എന്റെ ചെക്കൻ 3 [ഭ്രാന്തൻ] 195

Views : 9039

എന്റെ ചെക്കൻ 3

Author :ഭ്രാന്തൻ

 

കണ്ണ് നിറഞ്ഞു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. പ്രഥമചടങ്ങുകൾക്ക് ശേഷം തിരുമേനി അജുന്റെ കയ്യിലേക്ക് താലിയെടുത്ത് കൊടുത്തു. കണ്ണ് നിറയുന്നത് ആരെയും കാണിക്കാതിരിക്കാനോ എന്തോ എന്നറിയില്ല. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു. അവന്റെ വധുവായി ഞാൻ മാറിക്കഴിഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നു. ആഹ് താലി എന്റെ കഴുത്തിൽ വീണു. ഞാൻ അജുന്റെ ഭാര്യയായിരിക്കുന്നു…..

 

 

തുടരുക…

 

അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞിരിക്കുന്നു. പ്രതീക്ഷിക്കാത്ത പലതുമാണ് നടന്നത്. പക്ഷെ ഒന്നുണ്ട്, എല്ലാരുടെയും മുഖത്ത് ഒരു സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ട്. പ്രത്യേകിച്ച് അച്ഛന്റെ.ആഹ് ഒരു കാര്യത്തിൽ സന്തോഷം മാത്രേയുള്ളു. എന്നാലും ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ അല്ലേ നടന്നെ. പൊരുത്തപ്പെടാൻ പറ്റുന്നില്ല. ജയേട്ടൻ അജുനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണേൽ അത്ര നല്ലതൊന്നും അല്ല താനും. അജുവും ഇത് പോലെയൊക്കെ ആണെന്നല്ലേ ജയേട്ടൻ പറഞ്ഞെ.എന്താച്ചാലും നോക്കാം.. ഇനി ഞാനുമുണ്ടല്ലോ..

ഓരോരുത്തരായി പോയി തുടങ്ങി. ഇത്രയും കാലം ഒരിക്കെ പോലും മാറി നിൽക്കേണ്ടി വന്നിട്ടില്ലാത്ത ന്റെ വീട്ടീന്ന് വേറൊരു വീട്ടിലേക്ക് പോവുന്നതിനെ കുറിച്ച് ആലോചിക്കാനെ വയ്യ. ജയേട്ടൻ പറഞ്ഞു വീടിനെക്കുറിച്ചൊക്കെ അറിയാമെങ്കിലും സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപോവുക ന്ന് പറയുന്നത് എല്ലാ പെൺകുട്ടികൾക്കും ഒരിക്കൽ എങ്കിലും അനുഭവിക്കേണ്ടി വരുന്നുണ്ടല്ലോ. പഴഞ്ചൻ ആചാരങ്ങളുടെ മറ്റൊരു വശം.

അജു എന്നെ ശ്രദ്ധിക്കുന്നു പോലും ഇല്ല. അവനും എന്നെ പോലെ തന്നെ ആവൂല്ലോ. പ്രതീക്ഷിക്കാതെ വന്നുപോയ കാര്യങ്ങൾ അല്ലേ ഇതെല്ലാം. കൂടെ നിൽക്കുന്നുണ്ടേലും ആള് ഇവിടൊന്നും അല്ലാത്തപോലെ.

ഇവിടുന്നിറങ്ങേണ്ട സമയം ആയിരിക്കുന്നു. ഇപോ ഇറങ്ങിയാലേ വൈകീട്ട് അവിടെ എത്തൂ. പ്രശ്നങ്ങൾ ആയത് കൊണ്ട് reception ഏല്ലാം ആദ്യേ ക്യാൻസൽ ചെയ്തിട്ടുണ്ടെന്ന് ആരോ പറഞ്ഞു. എനിക്കും അത് നന്നായെന്ന് തോന്നി. പലരുടേം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരില്ലല്ലോ. Reception ഉം മറ്റു പ്രോഗ്രാമുകളും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇവിടുന്ന് എല്ലാരും അങ്ങോട്ട് വന്നേനെ. ഇനിയിപ്പോ അതും ഉണ്ടാവില്ല. കല്യാണം കഴിഞ്ഞു നാലാം നാൾ പെണ്ണിന്റെ വീട്ടിലേക്ക് പോവുന്ന ഒരു ചടങ്ങുണ്ട്. അമ്മായിയും അങ്ങനെ പറയുന്ന കേട്ടു നേരത്തെ.

