“അതെ ഞങ്ങൾക്ക് പെൺകുട്ടി വേണം എന്നായിരുന്നു, സാരമില്ല അതിന് പകരം മൂന്ന് ആൺകുട്ടികളെ കിട്ടിയല്ലോ.
വിശ്വനാഥൻ പുഞ്ചിരിയോടെ തന്നെ ജഗദീഷിനോട് പറഞ്ഞു.
“എന്നാൽ ആ കാര്യത്തിൽ ഞങ്ങൾക്ക് ഭാഗ്യം തന്നെ ആണ് ആഗ്രഹിച്ചപോലെ പെൺകുട്ടിയെ തന്നെ കിട്ടി.
ജഗദീഷും വിഷനാഥനോട് ആയി പറഞ്ഞു.
“അല്ല നിങ്ങൾ തനിച്ചേ ഉള്ളോ കൂടെ ആരും ഇല്ലേ
ജഗദീഷ് ചോദിച്ചു.
“ഞങ്ങളുടെ നാട് കേരളം ആണ് എന്റെയും അവളുടെയും പ്രണയവിവാഹം ആയിരുന്നു, പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയം,രണ്ട് പേരുടെയും കുടുംബക്കാർ എതിർത്തു ഞാൻ അവളുമായി ഒളിച്ചോടി ഇങ്ങോട്ട് പോന്നു.അല്ല നിങ്ങളുടെ കൂടെ ആരും ഇല്ലേ.
“ഞങ്ങളും കേരളത്തിലാണ് ഞാൻ ഇവിടെയാണ് settle ചെയ്തിരിക്കുന്നത്.ഫാമിലി മുഴുവൻ അവിടെയാണ്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർ അടുത്തു, ഒരുപാട് കാര്യങ്ങൾ അവർ ആ സമയം സംസാരിച്ചു,ഭാര്യമാരെ മുറിയിലേക്ക് മാറ്റി എന്ന് നഴ്സ് വന്നു പറഞ്ഞതും രണ്ടുപേരും എഴുന്നേറ്റ് തങ്ങളുടെ പ്രിയപ്പെട്ടവളെയും കുഞ്ഞുങ്ങളെയും കാണാനായി അവർ എഴുന്നേറ്റു,.
മുറിയിൽ സുഭദ്രയുടെ തലയിൽ തലോടിക്കൊണ്ട് തന്റെ മൂന്ന് പോന്നോമ്മനകളെ നോക്കി ഇരിക്കുകയായിരുന്നു വിശ്വൻ, ഈ ലോകത്തിൽ ഏറ്റവും സന്തോഷവാൻ അയാളാണെന്ന് തോന്നി വിശ്വന്.
“സന്തോഷം ആയോ ഏട്ടാ
ചെറിയ ഒരു ക്ഷീണത്തോടെ സുഭദ്ര വിശ്വനോടായി ചോദിച്ചു.
“സന്തോഷം ആയോന്നോ, ഒന്നിന് പകരം മൂന്ന് പേരെ കിട്ടിയില്ലേ ഇതിൽപരം എന്ത് ഭാഗ്യം ആണ് വേണ്ടത്, പിന്നെ ചെറിയ ഒരു വിഷമം എന്താണെന്നാൽ ഒരു പെൺകുട്ടിയെ കൂടി ദൈവത്തിന് തരായിരുന്നു,.
വിശ്വൻ സുഭദ്രയോട് പറഞ്ഞു.
“പെൺകുട്ടികൾ ഇല്ലങ്കിൽ എന്താ ഏട്ടാ നമ്മൾ ആഗ്രഹിച്ചതിലും കൂടുതൽ കിട്ടിയില്ലേ ഏട്ടൻ നമ്മുടെ മക്കളെ ഒന്ന് നോക്കിയേ, മൂന്ന് പേരെയും കാണാൻ ഒരുപോലെ ഇല്ലേ എന്തെങ്കിലും ഒരു മാറ്റം ഉണ്ടോ, പരസ്പരം മാറിപോവുമോ എന്നാ എന്റെ പേടി
ഒരു ചെറുചിരിയോടെ അവശതയിലും സുഭദ്ര പറഞ്ഞു.
“ഹ ഹ താൻ പറഞ്ഞത് ശെരിയാ ഒരു മാറ്റവും ഇല്ല മൂന്നു പേരും ഒരുപോലെ തന്നെ,
അവർ രണ്ട് പേരും തങ്ങളുടെ പോന്നോമനകളെ നിറഞ്ഞ മനസ്സോടെ നോക്കി ഇരുന്നു.
“ആ എടൊ ഞാൻ ഇവിടുന്ന് ഒരാളെ പരിചയപെട്ടു, ഒരു പാവം മനുഷ്യൻ അയാൾക്ക് ഒരു പെൺകുട്ടിയ ജനിച്ചത് എന്തോരു സന്തോഷം ആയിരുന്നു എന്ന് അറിയാമോ എന്നോട് ഒരുപാട് സമയം സംസാരിച്ചിരുന്നു.
“ആരാ ഏട്ടാ ആൾ
“അയാളുടെ പേര്………..
വിശ്വൻ സുഭദ്രയോട് പേര് പറയാൻ പോയതും ആരോ പുറത്ത് നിന്ന് വാതിലിനു ശക്തമായി തട്ടിക്കൊണ്ടിരുന്നു.
“ആരാ ഈ സമയത്ത്.
എന്നും പറഞ്ഞു വിശ്വൻ എഴുന്നേറ്റു
സുഭദ്ര അയാളെ നോക്കി ഒന്ന് മുഖം ചുളിച്ചു,
“താൻ ഒന്ന് മയങ്ങിക്കോ നല്ല ക്ഷീണം ഉണ്ട് തനിക്ക് ഞാൻ അത് ആരാണെന്ന് നോക്കട്ടെ
അതും പറഞ്ഞു വിശ്വൻ വാതിൽ തുറക്കാൻ നടന്നു.അപ്പോഴും വാതിലിനു ശക്തം ആയി തട്ടുന്നുണ്ടായിരുന്നു.
വിശ്വൻ വാതിൽ തുറന്നതും കണ്ടത് മുന്നിൽ നിൽക്കുന്ന ജഗദീഷിനെ ആണ്, എന്നാൽ നേരത്തെ കണ്ട ഭാവം ആയിരുന്നില്ല അയാൾക്ക്, വിയർത്തു കുളിച്ചിട്ടുണ്ടായിരുന്നു, അയാൾ, ധരിച്ചിരിക്കുന്ന ഷർട്ട് എല്ലാം കീറി ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു, അയാളുടെ കൈകളിലായി, ഒരു വെള്ള ടർക്കിയിൽ പൊതിഞ്ഞു ഒരു കുഞ്ഞും ഉണ്ടായിരുന്നു.
Añ Angel And Her Devil Brothers
The unique man
എന്റെ ചേച്ചിപെണ്ണ്
മിന്നുകെട്ട്
ഉണ്ടകണ്ണി
സ്വാതന്ത്ര്യം
അഭിരാമി….
തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ
എന്റെ മോനെ ഇപ്പോളാ വായിച്ചത്
കിടു
ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤
Ente mone kidu ❤️?
പൊന്നു മോനെ ???
ഇപ്പോഴാ വായിച്ചത്…❤️❤️
കിടു ✌️
Very Interesting story keep going waiting for next part ?❣️❣️❤
??
സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
Waiting for next part❣️
Always ???