“ജഗദീഷ് താൻ എന്താടോ ഈ നേരത്ത് എന്താടോ പറ്റിയത് രക്തം ഒകെ വരുന്നു.
ജഗദീഷിനെ നോക്കി കുറച്ച് ആധിയോടെ വിശ്വൻ ചോദിച്ചു.
“സംസാരിച്ചു നിൽക്കാൻ സമയം ഇല്ല വിശ്വ എന്റെ സീതയെ അവർ കൊന്നു എന്നെയും കുഞ്ഞിനേയും അവർ കൊല്ലും എന്റെ കുഞ്ഞിനെ എനിക്ക് രക്ഷിക്കണം.
“ജഗതീഷ് താൻ എന്തൊക്കെയാടോ ഈ പറയുന്നത്, കൊല്ലാനോ ആര്, താൻ നിൽക്ക് ഞാൻ പോലീസിനെ വിളിക്കാം.
അതും പറഞ്ഞു അകത്തേക്ക് കയറാൻ നോക്കിയ വിശ്വനെ ജഗദീഷ് തടഞ്ഞു.
“പോലീസ് വന്നാലൊന്നും രക്ഷിക്കാൻ കഴിയില്ല വിശ്വാ, എനിക്ക് ഉറപ്പാണ് എന്റെ മരണം അടുത്തു, താൻ എനിക്ക് ഒരു ഉപകാരം ചെയ്യണം.
“എന്താ ജഗദീഷ് താൻ കാര്യം പറാ
ജഗദീഷ് തന്റെ കയ്യിലുള്ള കുഞ്ഞിനെ വിശ്വനു നേരെ നീട്ടി.
“എന്റെ മോളെ എനിക്ക് രക്ഷിക്കണം, എന്റെ മോളെ നോക്കാമോ വിശ്വാ എനിക്ക് മോളെ വിശ്വസിച്ചു ഏല്പിക്കാൻ വേറെ ആരും ഇല്ലാത്തോണ്ടാ.
വിശ്വനെ നോക്കി ഒരു തേങ്ങലോടെ ജഗദീഷ് ചോദിച്ചു.
“എടൊ താൻ എന്തൊക്കെയാ ഈ പറയുന്നത്,
“കൂടുതൽ സംസാരിക്കാൻ സമയം ഇല്ല വിശ്വാ
എന്നും പറഞ്ഞു നിർബന്ധപൂർവം കുഞ്ഞിനെ വിശ്വന്റെ കയ്യിലായി അയാൾ വെച്ചുകൊടുത്തു.
കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി പകപ്പോടെ വിശ്വൻ ജഗദീഷിനെ നോക്കി.
“എന്റെ മോളെ നോക്കി കൊള്ളണേടോ
ജഗദീഷ് അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, സ്വന്തം മകളെ മറ്റൊരാൾക്ക് കൊടുക്കേണ്ടി വന്ന ഒരു അച്ഛന്റെ ദയനീയ അവസ്ഥ, ഒറ്റ നിമിഷം കൊണ്ട് തന്റെ കുടുംബം നശിച്ചത്തിലുള്ള വിഷമം.
വിശ്വൻ അപ്പോഴും പകപ്പ് മാറാതെ അവിടെ നിൽക്കുകയിരുന്നു.
കുറച്ച് നടന്ന ശേഷം ജഗദീഷ് ഒന്ന് തിരിഞ്ഞു നോക്കി, പിന്നീട് വീണ്ടും തിരിച്ചു വന്നു തന്റെ മകളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തു അതിനോടൊപ്പം അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ കുഞ്ഞിന്റെ മുഖത്ത് വീണു.
“ഇങ്ങനെ ഒരു അച്ഛനും അമ്മയും ഇവൾക്ക് ഉണ്ടായിരുന്നു എന്ന് അവൾ ഒരിക്കലും അറിയരുത് വിശ്വ
മറ്റൊന്നും പറയാതെ ജഗദീഷ് നടന്നു.
ജഗദീഷ് നടന്നകലുന്നത് ഒരു നിമിഷം വിശ്വൻ നോക്കി നിന്നു, അതിനു ശേഷം തന്റെ കയ്യിലുള്ള കുഞ്ഞിലേക്കും ആ നോട്ടം മാറി.
ഒന്നും അറിയാതെ നിഷ്കളങ്കമായി ഉറങ്ങുന്ന ആ കുഞ്ഞിനെ കണ്ടതും അയാൾക്ക് എന്തെന്നില്ലാത്ത വാത്സല്യം തോന്നി.
ആരൊക്കെയോ നടന്ന് വരുന്ന ശബ്ദം കേട്ടതും അയാൾ മുറിയിലേക്ക് കയറി വാതിൽ അടച്ചു.
ഒരു കുഞ്ഞിനേയും കൊണ്ട് അടുത്തേക്ക് നടന്നു വരുന്ന വിശ്വനെ സുഭദ്ര ഒരു പകപ്പോടെ നോക്കി.
“ഏട്ടാ ആരാ വന്നത് ഏതാ ഈ കുഞ്ഞു.
തന്റെ അടുത്ത് കുഞ്ഞിനേയും കയ്യിലേറ്റി ഇരിക്കുന്ന വിശ്വനെ നോക്കി അവൾ ചോദിച്ചു.
“എന്തെങ്കിലും ഒന്ന് പറയ് ഏട്ടാ
ഒന്നും മിണ്ടാതെ ഇരിക്കുന്ന വിശ്വനോട് സുഭദ്ര വീണ്ടും ചോദിച്ചു.
സുഭദ്രയുടെ ശബ്ദം കേട്ട് സ്വബോധം വീണ്ടെണ്ടുത്ത വിശ്വൻ അവളെ നോക്കി നടന്നതെല്ലാം പറഞ്ഞു..
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???