“ഹോ എന്റെ പൊന്നുമോൾ ഇപ്പോഴെങ്കിലും അതൊന്ന് ചോദിച്ചല്ലോ
അവളെ കളിയാക്കികൊണ്ട് വിശ്വൻ പറഞ്ഞു
“ദേ അപ്പേ എന്നെ കളിയാക്കാതെ പറയുന്നുണ്ടോ
കുറച്ച് ദേഷ്യത്തോടെ ശിവ പറഞ്ഞു.
“ഹ്മ്മ് ശരി പറയാം,കൃഷ്ണപുരം ഗ്രാമത്തിലെ പേരുകേട്ട തറവാട് ആണ് കിഴക്കേടത്ത് അവിടത്തെ കാരണവർ അച്യുതമേനോൻ ഭാര്യ സുലോചന, അതായത് നിന്റെ മുത്തശ്ശനും മുത്തശ്ശിയും, അവർക്ക് ഞാനടക്കം 4 മക്കൾ ആണ് മൂത്തത് ശിവദാസമേനോൻ എന്നാ എന്റെ ഏട്ടൻ രണ്ടാമത്തേത് വിശ്വനാഥമേനോൻ എന്നാ ഞാൻ പിന്നെ എനിക്ക് താഴെ രണ്ട് പെൺകുട്ടികൾ ആണ് രേവതിയും, സുമതിയും നിന്റെ അപ്പച്ചിമാർ.
“അവരൊക്കെ തറവാട്ടിൽ തന്നെ ആണോ താമസം അവരുടെ കുടുംബം ഒക്കെ.
ശിവ ചോദിച്ചു
“അതൊന്നും അറിയില്ല മോളെ ഞാൻ അവിടുന്ന് പോന്നിട്ടുണ്ട് ഇപ്പൊ 25 വർഷം ആയില്ലേ,ശിവേട്ടന്റെ വിവാഹം കഴിഞ്ഞത് ആയിരുന്നു ഏട്ടത്തി ഗിരിജ അവരും മക്കളും ഒക്കെ അവിടുണ്ടാവും ആയിരിക്കും.
ഇത്രയും പറഞ്ഞു വിശ്വൻ ശിവയെ നോക്കുമ്പോൾ അവൾ എന്തോ ആലോചനയിൽ ആയിരുന്നു.
“നീ എന്താ മോളെ ആലോചിക്കുന്നത്?
“അത് പിന്നെ അപ്പ 25 വർഷത്തിന് ശേഷം അച്ഛനെ തേടി കണ്ടുപിടിച്ചു തിരിച്ചു വരുത്തിച്ചത് എന്തിനായിരിക്കും എന്ന് ആലോചിച്ചതാ, അവരുടെ ദേഷ്യം ഒക്കെ മാറീട്ടുണ്ടാവുമോ?
“ഇത്രയും വർഷം ആയില്ലേ മോളെ ഇപ്പൊ അതൊക്കെ മാറീട്ട് ഉണ്ടാവും അത് കൊണ്ടാണല്ലോ മുത്തശ്ശൻ നേരിട്ട് എന്നെ വിളിച്ചു കുടുംബമായി വരണം എന്ന് പറഞ്ഞത്.
അതും പറഞ്ഞു വിശ്വൻ സീറ്റിലേക്ക് ഒന്നുകൂടി ചാർന്നിരുന്നു കണ്ണുകൾ അടച്ചു.
അപ്പോഴും ശിവ എന്തോ ആലോചനയിൽ ആയിരുന്നു, പെട്ടന്ന് എന്തോ ക്ഷീണം തോന്നിയതിനാൽ അവൾ സുഭദ്രയുടെ തോളിലേക്ക് തലചായ്ച്ചു കണ്ണുകൾ അടച്ചുകിടന്നു, സുഭദ്ര വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി കൊടുത്തു.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???