⚒️Àñ Angel And Her Devil Brothers⚒️ 1 [🔥DEVIL NEW BORN] 1050

Views : 244276

ജഗതീഷ് എന്നാ പേര് കേട്ടതും അവളുടെ മനസ്സിലേക്ക് ഒരു മുഖം കടന്ന് വന്നു എന്നാൽ ഒരിക്കലും താൻ ഉദ്ദേശിച്ച വ്യക്തി ആവില്ല എന്ന് അവൾ സ്വയം കരുതി.

എല്ലാം കേട്ട് കഴിഞ്ഞ സുഭദ്ര വിശ്വന്റെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി, തന്റെ കുഞ്ഞുങ്ങളോട് തോന്നിയ അതെ വാത്സല്യവും സ്നേഹവും അവൾക്ക് ആ കുഞ്ഞിനോടും തോന്നി.

“ഏട്ടാ നമുക്ക് വളർത്തിയാലോ ഏട്ടാ ഇവളെ നമ്മുടെ മക്കളുടെ കൂടെ നമ്മുടെ മകളായിട്ട്.

“നീ എന്തൊക്കെയാ സുഭദ്രേ ഈ പറയുന്നേ, ഇതൊക്കെ നടക്കുന്ന കാര്യം ആണോ ഈ കുഞ്ഞിന് മറ്റു അവകാശികൾ ഉള്ളതല്ലേ,,

“ആര് ഏട്ടാ ആരും ഇല്ല കുഞ്ഞിനെ തന്നപ്പോൾ അയാൾ പറഞ്ഞത് അല്ലെ നമ്മുടെ മകളായി നോക്കിക്കോളാൻ, ആരും വരില്ല അവകാശവും പറഞ്ഞു നമുക്ക് വളർത്താം ഏട്ടാ.ഏട്ടനും ആഗ്രഹം ഇല്ലേ ഒരു പെൺകുട്ടിയുടെ അച്ഛനാവാൻ.

ഒരു അപേക്ഷയോടെ സുഭദ്ര വിശ്വനോട് പറഞ്ഞു.

“ശരിയാണ് ജഗദീഷ് പറഞ്ഞതാണ് സ്വന്തം മകളായി വളർത്താൻ, ആരും വരില്ല ആരും അറിയാനും പോവുന്നില്ല,.

ഒരു നിമിഷം കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി വിശ്വൻ മനസ്സിൽ ചിന്തിച്ചു,

“ശരി സുഭദ്രേ നമുക്ക് വളർത്താം നമ്മുടെ മകളായി തന്നെ, പക്ഷെ എപ്പോഴെങ്കിലും അവകാശം പറഞ്ഞു ആരെങ്കിലും വന്നാലോ

അതിന് മറുപടിയായി സുഭദ്ര ഒന്ന് ചിരിച്ചു.

“അവകാശം പറഞ്ഞയാലും കൊല്ലാനായാലും വരുന്നവരുടെ ഇടയിൽ നിന്ന് ഇവളെ സംരക്ഷിക്കാൻ 3 സഹോദരങ്ങൾ ഇവൾക്കില്ലേ അവർ നോക്കിക്കോളും,ആർക്കും വിട്ട് കൊടുക്കാതെ പൊതിഞ്ഞു പിടിച്ചോളും 🔥

സുഭദ്ര അത് പറഞ്ഞപ്പോൾ വിശ്വന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

വിശ്വൻ സുഭദ്രയുടെ അടുത്തായി കിടക്കുന്ന തന്റെ മൂന്ന് മക്കളെ നോക്കി,.

“അതെ അവർ ഉണ്ട് സംരക്ഷിക്കാനും, സംഹരിക്കാനും 🔥.

അയാൾ മനസ്സിൽ പറഞ്ഞു.

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

23 വർഷങ്ങൾക്ക് ശേഷം

 

“ശിവ ടി പെണ്ണെ അടങ്ങി ഇരിക്കടി അവിടെ ഈശ്വരാ ഈ പെണ്ണ് ഇതെന്തൊക്കെയാ ഈ കാണിക്കുന്നത്.

 

“ഓ എന്റെ പൊന്നമ്മേ ഞാൻ കുറച്ച് ശുദ്ധ വായു ശ്വസിച്ചോട്ടെ, ഇത്രയും കാലം സിറ്റിയിലെ പൊട്ടും പൊടിയും ഒക്കെ ശ്വസിച്ചു നടന്നതല്ലേ, ആദ്യമായി അല്ലെ ഗ്രാമത്തിന്റെ ഭംഗിയും ഒക്കെ കാണുന്നത് എന്നെ disturb ചെയ്യാതെ ഇരുന്നേ,.

 

“നീ ശുദ്ധവായു ശ്വസിക്കുവോ എന്താന്ന് വെച്ചാൽ ചെയ്തോ അതിന് നീ എന്തിനാ തല പുറത്തേക്ക് ഇട്ട് ഇരിക്കുന്നെ.

Recent Stories

The Author

🔥DEVIL NEW BORN

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️🔥

  4. തൃലോക്

    പൊന്നു മോനെ 😳😳😳

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part 👌❣️❣️❤

  6. നീലത്താമര

    👌😍
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com