⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

ആ സമയം കൊണ്ട് അഭി നിലത്ത് നിന്ന് എഴുന്നേറ്റു ആര്യന്റെ തല നോക്കി ചവിട്ടാൻ നോക്കിയതും, ആര്യൻ അതിൽ പിടിച്ചു കറങ്ങി അഭിയുടെ നെഞ്ചിലേക്ക് ചവിട്ടി, അഭി തെറിച്ചു അവിടെ ഉള്ള ചെടി ചട്ടിയുടെ മുകളിലേക്ക് വീണു..

 

 

ഈ സമയം എല്ലാവരും എന്ത് ചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിൽക്കുവായിരുന്നു…

 

“വിശ്വാ എന്താടാ ഇത് ഇവരാന്തിനാ ഇങ്ങനെ തമ്മിൽ തല്ലുന്നെ, അവരോട് നിർത്താൻ പറ

 

അച്യുതൻ വിശ്വനോട് അലറികൊണ്ട് പറഞ്ഞു..

 

“ഇല്ല അച്ഛാ ഞാൻ പറഞ്ഞാലൊന്നും അവർ കേൾക്കില്ല…

 

“എന്താടാ നീ പറയുന്നത് നിന്റെ മക്കളല്ലേ അവിടെ തമ്മിൽ തല്ലുന്നേ നീ എന്നിട്ട് ഇവിടെ നോക്കി നിൽക്കുവാണോ

 

ദാസൻ ആയിരുന്നു ചോദിച്ചത്……

 

“ഞാൻ പറഞ്ഞാലൊന്നും അവർ കേൾക്കില്ല ഏട്ടാ അവർ തമ്മിൽ തല്ലുന്നത് അവൾക്ക് വേണ്ടിയാ……

 

അഭിയേയും ആര്യനെയും തന്നെ നോക്കി നിന്ന് കണ്ണുനീർ വാർക്കുന്ന ശിവയെ നോക്കി വിശ്വൻ പറഞ്ഞു……

 

ആര്യനെ കണ്ടതിന്റെ സന്തോഷം എല്ലാം ഒറ്റ നിമിഷം കൊണ്ട് അവളുടെ ഉള്ളിൽ നിന്ന് പോയിരുന്നു, തന്റെ രണ്ട് സഹോദരങ്ങളും തമ്മിൽ തല്ലുന്നത് കണ്ട് നിൽക്കാനുള്ള ശക്തി അവൾക്ക് ഇല്ലായിരുന്നു,അതിനേക്കാൾ ഉപരി അവൾക്ക് വേണ്ടിയാണല്ലോ അവർ തമ്മിൽ തല്ലുന്നത് എന്ന് ഉള്ളതും അവളെ വേദനിപ്പിച്ചു…

 

വീണുകിടക്കുന്ന അഭിയുടെ അടുത്തേക്ക് ആര്യൻ ഓടിവന്നതും അഭി ചാടി എഴുന്നേറ്റ് ആ ചെടി ചട്ടി എടുത്ത് ആര്യന്റെ മുഖത്തേക്ക് അടിച്ചു അതിന് ഒപ്പം തന്നെ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി, ആര്യൻ തെറിച്ചു നിലത്തേക്ക് വീണു…….

 

“നിർത്ത് നിർത്താൻ…………………

 

അലറിക്കൊണ്ടുള്ള ശിവയുടെ ശബ്ദം ആണ് പരസ്പരം തമ്മിൽ തല്ലാനായി വീണ്ടും നിന്ന ആര്യനെയും അഭിയേയും അതിൽ നിന്ന് പിൻതിരിപ്പിച്ചത്.

 

ശിവ അവർ രണ്ടുപേരുടെ അടുത്തേക്ക് നടന്നു വന്നു ആദ്യം ആര്യന്റെ കവിളിനിട്ട് ഒന്ന് പൊട്ടിച്ചു, പിന്നീട് അഭിക്കും കൊടുത്തു ഒന്ന്….

 

“പൊക്കോ എനിക്ക് കാണണ്ട നിങ്ങളെ, എന്തിനാ എപ്പോഴും ഇങ്ങനെ അടികൂടി നടക്കുന്നെ, എനിക്ക് മതിയായി നിങ്ങളുടെ ഈ തല്ലും വഴക്കും എല്ലാം കണ്ട്,എനിക്ക് വേണ്ടി എന്ന് പറഞ്ഞല്ലേ നിങ്ങൾ തമ്മിൽ തല്ലുന്നേ, ഇനി ഇത്പോലെ ഉണ്ടായാൽ ഉറപ്പായിട്ടും ഞാൻ മറിച്ചുകളയും….

 

രണ്ടുപേരെയും നോക്കി വാശിയോടെ കൈകൾ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.

 

“ഡി എന്താടി പുല്ലേ നീ പറഞ്ഞെ, മരിച്ചുകളയും എന്നോ എന്ത് ധൈര്യത്തിലാടി നീ അങ്ങനെ പറഞ്ഞത്….

 

അവളെ പിടിച്ചുകുലുക്കികൊണ്ട് ദേഷ്യത്തോടെ ആര്യൻ ചോദിച്ചു..

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.