⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052

“നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് എല്ലാ കാര്യത്തിനും ഇങ്ങനെ അനാവശ്യമായി ദേഷ്യപ്പെടരുതെന്ന് ഇന്ന് നീ അപ്പേനോട് എന്തൊക്കെയാ പറഞ്ഞത്,അപ്പയ്ക്ക് എത്ര വിഷമം ആയിട്ടുണ്ടാവും……

 

എന്നാൽ അവൻ അവർ പറയുന്നതൊന്നും കേൾക്കാതെ അലഷ്യമായി നിന്നു,..

 

“അഭി നിന്നോടാ ഞാൻ സംസാരിക്കുന്നത്,…

 

സുഭദ്ര കുറച്ചു ദേഷ്യത്തിൽ അവനോട് ചോദിച്ചു.

 

“എന്നും എപ്പോഴും എനിക്ക് ശരി എന്ന് തോന്നുന്നതെ ഞാൻ ചെയ്തിട്ടുള്ളു, ഇന്ന് ഞാൻ അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ല, എന്റെ പെങ്ങളെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ് അത് ഞാൻ ചെയ്യുന്നു, അമ്മയ്ക്ക് നിർബന്ധം ആണെങ്കിൽ ഞാൻ അപ്പയോട് sorry പറഞ്ഞോളാം.

 

അത്രയും പറഞ്ഞു അവൻ റൂമിൽ നിന്ന് ഇറങ്ങി പോയി…

 

അവൻ പോകുന്നതും നോക്കി ആ അമ്മ കണ്ണുനീർ വാർത്തു…

 

“സുഭദ്രേ എന്താ ഇതൊക്കെ അവനെന്താ ഇത്രയും ദേഷ്യം….

 

സുഭദ്രയുടെ തോളിൽ തട്ടി ഗിരിജ ചോദിച്ചു

 

“അറിയില്ല ഏട്ടത്തി എന്റെ 3 ആൺമക്കളുടെയും സ്വഭാവം ഇത് വരെ മനസ്സിലാക്കാൻ എനിക്ക് പറ്റിട്ടില്ല, വിശ്വേട്ടനും അതെ, എന്തിനും ഏതിനും ദേഷ്യം, അവരാകെ സ്നേഹത്തോടെ സംസാരിക്കുന്നത് ശിവയോട് മാത്രാ, അവരെ ശിവയോളം മനസ്സിലാക്കിയവരും ആരും ഇല്ല….

 

സുഭദ്ര ഒരു നെടുവീർപ്പോടെ പറഞ്ഞു…..

 

 

വിശ്വനും, ദാസനും, അച്യുതനും, ബാക്കി യുവാക്കൾ മുഴുവൻ ഹാളിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അഭി താഴേക്ക് വന്നത്..

 

“അപ്പേ

 

അവൻ വിളിച്ചതും വിശ്വൻ അവനെ നോക്കി

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.