⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

അവിടെ സോഫയിൽ ഇരിക്കുന്ന അവൾ ഇത് വരെ കാണാത്ത രണ്ട് സ്ത്രീകളെയും അവരുടെ അടുത്തായി തന്നെ ഇരിക്കുന്ന രണ്ടുപുരുഷൻമാരെയും, പിന്നെ അവിടെ നിൽക്കുന്ന മൂന്ന് ചെറുപ്പക്കാരെയും രണ്ട് പെൺകുട്ടികളെയും എല്ലാം ചൂണ്ടി കാട്ടി സുലോചന പറഞ്ഞു.

 

“ആ രേവതി, സുമതി ഇതാണുട്ടോ എന്റെ മകൾ ശിവദക്ഷിണ.

 

വിശ്വൻ അവളെ പരിചയപെടുത്തികൊടുത്തു.

 

“മോൾക്ക് ഞങ്ങളെയൊന്നും അറിയില്ലായിരിക്കും അല്ലെ, ഞാനാണ് മോളുടെ മൂത്ത അപ്പച്ചി ഇത് എന്റെ ഭർത്താവ് രാഘവൻ പിന്നെ ഇത് മക്കളാണ് രോഹിത്, രാഹുൽ, രേഷ്മ

 

അവിടെ ഇരുന്നതിൽ ഒരു സ്ത്രീ എഴുന്നേറ്റ് ശിവയ്ക്ക് അരികിലേക്ക് നടന്നു വന്നുകൊണ്ട് പറഞ്ഞു.

 

“ഞാൻ സുമതി ഇത് എന്റെ ഭർത്താവ് വിജയൻ, ഇത് മക്കൾ സ്വപ്ന, സ്വരൂപ്‌.

 

മറ്റേ സ്ത്രിയും അവൾക്ക് അരികിലേക്ക് വന്നു പറഞ്ഞു.

 

അവൾ അവരെയെല്ലാം നോക്കി നിറഞ്ഞ മനസ്സോടെ ഒന്ന് പുഞ്ചിരിച്ചു, അവർ തിരിച്ചു അവളെ നോക്കി പുഞ്ചിരിച്ചു.

 

 

മുതിർന്നവർ അവിടെ പിന്നെ പല കാര്യങ്ങളും സംസാരിക്കാൻ തുടങ്ങിയതും ശിവ ചിത്തുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി,.

അവർ രണ്ട് പേരും വരാന്തയിൽ തൂണിന് സൈഡിലായി നിന്നു.

 

“ഹലോ ശിവദക്ഷിണ

 

ആരോ വിളിക്കുന്ന കേട്ട് തിരിഞ്ഞു നോക്കിയ ശിവയും ചിത്തുവും കണ്ടത് അവർക്ക് അടുത്ത് നിൽക്കുന്ന രേഷ്മയെയും സ്വപ്നയെയും ആണ്.

 

“ഹായ്

 

“നമ്മൾ പരിചയപെട്ടില്ലലോ ഞാൻ രേഷ്മ ഇത് സ്വപ്ന

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.