⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

ശിവയ്ക്ക് ആ നിമിഷം സന്തോഷം തോന്നി..

 

സുഭദ്രയുടെയും വിശ്വന്റെയും ഉള്ളിൽ ആ നിമിഷം ഭയം ആണ് തോന്നിയത്

 

എന്നാൽ അഭി ദേഷ്യംകൊണ്ട് മുഷ്ടി ചുരുട്ടിപിടിച്ചു നില്കുവായിരുന്നു, ഏത് നിമിഷവും പൊട്ടിതെറിക്കാവുന്ന ഒരു അഗ്നിപാർവ്വതം ആയിരുന്നു അവൻ……

 

സുഭദ്ര ഭയത്തോടെ വിശ്വന്റെ കയ്യിൽ കോർത്ത് പിടിച്ചു….

 

അയാൾക്കും എന്ത് ചെയ്യണം എന്ന് ഒരു വ്യക്തതയും ഇല്ലായിരുന്നു, അവന്റെ വരവ് എല്ലാം അറിഞ്ഞിട്ടാണെന്ന് അയാൾക്ക് വ്യക്തമായി,..

 

ആരാണെന്ന് ചോദിക്കാൻ മുന്നോട്ട് പോകാൻ നിന്ന രോഹിതിനെ വിശ്വൻ തടഞ്ഞു.

 

“വേണ്ട അത് എന്റെ മകനാണ് ആര്യൻ ?

 

വിശ്വൻ അത് പറഞ്ഞ നിമിഷം തന്നെ ആര്യൻ തല ഉയർത്തി മുന്നിലേക്ക് നോക്കി,.

 

ചുറ്റും ഉള്ളവർ അതിശയത്തോടെ അഭിയേയും ആര്യനെയും മാറി മാറി നോക്കി,

 

എന്നാൽ ആര്യനും അഭിയും പരസ്പരം കണ്ണുകൾ കോർത്ത് നിൽക്കുകയായിരുന്നു, രണ്ടാളുടെയും ഭാവം ദേഷ്യം മാത്രം,…

 

ആര്യൻ കണ്ണുകൾ പിൻവലിച്ചു അടുത്ത് നിൽക്കുന്ന ശിവയെ നോക്കി, അവളുടെ ഇടുങ്ങിയ കണ്ണും വരണ്ട മുഖവും കാലിലെ കെട്ടും എല്ലാം കണ്ടതും അവന്റെ ഉള്ളിൽ വേദന തോന്നി എന്നാൽ അതിനേക്കാൾ ഏറെ ദേഷ്യവും,,,, അവന്റെ കണ്ണുകൾ രക്തവർണം ആയി.. പേശികൾ വലിഞ്ഞു മുറുകി….

 

പെട്ടന്ന് ചാടി എഴുന്നേറ്റ ആര്യൻ അഭിക്ക് നേരെ പാഞ്ഞു, അഭിയും അവനു നേരെ ഓടി.

 

ആരും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി, സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,.

 

“അഭി വേണ്ടെടാ

 

സുഭദ്ര കരഞ്ഞുകൊണ്ട് വിളിച്ചുപറഞ്ഞു, വിശ്വനും ഒന്നും കാണാൻ കഴിയാതെ മുഖം തിരിച്ചു…..

 

 

ആര്യന്റെ അടുത്ത് എത്തിയ അഭി അവനു മേരെ തന്റെ വലതുകൈ വീശിയതും, ആര്യൻ അതിൽ പിടിത്തമിട്ട് അഭിയെ വലിച്ചു നിലത്തേക്കെറിഞ്ഞു.

 

നിലത്തേക്ക് വീണ അഭിയുടെ വയറിലേക്ക് ആര്യൻ ചവിട്ടാൻ നോക്കിയതും അഭി അവന്റെ കാലിൽ പിടുത്തമിട്ട് വലിച്ചിട്ടു..

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.