?പ്രാണസഖി ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 333

ലക്ഷ്മി പെട്ടെന്ന് തന്നെ ഞാനുമായി കമ്പനിയായി
അവൾ ഒരു വായാടി തന്നെയെന്ന് എനിക്ക് മനസ്സിലായി. എന്തോ അവളോടെ സംസാരിക്കുമ്പോൾ ഭയങ്കര സന്തോഷം ….

……….

വൈകിട്ട് ഞാനും വിനോദും കൂടെ ടി.വി കണ്ടിരിക്കുമ്പോൾ ആ തല വേദന എന്നെ വീണ്ടും വന്ന് മൂടി.

” ടാ ….. എന്തു പറ്റി ”

ഞാൻ തലയിൽ കൈ ശക്തമായി അമർത്തി പിടിച്ച് വച്ച് ഇരിക്കുന്നത് കണ്ട വിനോദ്  കാര്യം തിരക്കി…

” എടാ തല വേദനിക്കുന്നു പിന്നെ തലകറങ്ങുന്ന പോലെ …… ”

” നീ ആ കസേരയിൽ ചാരി ഇരിക്ക് ഞാൻ ദാ….. വരുന്നു. ”

വിനോദ് അതും പറഞ്ഞ് ഓടി അടുക്കളയിലേക്ക് പോയി. അല്പം കഴിഞ്ഞ് ഇന്നലത്തെപ്പോലെ കുപ്പിയും വെള്ളവുമായി വന്നു. അവൻ ഇന്നലത്തെ പോലെ ഗ്ലാസ്സിൽ ഒഴിച്ച് എനിക്ക് തന്നു ഞാനത് വാങ്ങി കുടിച്ചു.

” ഉം…………. ”

ലക്ഷ്മിയുടെ ഇരുത്തിയുള്ള മൂളല് കേട്ടപ്പോഴാണ് ഞങ്ങൾ മുൻവശത്തെ ഡോറിലേക്ക് നോക്കിയത്.

” അമ്മ രാവിലെ പറഞ്ഞത് മറന്നോ  …. ഇനി കുടിക്കരുത് എന്ന്. ”

ലക്ഷ്മി അതും പറഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി . അപ്പോഴാണ് തലവേദന കാരണം ചുവന്ന് കലങ്ങിയ കണ്ണുകളുമായി തലയിൽ കൈവച്ച് ഇരിക്കുകയാണ് ഞാനെന്ന് അവൾക്ക് മനസ്സിലായത് .

” എന്താ വിനോദേട്ട …….. ഹരിയേട്ടൻ ഇങ്ങനെ ഇരിക്കുന്നേ എന്തുപറ്റി ? ”

” അവന് തലവേദനയാ ….  ലക്ഷ്മീ ആൽക്കഹോളിക് അഡിക്ട് ആയിരുന്നു ഇവൻ . അതിൽ നിന്നും കര കയറുമ്പോ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടാ ഒരു മരുന്ന് കണക്കേ ഞാനിവന് ഡോസ് കുറച്ച് മദ്യം കൊടുക്കുന്നത്. അല്ലാതെ ഞാൻ അവനെ കുടിപ്പിക്കുന്നതല്ല. ”

” സോറി വിനോദേട്ടാ ..ഞാനറിഞ്ഞില്ല. ഹരിയേട്ടാ ഇപ്പൊ എങ്ങനെയുണ്ട്. ”

“കുഴപ്പമില്ല ലക്ഷ്മി കുറച്ച് നേരം കഴിയുമ്പോൾ ശരിയാകും. ”

ഞാനതും പറഞ്ഞ് കസേരയിൽ ചാരി ഇരുന്നു.

……………..

* നിന്റെ ജീവിതം മുന്നേ കുറിക്കപ്പെട്ട് കഴിഞ്ഞു ഹരീ.  നിനക്ക് കിട്ടേണ്ടതെങ്കിൽ കിട്ടും അത് എന്ത് തന്നെയായാലും . പക്ഷെ അതിന് മുൻപ് നീ വീണ്ടും സങ്കടകടലിൽ മുങ്ങും .*

ഒരു അശരീരി പോലെ എന്റെ ചെവികളിൽ മുഴങ്ങി കേട്ടു. മാസങ്ങൾക്ക് ശേഷം മറ്റൊരു സ്വപ്നം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.

ഞാൻ ഞെട്ടി ഉണർന്ന് കട്ടിലിൽ എണീറ്റ് ഇരുന്നു .

‘ എന്താണിത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല , എന്തിനാണ് ഇങ്ങനെ ഒരു സ്വപ്നം കണ്ടത്. എന്താണിത് അർത്ഥമാക്കുന്നത് . ‘

ഞാൻ എന്നോട് തന്നെ ചോദിച്ചു. പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല.

……….

” ഹരീ …… എടാ എണീക്ക് .”

19 Comments

  1. Veendum vayichu
    Thanks bro ?

  2. Superb!!!!

  3. Athra thavana e katha vayichu ennu anik polum ariyilla.athrakum sooooper❤️❤️ orupad ishtam.iniyum ithupolulla kathakal aayit varanam.all the best ???

  4. നല്ല കഥ അടിപൊളി ആയിട്ടുണ്ട്, നല്ല അവതരണം, ശെരിക്കും ഉള്ളില് തട്ടുന്ന രീതിയില് അവതരിപ്പിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു.
    തുടർന്നും പ്രതീക്ഷിക്കുന്നു…

    ♥️♥️

  5. Adutha part enni enna ?

  6. നല്ല story ബ്രോ ??

  7. ❤️❤️❤️

  8. ഖുറേഷി അബ്രഹാം

    നല്ലൊരു ലൗ സ്റ്റോറി, കഥ ഇഷ്ടപ്പെട്ടു. നഷ്ടപെടലുകളിൽ നിന്നും വീണ്ടും ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ്. അടിപൊളി
    ആയിരുന്നു.

    | QA |

    1. Thanks bro??????

    1. Thanks bro??????

  9. ❤️

  10. Thankyou for this wonderful story

    1. Thanks bro???

    1. Thanks bro❣️❣️

    1. Thanks bro❣️❣️❣️

Comments are closed.