⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“അതേല്ലോ അവരുടെ അടുത്ത് ഉള്ളത് ആ ഹേമന്ത്‌ അല്ലെ അവൻ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കികാണും നിങ്ങൾ വാ…….

 

അതും പറഞ്ഞു രോഹിത് മുന്നിൽ ഓടി പിറകെയായി സ്വരൂപും, രാഹുലും, കൈലാസും,…

 

 

“ആഹാ നീ ഒരു ചരക്ക് ആണല്ലോടി

 

വീണപ്പോൾ ദാവണിക്ക് ഇടയിലൂടെ ദൃശ്യമായ അവളുടെ അണിവായർ നോക്കി ചുണ്ടുകടിച്ചു കൊണ്ട് ഹേമന്ത് പറഞ്ഞു.

 

“ശിവ ശിവാ, ശിവേച്ചി …….

 

സ്വപ്നയും, രേഷ്മയും, നിത്തുവും അവന്റെ കൂട്ടുകാരുടെ ഇടയിൽ നിന്ന് രക്ഷപെടാൻ ആവാതെ അവളെ വിളിച്ചു കരഞ്ഞു……

 

ഹേമന്ത് കൈ ഉയർത്തി അവളുടെ ദാവണിതുമ്പ് എടുത്ത് മാറ്റാൻ പോയതും, ശക്തമായി എന്തോ രണ്ട് ചെവിക്കും വന്നിടിച്ചതായി അവനു തോന്നി, തലയാകെ കറങ്ങുന്നത് പോലെ, ചെവിയിൽ നിന്ന് ഒരു മൂളൽ മാത്രം,…

 

എങ്ങനെ ഒക്കെയോ തിരിഞ്ഞു നോക്കിയ അവൻ കണ്ടത് ചുവന്നു കലങ്ങിയ കണ്ണുകളുമായി, ഒരു ചെകുത്താന്റെ രൂപത്തിൽ നിൽക്കുന്ന ഒരു യുവാവിനെ ആണ്, അതും കണ്ണ് ക്ലിയറായി കാണാത്തതിനാൽ ഒന്നും രണ്ടും ആയാണ് അവൻ കണ്ടത്, എങ്ങനെ ഒക്കെയോ അവനു നേരെ ഹേമന്ത് കൈ ഉയർത്തിയതും, ആ യുവാവ് ഹേമന്തിന്റെ നെഞ്ച് നോക്കി ആഞ്ഞു ചവിട്ടി. അപ്പൊ തന്നെ ഹേമന്ത് കുറച്ചു ദൂരേക്ക് തെറിച്ചു വീണു….

 

ആ യുവാവ് നിലത്ത് കിടക്കുന്ന ശിവയുടെ അടുത്തേക്ക് ഇരുന്ന് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു, അഴിഞ്ഞു വീഴാറായ അവളുടെ ദാവണി അവൻ അവൾക്ക് ഉടുപ്പിച്ചുകൊടുത്തു.

 

ശിവയ്ക്ക് കാലിൽ അവൻ ചവിട്ടി പിടിച്ചതിനാൽ നല്ല വേദന ഉണ്ടായിരുന്നു നിൽക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല, അവൻ അവളെ താങ്ങി പിടിച്ചു അവിടെ ഉള്ള ആല്മരത്തിന്റെ അടുത്തേക്ക് നടന്നു, അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.

 

അവൻ അവളെ ആല്മരത്തിന്റെ സൈഡിലായി ഇരുത്തി, അവളുടെ അടികൊണ്ട കവിളിൽ തൊട്ടതും അവൾക്ക് വേദന അനുഭവപ്പെട്ടു.

 

അപ്പോഴേക്കും ഹേമന്തിന്റെ കൂട്ടുകാർ വീണുകിടക്കുന്ന അവന്റടുത്തേക്ക് പോയിരുന്നു,.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.