കൊള്ളാം … താനെന്ത് ചെയ്തെന്നാ … സത്യത്തിൽ തന്നോട് ഞാൻ നന്ദി പറയേണ്ടതാ … അന്നേ ഞാനവന് ഒന്ന് പൊട്ടിക്കണമെന്ന് വിജരിച്ചതാ പക്ഷെ അത്രിത്ര പെട്ടെന്ന് നടക്കുമെന്ന് പ്രതീക്ഷിച്ചില്ല. താങ്ക്സ് …… ”

ഞാനത് പറഞ്ഞപ്പോൾ അത്രയും നേരം കരഞ്ഞു കൊണ്ട് നിന്നവൾ നിന്ന് ചിരിക്കുകയാണ്.

” അവന് അല്ലെങ്കിലും ഒരടിയുടെ കുറവുണ്ടായിരുന്നു . ”

ലക്ഷ്മി അതും പറഞ്ഞ് നിന്ന് വീണ്ടും ചിരിക്കുകയാണ് .

” അത് കൊണ്ടല്ലേ ഞാൻ ഒന്ന് കൊടുത്തത്. താൻ വാ … ”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.