അങ്ങനെ അച്ഛന്റേം അമ്മേടേം അനുഗ്രഹം വാങ്ങി എന്റെ കൈ പിടിച്ചു അജു വീട്ടിൽ നിന്ന് ഇറങ്ങി. ഞാൻ കരഞ്ഞുപോയി. എല്ലാർക്കും തോന്നും എന്തിനാ പെൺകുട്ടികൾ ഈ സമയത്ത് ഇങ്ങനെ കരയുന്നെ ന്ന്. പക്ഷെ അത് അനുഭവിച്ചവർക്കേ മനസിലാവൂ ഈ സമയത്തെ വേദന.

കാർ ൽ കേറിയതേ ഓർമ്മയുള്ളൂ. ഒന്ന് കണ്ണടച്ചു ഇരുന്നു. ഇവിടെ എത്തിയപ്പോഴാ അറിഞ്ഞേ, സമയം വളരെ പെട്ടെന്ന് പോയെന്ന്.

വലിയൊരു കൊട്ടാരം പോലെയുള്ള വീട്. ഈ 4 പേർക്ക് വേണ്ടി ഇത്രയും വലിയ വീടെന്തിനാണെന്ന് ഞാൻ ആലോചിക്കാതെയിരുന്നില്ല. മുന്നിലെ കാറിൽ നിന്ന് അമ്മായിയും അമ്മാവനും ഇറങ്ങി. അമ്മായി വേഗം വേഗം അകത്തേക്ക് കയറിപ്പോയി ഒരു വിളക്കുമായി ഇറങ്ങിവരുമ്പോഴാണ് ഞാൻ കാറിൽ നിന്ന് ഇറങ്ങുന്നത്. മറ്റൊരു വശത്തൂടെ അജുവും ഇറങ്ങി.

അജു വന്നു എന്റെ കൈ ചേർത്തു പിടിച്ചു. ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. നേരത്തെ പോലെ തന്നെ എന്നെ ശ്രദ്ധിക്കുന്ന പോലും ഇല്ല. ഞങ്ങൾ ഇരുവരും അവരുട അനുഗ്രം വാങ്ങി. അമ്മായി എന്റെ കയ്യിലേക്ക് വിളക്കെടുത്തു തന്നു. ഞാൻ വലതുകാൽ വെച്ച് തറവാടിന്റെ അകത്തേക്ക് പ്രവേശിച്ചു.

ഇവിടെ മാമനും അമ്മായിയും മക്കൾ 2 പേരും മാത്രം ആണ് താമസം. അമ്മാവന്റെ 2 അനിയത്തിമാർ കുറച്ചു ദൂരെ വെവ്വേറെ ആണ് താമസം എന്ന് അമ്മായി പറഞ്ഞു. അവര് നാളേ വരും ത്രെ. അമ്മായി എന്നെ മുകളിൽ ഒരു മുറിയിലേക്ക് കൊണ്ടുപോയി. കുളിച്ചു റെഡി ആയി വരാൻ പറഞ്ഞിട്ട് അമ്മായി താഴേക്ക് പോവേം ചെയ്തു. അജു ഇപ്പൊ വരുമെന്ന് പറഞ്ഞിട്ടാ അമ്മായി പോയെ. പറഞ്ഞു തീർന്നില്ല ദേ ചെക്കൻ വന്നു.അവൻ ഇവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു ഫോണിൽ കളിക്കുന്നുണ്ട്. ഞാൻ കുളിക്കാനായി കേറി.

Recent Stories

The Author

ഭ്രാന്തൻ

13 Comments

  1. 🇭 🇦 🇷 🇱 🇾 

    💕

  2. ഇതിൻ്റെ previous parts ഒന്നും കിട്ടുന്നില്ലല്ലോ

  3. മണവാളൻ

    ഹലോ ഭ്രാന്തൻ , ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്താഗതി ഒന്നും വേണ്ട , കഥ നന്നായിട്ടുണ്ട് .
    ക്ലീഷേ എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു “”നമ്മുടെ ജീവിതമേ ഒരു ക്ലീശേ അല്ലേ…”” . പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക.

    We stay with you bro , continue

    സ്നേഹത്തോടെ
    മണവാളൻ ❤️

  4. ❤️❤️❤️

  5. Good bro. Please Continue….

  6. Kadha powli page koottiyall kollarunnu…😊

  7. Kollam😍❤️😍😍😍

    1. ബാക്കി evide

  8. Nerathae vayikkan vittupoyi.klishae sambhavagal thannae.kuzhappamilla.keep going.im interested

  9. ഇത്തിരി പൂവ്‌

    പേജു കുറവാണെന്ന കുറവ് മാത്രമേ ഉള്ളൂ 🤗🤗🤗🤗♥️♥️♥️♥️♥️♥️♥️♥️💞💞💞💞👏

  10. Super

  11. കൊള്ളാം ❤️👍

  12. Interesting aann✌️✌️✌️ nxt partinnu aayiii waitingggg🖤🖤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com