⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

Laggege എടുത്ത് തിരിച്ചു മുകളിലേക്ക് കയറാൻ നിന്ന അവനോടായി സുഭദ്ര ചോദിച്ചു…

 

“ഇപ്പൊ വേണ്ട അമ്മ ശിവൂട്ടൻ ഉണരട്ടെ ഞങ്ങൾ ഒരുമിച്ചു കഴിച്ചോളാം…..

 

സുഭദ്രയെ നോക്കി അതും പറഞ്ഞു അവൻ മുകളിലേക്ക് കയറി…

 

“അനിയൻകുട്ടാ നിനക്ക് എന്താ പറയാൻ ഉള്ളത് മക്കൾ ഇങ്ങനെ തമ്മിൽ തല്ലുമ്പോ നോക്കി നിൽക്കുവാണോ ചെയ്യേണ്ടത്..

 

വിശ്വനെ ശകാരിച്ചുകൊണ്ട് ദാസൻ പറഞ്ഞു…

 

“അതിന് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലേട്ടാ, അവരെ നിലയ്ക്ക് നിർത്താൻ ശിവക്ക് മാത്രമേ പറ്റാറുള്ളു, അവരുടെ ഈ കാര്യത്തിൽ മാത്രമാണ് ഞങ്ങൾക്ക് വേദന…

 

ഒരു വരണ്ട പുഞ്ചിരിയോടെ വിശ്വൻ പറഞ്ഞു…..

 

“ഡി ഇതെന്താടി ഇങ്ങനെ ആദ്യം ഒരു ആങ്ങള വന്നു ആ ഹേമന്തിനെ എടുത്തിട്ടു അടിച്ചു, ഇപ്പൊ ഇതാ വേറെ ഒരു ആങ്ങള വന്നു ആദ്യം വന്നവനെ അടിച്ചു, ഇനി മൂന്നാമത്തവൻ എങ്ങനെ ആണോ എന്തോ.

 

രേഷ്മ സ്വപ്നയോടും, ചിത്തുവിനോടുമായി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു….

 

എന്നാൽ അവരിൽ ഒരാളുടെ ഉള്ളിൽ ആര്യൻ എന്ന വ്യക്തിയോടും പേരിനോടും പ്രണയം പൊട്ടിമുളച്ചിരുന്നു….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

ലക്ഷ്യമില്ലാതെ കാർ ഓടിക്കുകയായിരുന്നു അഭി, കാറിന്റെ വേഗതയിൽ നിന്നും അവന്റെ ഉള്ളിലെ ദേഷ്യം എത്രത്തോളം ആണെന്ന് മനസിലാവും,..

 

ആര്യനോടുള്ള ദേഷ്യത്തിൽ ആ ഗ്രാമവീഥികളിലൂടെ 100ന് മുകളിലായിരുന്നു കാർ ചീറിപ്പാഞ്ഞു പോകുന്നത്…

 

അവന്റെ മനസ്സ് കലുഷിതമായിരുന്നു ഒപ്പം ദേഷ്യവും, അവനെ ഏറെ വേദനിപ്പിച്ചത് ശിവ അവനെ അടിച്ചത് ആയിരുന്നു, ആര്യൻ കാരണം ആണ് അവൾ അടിച്ചത് എന്നതിൽ അവനു ആര്യനോട് നല്ല ദേഷ്യം തോന്നി.

 

അവൻ വണ്ടി നിർത്തിയത് ഒരു കുന്നിന് മുകളിൽ ആണ്, പുറത്ത് നല്ല വെയിൽ ആയിട്ടും അവൻ ഇറങ്ങി കാറിന്റെ ബൊണാറ്റിൽ ചാരി നിന്നു.പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് അത് കത്തിച്ചു.

 

മനസ്സ് ഒന്ന് ശാന്തം ആവുന്നത് വരെ അവൻ അത് തുടർന്നു..

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.